ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വാക്കുകളില്‍ പ്രകോപിതരാകരുത്. അത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും. കൃത്യമായ നിയമം പാലിച്ച് മുന്നോട്ട് പോകുക. ബന്ധുക്കളെ ബഹുമാനിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. പ്രിയപ്പെട്ടവരുമായി മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കുവെയ്ക്കും. മൂല്യാധിഷ്ടിതമായി പ്രവര്‍ത്തിക്കണം. പരമ്പരാഗത ജോലികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ ഉപദേശം കേള്‍ക്കുക. പരിഹാരം: ധാന്യവും പഞ്ചസാരയും ചേര്‍ത്ത് ഉറുമ്പുകൾക്ക് നല്‍കുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തില്‍ സ്നേഹവും ഐശ്വര്യവും പുലരും. റിസേര്‍ച്ചിലും ജോലിയിലും വിജയമുണ്ടാകും. വളരെയധികം ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാനാകും. പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമാണിന്ന്. മുതിര്‍ന്നവരുടെ ഉപദേശത്താല്‍ നിങ്ങളുടെ വഴികള്‍ കൂടുതല്‍ സുഗമമാകും. വരുമാനം വര്‍ധിക്കും. ചെറിയ ചെറിയ പ്രകോപനങ്ങളില്‍ വീഴരുത്. അത് നിങ്ങള്‍ക്ക് ദോഷകരമായി ബാധിക്കും. കുടുംബാന്തരീക്ഷം സമാധാനപൂര്‍ണമാകും. പരിഹാരം: പശുവിന് പച്ചപ്പുല്ല് നല്‍കുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വളരെ മികച്ച ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. നിങ്ങളുടെ പ്രശസ്തിയില്‍ കുടുംബാംഗങ്ങള്‍ അഭിമാനിക്കും. പുരോഗതിയ്ക്കായി പുതിയ മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കേണ്ടി വരും. ഭൂമി സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. പരിഹാരം: ലക്ഷ്മി ദേവിയെ ആരാധിക്കുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രധാന ജോലികള്‍ ചെയ്ത് തീര്‍ക്കുന്ന ദിവസമാണിന്ന്. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടും. വരുമാനം വര്‍ധിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. വിജയിക്കാനായി അനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങളുടെ മനസ്സ് വളരെ ശാന്തമായിരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസുകാര്‍ വളരെ ശ്രദ്ധയോടെ ജോലി ചെയ്യണം. സാമ്പത്തിക പുരോഗതിയുണ്ടാകും. വരുമാനം വര്‍ധിക്കുന്നതാണ്. പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം തേടുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിത്വം എല്ലാവരിലും പ്രീതിയുണ്ടാക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. ജോലി സ്ഥലത്ത് മാറ്റമുണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പരിഹാരം: ഗണപതിയ്ക്ക് ലഡു സമര്‍പ്പിക്കുക
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആകര്‍ഷകമായ പെരുമാറ്റം എല്ലാവരിലും പ്രീതിയുളവാക്കും. പണം ഇരട്ടിപ്പിക്കാന്‍ തെറ്റായ പദ്ധതികളില്‍ നിക്ഷേപിക്കരുത്. നിങ്ങളുടെ പഠനനിലവാരം ഉയരും. ദമ്പതികള്‍ക്ക് സന്താനഭാഗ്യമുണ്ടാകും. പരിഹാരം: ശിവമന്ത്രം ജപിക്കുക
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ നിങ്ങളിലുണ്ടാകും. ചിലരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. കുടുംബാന്തരീക്ഷം മികച്ചതാകും. പരിഹാരം: വെള്ള നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും വിജയസാധ്യതയുള്ള ദിവസമാണിന്ന്. പുതിയ പ്രതീക്ഷകളുമായി ഈ ദിവസം ആരംഭിക്കും. ഭൂമി സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല കാലം. ബിസിനസ്സില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ ഉപദേശം തേടണം. അല്ലെങ്കില്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. പരിഹാരം: ഗണപതിയ്ക്ക് മോദകം സമർപ്പിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. വരുമാനം വര്‍ധിക്കും. ബിസിനസ്സുകാര്‍ക്ക് അനുകൂല സമയം. കുടുംബത്തിലെ നിങ്ങളുടെ പോസീറ്റീവായ പെരുമാറ്റം എല്ലാവരിലും പ്രീതിയുളവാക്കും. പരിഹാരം: ശിവമന്ത്രം ജപിക്കുക