ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും വിജയം പ്രതീക്ഷിക്കാവുന്ന ദിവസമാണിത്. പുതിയ പ്രതീക്ഷകളുമായി ഈ ദിവസം ആരംഭിക്കുന്നത് ഉത്തമമാണ്. ഭൂമി സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലകാലം. ബിസിനസ്സില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അക്കാര്യത്തെപ്പറ്റി മുതിര്‍ന്നവരുമായി ചര്‍ച്ച ചെയ്യുന്നത് ഉചിതമാണ്. അല്ലെങ്കില്‍ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പരിഹാരം: ധാന്യത്തില്‍ പഞ്ചസാര ചേര്‍ത്ത് ഉറുമ്പുകള്‍ക്ക് നല്‍കുക
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വാക്കുകളില്‍ പ്രകോപിതരാകരുത്. അത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും. നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണം. മുതിര്‍ന്നവരായ ബന്ധുക്കളെ ബഹുമാനിക്കാനും ശ്രമിക്കണം. കൂടാതെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കണം. പരമ്പരാഗത ജോലികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ അവസരമുണ്ടാകും. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിച്ച് മുന്നോട്ട് പോകാന്‍ നിങ്ങള്‍ ശ്രമിക്കുന്ന ദിവസമാണിന്ന്. പരിഹാരം: മീനൂട്ട് നടത്തുക
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ തരുന്ന ദിവസമാണിന്ന്. മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്നതാണ് ഉചിതം. വരുമാനം ലഭിക്കുന്ന പുതിയ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയും. ചെറിയ ചെറിയ പ്രകോപനങ്ങളില്‍ വീഴരുത്. അത് നിങ്ങള്‍ക്ക് വലിയ നഷ്ടങ്ങളുണ്ടാക്കും. കുടുംബാന്തരീക്ഷം സമാധാനപൂര്‍ണ്ണമാകും. പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തില്‍ സമാധാനവും സ്നേഹവും പുലരുന്നതാണ്. പ്രോജക്ടിലും, റിസര്‍ച്ചിലും നിങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാം. ഈ ദിവസം ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുക. പരിഹാരം: പശുവിന് പച്ചപ്പുല്ല് നല്‍കുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ അനുകൂലമായി ദിവസമായിരിക്കും ഇന്ന്. നിര്‍ത്തിവെച്ച പല ജോലികളും വളരെ വേഗം ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടും. സാമ്പത്തിക ലാഭമുണ്ടാകും. ഒപ്പം വരുമാനം വര്‍ധിക്കാനും സാധ്യതയുണ്ട്. അനാവശ്യ പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം. പരിഹാരം: ലക്ഷ്മിദേവിയെ ആരാധിക്കുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വളരെ മികച്ചൊരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. നിങ്ങളുടെ പ്രശസ്തിയില്‍ കുടുംബാംഗങ്ങള്‍ക്ക് അഭിമാനമുണ്ടാകും. പുരോഗതിയ്ക്കായി പുതിയ ചില സംരംഭങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. ഭൂമി സംബന്ധമായ ഇടപാടുകള്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടരാകും. കടം നല്കിയ പണം തിരികെ ലഭിക്കാന്‍ സാധ്യതയുള്ള ദിവസം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ജോലിസ്ഥലത്ത് അനുകൂല മാറ്റങ്ങളുണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: മുതിര്‍ന്നവരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം വാങ്ങുക
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ നല്ലൊരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസ്സുകാര്‍ വളരെ ശ്രദ്ധിച്ച് ജോലി ചെയ്യണം. സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. വരുമാനം വര്‍ധിക്കും. പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. അനാവശ്യമായ കാര്യങ്ങളില്‍ തലയിടരുത്. പുതിയതായി എന്തെങ്കിലും ആരംഭിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ആലോചിക്കുന്ന ദിവസമാണിത്. ചിലരെ അന്ധമായി വിശ്വസിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. കുടുംബാന്തരീക്ഷം സമാധാനപൂര്‍ണ്ണമാകും. പരിഹാരം: ശിവമന്ത്രം ജപിക്കുക
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സൗമ്യമായ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കും. പെട്ടെന്ന് പണമുണ്ടാക്കാനായി ചില സ്കീമുകളില്‍ പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വര്‍ധിക്കും. ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യമുണ്ടാകും. പരിഹാരം: വെള്ളനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. വരുമാനം വര്‍ധിക്കും. ബിസിനസ്സുകാര്‍ക്ക് അനുകൂല ദിവസമാണിന്ന്. ഭാഗ്യം ഇവരെ പിന്തുണയ്ക്കും. നിങ്ങളുടെ പോസീറ്റീവ് മനോഭാവം മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കും. പരിഹാരം: ഗണപതിയ്ക്ക് മോദകം നിവേദിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ എല്ലാ കാര്യങ്ങളും മനസ്സിലാക്കി ചെയ്യുകയും കാര്യങ്ങളെ പുതിയ രീതിയില്‍ സമീപിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ജീവിത ശൈലിയില്‍ ചില മാറ്റങ്ങളുണ്ടാകും. അതിനായി കുറച്ച് പണം ചെലവഴിക്കേണ്ടി വരുന്നതാണ്. കരിയറില്‍ നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പരിഹാരം: ശിവമന്ത്രം ജപിക്കുക