ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: പണം സമ്പാദിക്കാനുള്ള പരിശ്രമങ്ങൾ വർധിപ്പിക്കേണ്ടിവരും. അൽപ്പം കൂടി ശ്രമിച്ചാൽ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കും. ജോലിയിലെ തടസ്സങ്ങൾ നീങ്ങും. വിദ്യാഭ്യാസരംഗത്ത് വിജയം ഉണ്ടാകും. കുടുംബജീവിതത്തിൽ ചെലവുകൾ വർദ്ധിക്കും. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക (Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തണം, അല്ലാത്തപക്ഷം വലിയ നഷ്ടത്തിന് എല്ലാ സാധ്യതയുമുണ്ട്. ഓഫീസിലെ സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായേക്കാം. സാമ്പത്തിക ചെലവുകൾ വർദ്ധിക്കുന്നതിനാൽ ആശങ്കയുണ്ടാകാനിടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. ആരുമായുമുള്ള തർക്കം ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തിൽ മധുരതരമായ ബന്ധങ്ങൾ ഉടലെടുക്കും. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാകും, അതിലൂടെ സാമ്പത്തികലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സിൽ നിഷേധാത്മകമായ ചിന്തകൾക്ക് ഒരിക്കലും ഇടം നൽകരുത്. ദീർഘദൂര യാത്രകൾ തല്ക്കാലം ഒഴിവാക്കുക. കുടുംബ ജീവിതത്തിൽ കലഹമുണ്ടാകാം. ഏതിലെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് എല്ലാ വശങ്ങളും പരിശോധിക്കുക. ദോഷ പരിഹാരം - ശിവന് ജലധാര സമർപ്പിക്കുക (Image: Shutterstock)
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട ജോലികൾ ഇന്ന് ചെയ്യും. ജോലിസ്ഥലത്ത് ഈഗോ കാണിക്കുന്നത് ഒഴിവാക്കുക. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. യാത്രയ്ക്കുള്ള സാധ്യതകൾ ഉണ്ട്, ആ യാത്ര മൂലം സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ദോഷ പരിഹാരം - ഹനുമാന് ആരതി നടത്തുക (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ദൂരെ എവിടെ നിന്നെങ്കിലും ശുഭകരമായ വാർത്തകൾ കേൾക്കും. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ടാകും. പ്രണയ ജീവിതത്തിൽ സന്തോഷം കണ്ടെത്താനാകും. പെട്ടെന്ന് ചിലവുകൾ വർദ്ധിക്കും, അത് മൂലം സാമ്പത്തിക സ്ഥിതി അസ്വസ്ഥമാകാനും വായ്പയെടുക്കേണ്ട സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. ദോഷ പരിഹാരം - ഹനുമാൻ ചാലിസ ചൊല്ലുക (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഭൗതികസൗകര്യങ്ങൾക്കായുള്ള ചെലവുകൾ വർദ്ധിക്കും, അതിന് വേണ്ടി വായ്പയും എടുക്കേണ്ടി വരും. അപരിചിതരായ ആളുകളെ കണ്ടുമുട്ടാനിടയുണ്ട്. അപൂർണ്ണമായി കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് മുതിർന്നവരിൽ നിന്ന് ചില നേട്ടങ്ങൾ ഉണ്ടാകും. പ്രണയകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ദിവസമാണ്. ദോഷ പരിഹാരം - പശുവിന് അപ്പം കൊടുക്കുക (Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കാലങ്ങളായി തുടരുന്ന മാനസിക ആകുലതകൾ മാറും. തികഞ്ഞ ആവേശത്തോടെ പ്രവർത്തിക്കും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം എടുക്കുക, അപ്പോൾ മാത്രമേ ലാഭം സാധ്യമാകു, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടമുണ്ടായേക്കാം. വീട്ടുകാരുടെ സമ്പൂർണ്ണ പിന്തുണയുണ്ടാകും. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക (Image: Shutterstock)
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് അവസരമുണ്ടാകും. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള സമയമാണിത്. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ആരോഗ്യം നന്നായിരിക്കും. ഇന്ന് ചെയ്യുന്ന പരിശ്രമങ്ങൾ ഭാവിയിൽ സന്തോഷകരമായ ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുന്നതാണ് ഇന്ന് നല്ലത്. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനപരമായ ലാഭത്തിനുള്ള സാധ്യത ശക്തമാണ്. നിങ്ങൾക്ക് കിട്ടുന്ന ബഹുമാനം ഇനിയും വർദ്ധിക്കും. നിങ്ങളുടെ മേഖലയിൽ നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കും. ആരോടുള്ള പെരുമാറ്റത്തിലും ദേഷ്യം കാണിക്കുന്നത് നഷ്ടത്തിലേക്ക് നയിക്കും. ഇപ്പോൾ മുതൽ ഭാവി പദ്ധതികൾസസൂക്ഷ്മം ശ്രദ്ധിക്കുക, നിങ്ങൾക്ക് തീർച്ചയായും നേട്ടങ്ങൾ ലഭിക്കും. ദോഷ പരിഹാരം - സുന്ദരകാണ്ഡം ചൊല്ലുക (Image: Shutterstock)
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിദ്യാഭ്യാസ സംബന്ധമായ ജോലികൾ ഇന്ന് ഗുണം ചെയ്യും. ആരുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സംസാരത്തിൽ വിനയം പാലിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. പണം ലഭിക്കാൻ പ്രത്യേക പരിശ്രമം തന്നെ വേണ്ടിവരും. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. സമ്പത്ത് നേടാനുള്ള പരിശ്രമങ്ങൾ വിജയിക്കും. ഇപ്പോൾ ഒരു സ്ഥലം മാറ്റം ഗുണം ചെയ്യും. ബന്ധുക്കളുമായുള്ള ബന്ധം ശക്തമാകും. വീടോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. ദോഷ പരിഹാരം - ഹനുമാന് ആരതി നടത്തുക (Image: Shutterstock)
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ തികഞ്ഞ ആവേശത്തോടെ പ്രവർത്തിക്കും. ജോലിസ്ഥലത്ത് വിജയം ഉണ്ടാകും. ദീർഘദൂര യാത്രകൾ തൽക്കാലം ഒഴിവാക്കുക. പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കാൻ വൈകരുത്. കാലതാമസം വരുത്തിയാൽ ലാഭം കുറയാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ദോഷ പരിഹാരം - സുന്ദരകാണ്ഡം ചൊല്ലുക (Image: Shutterstock)