ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം കാണിക്കും. ബിസിനസില്‍ വലിയ പുരോഗതിയുണ്ടാകും. നിങ്ങളെ തേടി ചില ശുഭവാര്ത്തകളെത്തും. ലാഭശതമാനത്തില്‍ നല്ലത് പോലെ ശ്രദ്ധിക്കണം. പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അനുഭവസ്ഥരുടെ ഉപദേശം തേടുന്നത് ഉചിതമാണ്. പരിഹാരം: ഗണപതിയ്ക്ക് കറുക സമര്‍പ്പിക്കുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പരമ്പരാഗത ജോലികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടിവരും. ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങളെ തേടിയെത്തും. ബാങ്കിംഗ് ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. ബിസിനസ്സ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജോലിയിലെ കാര്യക്ഷമത വര്‍ധിക്കും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. പരിഹാരം: ഹനുമാന് നാളികേരം സമര്‍പ്പിക്കുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എല്ലാവരുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. വാണിജ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഔദ്യോഗിക യാത്രകള്‍ക്ക് സാധ്യത കാണുന്നു. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പരമ്പരാഗത ജോലികള്‍ ഏറ്റെടുത്ത് ചെയ്യും. ബിസിനസ്സില്‍ നേട്ടമുണ്ടാകും. കൂടാതെ ലാഭ ശതമാനം വര്‍ധിക്കാനും സാധ്യതയുണ്ട്. പരിഹാരം: ദുര്‍ഗാ ദേവിയ്ക്ക് ചുവന്ന പട്ട് സമര്‍പ്പിക്കുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപ വിപൂലീകരണവുമായി ബന്ധപ്പെട്ട ജോലികളില്‍ ശ്രദ്ധ പതിപ്പിക്കും. ബിസിനസുകാര്‍ക്കിടയില്‍ വിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കും. എല്ലാ കാര്യങ്ങളിലും ഒരു ശ്രദ്ധ വേണം. അച്ചടക്കത്തോടെ പെരുമാറണം. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. ക്ഷമയോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് പായസം നല്‍കുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് സര്‍ഗ്ഗാത്മകമായി ഇടപെടും. ലാഭശതമാനം താരതമ്യേന വര്‍ധിക്കും. ബിസിനസ് മേഖല ശക്തിയാര്‍ജിക്കും. ജോലിയില്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ സഫലീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരിഹാരം: പേരാലിന് ചുവട്ടിൽ നെയ് വിളക്ക് തെളിയിക്കുക
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ രംഗത്തുള്ളവരുടെ പദ്ധതികള്‍ വിജയിക്കും. ആശയവിനിമയത്തില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ നേട്ടങ്ങള്‍ വര്‍ധിക്കും. അച്ചടക്കത്തോടെ പെരുമാറാന്‍ ശ്രദ്ധിക്കണം. ബഹുമാനവും ആദരവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ജോലി സ്ഥലത്തെ സൗകര്യങ്ങള്‍ വര്‍ധിക്കും. മത്സര മനോഭാവമുണ്ടാകും. ലാഭശതമാനം വര്‍ധിക്കും. പരിഹാരം: അതിരാവിലെ എഴുന്നേറ്റ് സൂര്യന് ജലം സമര്‍പ്പിക്കുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിച്ച നേട്ടങ്ങളുണ്ടാകും. എല്ലാത്തരത്തിലും നിങ്ങള്‍ക്ക് അനുകൂലമായ സമയമായിരിക്കും. പ്രൊഫഷണലുകളുമായി ബന്ധപ്പെടേണ്ടി വരും. നിങ്ങളുടെ കഴിവ് മെച്ചപ്പെടും. പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും വിജയ സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരിഹാരം: ലക്ഷ്മി ദേവിയ്ക്ക് താമര സമർപ്പിക്കുക
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുക. എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കും. അച്ചടക്കം പാലിക്കണം. ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകും. ബിസിനസ് മേഖലയില്‍ തല്‍സ്ഥിതി തുടരുന്നതാണ്. അപരിചതരില്‍ നിന്ന് ഒരകലം പാലിക്കണം. കിംവദന്തികള്‍ അവഗണിക്കണം. പരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുക
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നല്ല രീതിയിലുള്ള പ്രകടനം കാഴ്ച വെയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എല്ലാ ലക്ഷ്യങ്ങളും നിറവേറ്റാന്‍ സാധിക്കും. പോസീറ്റീവായി ഇരിക്കണം. ആത്മവിശ്വാസം വര്‍ധിക്കും. മാറ്റിവെച്ച ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റിയ ദിവസം. പുതിയ ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും. പരിഹാരം: ഭിന്നശേഷിക്കാരെ ശുശ്രൂഷിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയസാധ്യത കാണുന്നു. നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണം. അത്യാഗ്രഹം ഒഴിവാക്കണം. ചര്‍ച്ചകളില്‍ നിങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതാണ്. ശ്രദ്ധയോടെ വേണം ഓരോ ചുവടും വെയ്ക്കാന്‍. എതിരാളികളില്‍ നിന്ന് പിന്തുണ ലഭിക്കും. പരിഹാരം: ധാന്യവും പഞ്ചസാരയും ചേര്‍ത്ത് ഉറുമ്പിന് നല്‍കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കണം. സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ വിജയം കൈവരിക്കും. ലാഭ ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ചില കാര്യങ്ങള്‍ക്ക് ആരംഭം കുറിക്കും. ബിസിനസ് രംഗം പുരോഗതി പ്രാപിക്കും. പരിഹാരം: മീനൂട്ട് നടത്തുക