ഏരീസ് (മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ് കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ നല്ല വ്യക്തത ഉണ്ടായിരിക്കണം. നിരവധി പ്രശ്നങ്ങൾ എളുപ്പത്തിലും വേഗത്തിലും വിജയകരമായി പരിഹരിക്കാൻ കഴിയും. ഒന്നാമതാകാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് സമയം കളയരുത്, ഇങ്ങനെ ചെയ്താൽ പണം നഷ്ടമാകും. പല അവസരങ്ങളും ഇതുവഴി നഷ്ടപ്പെടാം. ഭാഗ്യ നമ്പർ: 6, ഭാഗ്യ നിറം: കറുപ്പ് പരിഹാരം: ശിവന് ധാര അർപ്പിക്കുക.
ടോറസ് (ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യം കൊണ്ടുവരുന്ന ദിവസമായിരിക്കും ഇന്ന്. നിലവിലുള്ള ബിസിനസ് വികസിപ്പിക്കാൻ കഴിയും. വിഭവസമാഹരണത്തിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തേണ്ടതുണ്ട്. ജോലിസ്ഥലത്ത് മോഷണം നടക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായേക്കാം. ഭാഗ്യ നമ്പർ: 3, ഭാഗ്യ നിറം: പിങ്ക് പരിഹാരം: ഭൈരവ ക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.
ജെമിനി (മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തികമായി നല്ല ദിവസമായിരിക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടായേക്കാം. പെട്ടെന്നുള്ള ചില പ്രവൃത്തികൾ ചെയ്യാനായി നിങ്ങൾക്ക് ലോൺ എടുക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. ഏത് രേഖയിലും ഒപ്പിടുന്നതിന് മുൻപ് അത് നന്നായി വായിച്ചു നോക്കുക. ഭാഗ്യ നമ്പർ: 1, ഭാഗ്യ നിറം: ചുവപ്പ് പരിഹാരം: സൂര്യന് ധാര അർപ്പിക്കുക.
കാന്‍സര്‍ (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിൻ്റെ സൂചനകൾ കാണുന്നുണ്ട്. നിന്നുപോയ ജോലികളെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടാകും. എന്നാൽ, ഇവ സമയാസമയങ്ങളിൽ പൂർത്തിയാക്കപ്പെടും. കുറേ കാലമായി കിട്ടാതിരുന്ന പണം തിരികെ ലഭിച്ചേക്കാം. അത് വീട്ടുകാര്യങ്ങൾക്കായി ഉപയോഗിക്കരുത്. ശരിയായ ഉപദേശം സ്വീകരിച്ച് ഈ പണം നിക്ഷേപിക്കുക, ഭാവിയിൽ ഇത് വലിയ ലാഭം നേടിത്തരും. ഭാഗ്യ നമ്പർ: 7, ഭാഗ്യ നിറം: സ്വർണ്ണ നിറം പരിഹാരം: പശുക്കൾക്ക് പച്ചപ്പുല്ല് നൽകുക.
ലിയോ (ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യം കാരണം അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് സമയം കളയരുത്. നിങ്ങളുടെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും കാരണത്താൽ തർക്കങ്ങൾ വർദ്ധിച്ചേക്കാം. പണം ചെലവാക്കുന്നതിനു മുൻപ് നന്നായി ചിന്തിക്കുക, ഇല്ലെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ട സാഹചര്യമുണ്ടാകാം. പണം ലാഭിക്കാൻ ശ്രമിക്കുക. ഭാഗ്യ നമ്പർ: 9, ഭാഗ്യ നിറം: വയലറ്റ് പരിഹാരം: മഞ്ഞ നിറമുള്ള ഭക്ഷ്യവസ്തു ദാനം ചെയ്യുക.
വിര്‍ഗോ (ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ഭൗതികമായ പ്രശ്നങ്ങൾ ഓഫീസിലെ ജോലിയെ ബാധിച്ചേക്കാം. ഇത് കാരണം ഉന്നത അധികാരികളുടെ കണ്ണിൽ നിങ്ങളെക്കുറിച്ച് അവമതിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിച്ചുനിർത്തിയാൽ ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് പണം ലഭിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ഭാഗ്യ നമ്പർ: 7, ഭാഗ്യ നിറം: ആകാശനീല, പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ കാഴ്ചവെക്കുക.
ലിബ്ര (സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): ഓഫീസിൽ ബുദ്ധിമുട്ട് നിറഞ്ഞ ജോലികൾ ധാരാളം ഉണ്ടാകും, ഇവ ചെയ്യുന്നതിന് ഭാവിയിൽ നല്ല ഫലം ലഭിക്കുകയും ചെയ്യും. ആരോഗ്യം മെച്ചപ്പെടാനുള്ള സാധ്യതകളുണ്ട്, കുറേ കാലമായി അലട്ടിയിരുന്ന അസുഖം മാറിയേക്കാം. നിങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യം സംബന്ധിച്ച തർക്കം രൂക്ഷമാകാം. ഭാഗ്യ നമ്പർ: 5, ഭാഗ്യ നിറം: മഞ്ഞ, പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.
സ്കോര്‍പിയോ (ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്തെ വിജയം നിങ്ങളുടെ ആത്മവീര്യം വർദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതകളുണ്ട്. നിങ്ങളുടെ വിലപേശൽ മെച്ചപ്പെട്ടേക്കാം. പഴയ സുഹൃത്തുക്കളെ കാണാനിടയുണ്ട്. കുടുംബ ജീവിതം ഊർജ്ജസ്വലമായിരിക്കും. ഭാഗ്യ നമ്പർ: 4, ഭാഗ്യ നിറം: ബദാമി, പരിഹാരം: പഞ്ചാമൃതം കൊണ്ട് ശിവന് അഭിഷേകം നടത്തുക.
സാജിറ്റെറിയസ് (നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ് ഇടപാടുകളിൽ ലാഭം നേടും. കുറേ കാലമായി കിട്ടാതിരുന്ന പണം ലഭിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷം തോന്നും. അനാവശ്യ കാര്യങ്ങൾക്കായി സമയം ചെലവഴിക്കരുത്. രണ്ട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ ശ്രമിക്കരുത്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. ഭാഗ്യ നമ്പർ: 2, ഭാഗ്യ നിറം: ഫിറൗ, പരിഹാരം: വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് മുതിർന്നവരുടെ അനുഗ്രഹം തേടുക.
കാപ്രികോണ്‍ (ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ഇന്നത്തെ ദിവസം ചെറുകിട ബിസിനസുകാർക്ക് നല്ല ദിവസമാണ്. നിങ്ങൾക്ക് നല്ല ഇടപാടുകൾ ലഭിക്കും. അതേ സമയം ജോലിക്കാർക്ക് നല്ല സമയമല്ല. ധനനഷ്ടം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ കരുതിയിരിക്കുക. ഉന്നതാധികാരികളുമായി നല്ല ബന്ധം പുലർത്തുക. ആലോചിച്ച ശേഷം മാത്രം പണം കടം കൊടുക്കുക. ഭാഗ്യ നമ്പർ: 8, ഭാഗ്യ നിറം: വെള്ള, പരിഹാരം: 108 തവണ ഓം നമഃശിവായ ചൊല്ലുക.
അക്വാറിയസ് (ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): ഒന്നിനു പുറകേ ഒന്നായി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പണം ചെലവഴിക്കുന്നതിനു മുൻപ് നന്നായി ആലോചിക്കുക, അപ്രതീക്ഷിത നഷ്ടം ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. കുടുംബത്തിന് പിന്തുണ ലഭിക്കും എന്നതാണ് ഇന്നത്തെ നല്ല കാര്യം. ഭാഗ്യ നമ്പർ: 5, ഭാഗ്യ നിറം: പച്ച, പരിഹാരം: രാമ ക്ഷേത്രത്തിൽ ഇരുന്ന് രാമ രക്ഷാ സ്തോത്രം ജപിക്കുക.
പിസെസ് (ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): എല്ലാവരെയും ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കുക. മാറ്റത്തെ കുറിച്ചുള്ള ആശങ്ക നിങ്ങൾക്കുണ്ടാകാം. എന്തെങ്കിലും കാര്യം സംബന്ധിച്ച് സഹോദന്മാർക്കിടയിൽ അസ്വാരസ്യം വർദ്ധിക്കാൻ ഇടയുണ്ട്. കുറേ കാലമായി കിട്ടാതിരുന്ന പണം എളുപ്പത്തിൽ കൈവശം വന്നു ചേരാനുള്ള സാധ്യത കാണുന്നു. ഭാഗ്യ നമ്പർ: 2, ഭാഗ്യ നിറം: നീല, പരിഹാരം: ഹനുമാന് നെയ് വിളക്ക് കത്തിച്ച് ഹനുമാൻ ചാലിസ ചൊല്ലുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)