ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : നിങ്ങൾ ഈ ദിവസം എന്തെങ്കിലപം നിർണായക ജോലി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുമായി വളരെ അടുപ്പമുള്ളവരുടെയോ മുതിർന്നവരുടെയോ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്. കൂടാതെ ഈ ദിവസം ആരെയും അമിതമായി വിശ്വസിക്കരുത്. അത് നിങ്ങളെ നഷ്ടത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ഇടപെടലുകളുടെ തെളിവുകൾ സൂക്ഷിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഉപകാരപ്പെടും. ഈ ദിവസം നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുക. ദോഷ പരിഹാരം: ദുർഗാ ദേവിക്ക് സിന്ദൂരം സമർപ്പിക്കുക (Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ അധ്വാനം കൊണ്ട് ബിസിനസ്സിൽ നേട്ടം കൈവരിക്കാൻ സാധിക്കും. കുടുംബാംഗങ്ങളെയും മേലുദ്യോഗസ്ഥരെയും കണ്ടുമുട്ടാനുള്ള സാധ്യതയുമുണ്ട്. ഒരു പുതിയ ഭൂമിയുമായി ബന്ധപ്പെട്ട് സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ഒന്നിലധികം വരുമാന സ്രോതസ്സുകളും നിങ്ങൾക്ക് കൈവരും. ദോഷ പരിഹാരം: ചെറിയ പെൺകുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുക (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതം കൂടുതൽ മെച്ചപ്പെടും. ജോലിയിൽ നിങ്ങൾ നേതൃത്വം വഹിക്കേണ്ട കൂടുതൽ അവസരങ്ങൾ വന്നുചേരും. സാമ്പത്തികമായി ഉയർച്ചയ്ക്കും ഈ ദിവസം സാധ്യതയുണ്ട്. അതേസമയം ദൈനംദിന ജീവിതത്തിൽ അച്ചടക്കവും മാനദണ്ഡങ്ങളും പാലിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ മികച്ച പിന്തുണയും നിങ്ങൾക്ക് ഇന്ന് പ്രതീക്ഷിക്കാം. സാമ്പത്തികമായ വളർച്ചയ്ക്ക് ചെയ്യുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ദോഷ പരിഹാരം : വാഴയുടെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക (Image: Shutterstock)
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഉൾക്കാഴ്ചയോടെയും വിവേകത്തോടെയും നിങ്ങളുടെ ജോലിയിൽ പ്രവർത്തിക്കാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. അതേസമയം ചെലവുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വായ്പ എടുക്കേണ്ട സാഹചര്യം വന്നുചേരാം. കുട്ടികൾക്ക് ഈ ദിവസം ചില സന്തോഷ വാർത്തകൾ പ്രതീക്ഷിക്കാം. കൂടാതെ ഈ രാശിയിലുള്ള കുട്ടികളുടെ ഉത്സാഹവും ഊർജ്ജസ്വലതയും ഈ ദിവസം വർദ്ധിക്കും. ലക്ഷ്യബോധം കൈവരും. ദോഷ പരിഹാരം: അതിരാവിലെ എഴുന്നേറ്റ് സൂര്യന് ജലം സമർപ്പിക്കുക (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: എല്ലാവരുമായുള്ള നിങ്ങളുടെ ഒത്തൊരുമ ഈ ദിവസം നിങ്ങളുടെ ബിസിനസ്സിൽ കൂടുതൽ ഗുണം ചെയ്യും. മികച്ച രീതിയിൽ ആശയവിനിമയം നടത്താനും സാധിക്കും. അതുവഴി പണം ലഭിക്കാനുള്ള പുതിയ അവസരങ്ങളും നിങ്ങൾക്ക് വന്നുചേരും. അതേസമയം നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. സഹോദരങ്ങളുമായുള്ള അടുപ്പം ഈ ദിവസം വർദ്ധിക്കും. ദോഷ പരിഹാരം: ലക്ഷ്മി ദേവിക്ക് താമര അർപ്പിക്കുക (Image: Shutterstock)
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര് :ഈ ദിവസം നിങ്ങൾക്ക് ഭൗതിക കാര്യങ്ങളിൽ ശ്രദ്ധ വന്നുചേരും. കൂടാതെ അമിതമായ അത്യാഗ്രഹം നിങ്ങളെ കടക്കാരനാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഏത് ജോലിയിലും പൂർണ്ണ വിശ്വാസത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുക. അതേസമയം ഇന്ന് നിങ്ങൾ കുടുംബകാര്യങ്ങളിൽ അന്തസ്സും സ്വകാര്യതയും കാത്തുസൂക്ഷിക്കും. ദോഷ പരിഹാരം: കറുത്ത നായക്ക് ആഹാരം നൽകുക (Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കുടുംബത്തിന്റെ സഹകരണം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. എവിടെ നിന്നും നല്ല വാർത്തകൾ നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. വസ്തുവകകൾ മെച്ചപ്പെടുത്തുന്നതിന് ഈ ദിവസം പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. അതേസമയം എല്ലാവരുടെയും സമത്വത്തെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. ദോഷ പരിഹാരം - ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെ സഹായിക്കുക (Image: Shutterstock)
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പുതിയ കാഴ്ചപ്പാടുകളിൽ നിന്ന് കാര്യങ്ങൾ നിരീക്ഷിക്കാൻ നിങ്ങൾ പഠിക്കും. നിങ്ങളുടെ ജീവിതശൈലിയും മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷേ അതിന് കുറച്ച് പണം ചെലവാകും. മികച്ച ജോലി വാഗ്ദാനങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. സാമ്പത്തിക മേഖലയിലും നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിങ്ങൾക്ക് ലഭിച്ച മികച്ച അവസരങ്ങളെക്കുറിച്ച് പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കുക. ദോഷ പരിഹാരം - കറുത്ത നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുക (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് വളരെ മികച്ച ദിനം ആയിരിക്കും. മാന്യനായ ഒരു വ്യക്തിയുടെ മാർഗ്ഗനിർദ്ദേശത്തോടെ നിങ്ങൾക്ക് മുന്നോട്ടുപോകാൻ സാധിക്കും. സാമ്പത്തിക മേഖലയിൽ ഉയരാൻ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ആരുടെയും പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം: മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുക (Image: Shutterstock)
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ബന്ധുക്കൾക്ക് ബഹുമാനം നൽകും. കൂടാതെ ചിട്ടകൾ പാലിച്ച് പ്രവർത്തിക്കും. പരമ്പരാഗത ജോലികളിൽ നിങ്ങൾക്ക് കൂടുതൽ താൽപര്യം ജനിക്കും. നിങ്ങളുമായി അടുപ്പമുള്ളവരുടെ ഉപദേശം സ്വീകരിക്കാം. അതേസമയം ചെറിയ പ്രലോഭനങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കുക. അല്ലാത്തപക്ഷം നിങ്ങൾ ചില ആരോപണങ്ങളിൽ അകപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബാന്തരീക്ഷം ഇന്ന് സന്തോഷകരമായിരിക്കും. ദോഷ പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ വളരെ അനുകൂലമായി പ്രവർത്തിക്കും. മുടങ്ങിക്കിടന്ന പ്രധാനപ്പെട്ട ജോലികൾ പൂർത്തീകരിക്കാൻ ഈ ദിവസം സാധിക്കും. കുടുംബ ബന്ധങ്ങളിൽ കൂടുതൽ ശക്തി കൈവരും. മികച്ച വരുമാനവും ഈ ദിവസം വന്നുചേരും. ധനലാഭത്തിനുള്ള വലിയ സാധ്യതയും നിലനിൽക്കുന്നുണ്ട്. പെട്ടെന്നുള്ള വിജയത്തിനു വേണ്ടി അനുചിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദോഷ പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക (Image: Shutterstock)
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ കുടുംബത്തിൽ സ്നേഹവും വിവേകവും വന്നു ചേരും. നിങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന ജോലിയിലും ഗവേഷണത്തിലും നിങ്ങൾക്ക് വിജയം ഉറപ്പിക്കാം. ഭാഗ്യം ഇന്ന് നിങ്ങളെ പിന്തുണയ്ക്കും. ബിസിനസുമായി ബന്ധപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യസമയത്ത് നിറവേറ്റാൻ സാധിക്കും. ദോഷ പരിഹാരം: ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക (Image: Shutterstock)