ഏരീസ് (മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് ഈ രാശിക്കാര്‍ക്ക് ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് ശേഷം അവരുടെ പ്രശ്നങ്ങളില്‍ നിന്ന് കുറച്ച് ആശ്വാസം ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കരകയറാന്‍ സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് ദൂരസ്ഥലത്തേക്ക് ഒരു യാത്ര പോകേണ്ടി വന്നേക്കാം. ചെറിയ പാര്‍ട്ട് ടൈം ബിസിനസിന് പോലും സമയം കണ്ടെത്താൻ സാധിക്കും
ടോറസ് (ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): ഈ രാശിക്കാര്‍ ഇന്ന് ഏതെങ്കിലും അനുകൂലമായ വര്‍ക്കുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്, ഇപ്പോള്‍ നിങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ മാത്രം വാങ്ങണം. വൈകുന്നേരം ഒരു സ്പെഷ്യല്‍ അതിഥി വന്നേക്കാം
കാന്‍സര്‍ (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് സഹോദരനെയും സഹോദരിയെയും പരിഗണിക്കേണ്ട ദിവസം. കാരണം, നിങ്ങള്‍ എപ്പോഴും നിങ്ങളുടെ കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്, അതിനാല്‍ ഇന്നും അവരെ കുറിച്ച് ചില ആശങ്കകള്‍ ഉണ്ടായേക്കാം. എല്ലാവര്ക്കും സമ്മതമാണെങ്കില്‍ താമസം മാറാനുള്ള പ്ലാന്‍ ഉണ്ടാക്കുക
ലിയോ (ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് ബിസിനസ്സ് സംബന്ധമായ ആശങ്കകള്‍ ഉണ്ടാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിസിനസ് കൃത്യമായി നടക്കുന്നില്ലായിരിക്കാം. ഇത് നിങ്ങളെ വിഷമിപ്പിച്ചേക്കാം. ജോലിയിലും ബിസിനസിലും പുരോഗതി വേണമെങ്കില്‍ മടി ഒഴിവാക്കണം. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
വിര്‍ഗോ (ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): കന്നി രാശിക്കാര്‍ക്ക് ഇന്ന് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. ഇപ്പോള്‍, നിങ്ങള്‍ പൂര്‍ണ്ണ ഉത്സാഹത്തോടെ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കും. കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ക്ക് ചില നല്ല കരാറുകള്‍ ലഭിക്കും, അത് നിങ്ങള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും
ലിബ്ര (സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് വിഷമകരമായ ദിവസമായിരിക്കും. നിങ്ങളുടെ ചിന്തകള്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാം. സാമൂഹിക, ബിസിനസ് മേഖലകളില്‍ ധാരാളം എതിരാളികള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. നിങ്ങളുടെ ധൈര്യവും ബുദ്ധിയും കൊണ്ട് മാത്രമേ നിങ്ങള്‍ക്ക് ഇവരെ പരാജയപ്പെടുത്താന്‍ കഴിയൂ. ഇന്ന് നിങ്ങളുടെ മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ കടന്നുവരരുത്
കാപ്രികോണ്‍ (ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാല്‍ ബഹുമാനം വര്‍ദ്ധിക്കും. ഭാഗ്യം വര്‍ധിക്കും. ബിസ്സിനസില്‍ ലാഭം ഉണ്ടാകും. ഇന്നത്തെ ദിവസം നല്ല വാര്‍ത്തകള്‍ കേള്‍ക്കും. അനാവശ്യമായ വഴക്കുകളില്‍ നിന്ന് മാറി നില്ക്കുക. മതപരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഗുണം ചെയ്യും. ഇന്ന് നിങ്ങളുടെ അമ്മയുടെ പിന്തുണ ലഭിക്കും
പിസെസ് (ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): മീനം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകുന്ന വഴികള്‍ കാണും. പഠനത്തിലും ആത്മീയതയിലും താല്പര്യം വര്‍ദ്ധിക്കും. ഇന്നത്തെ ദിവസം ചില തര്‍ക്കങ്ങളോടെ അവസാനിക്കും. രഹസ്യ ശത്രുക്കളെയും അസൂയയുള്ള കൂട്ടാളികളെയും സൂക്ഷിക്കുക. പണം കടം കൊടുക്കരുത്