ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് ഒരു വിദേശ കമ്പനിയിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ വലിയ പ്രതിഫലം നൽകും. ഒരു പരിചയക്കാരനുമായി സഹകരിച്ച് ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് അതിന് അനുയോജ്യമായ ദിവസമാണ്. നിങ്ങൾ ഇന്ന് ഇളയ സഹോദരങ്ങളെ സഹായിക്കാൻ സാധ്യതയുണ്ട്
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഒരു പങ്കാളിത്ത ബിസിനസ് ആരംഭിച്ചേക്കാം. ഇത് വളരെ ലാഭകരമായി മാറും. ഇരുമ്പ്, ഉരുക്ക് വ്യാപാരങ്ങൾ നടത്തുന്നവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകും. വീട്ടുചെലവുകളും കുടുംബ ചെലവുകളും വളരെ കുറവായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ഒരു അന്താരാഷ്ട്ര യാത്ര ആസൂത്രണം ചെയ്യാം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്ന് ബിസിനസിൽ നിന്ന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാകില്ല. ഓഹരി വിപണിയിൽ നിക്ഷേപിക്കരുത്. അത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും. നിങ്ങൾക്കറിയാവുന്ന ഒരു സ്ത്രീ ഇന്ന് നിങ്ങളെ സഹായിക്കും. ദൈനംദിന ചെലവുകൾ വർദ്ധിക്കുന്നത് സമ്മർദത്തിന് കാരണമാകും
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: യന്ത്രസാമഗ്രികളുമായി ബന്ധപ്പെട്ട ബിസിനസുകൾ ലാഭകരമാകും. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ നിങ്ങൾ ആലോചിച്ചേക്കാം. വിദേശ വ്യാപാരവും നിക്ഷേപവും ലാഭകരമായിരിക്കും. ഭൂമി, വസ്തു സംബന്ധമായ ഇടപാടുകൾ എന്നിവ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ബിസിനസ് വളർച്ച പ്രാപിക്കും. നിങ്ങളുടെ സ്വപ്ന ഭവനം പണിയുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഇന്ന് ഒപ്പു വെച്ചേക്കാം. ചെലവുകൾ വരുമാനത്തേക്കാൾ കൂടാൻ സാധ്യതയുണ്ട്. വീട്ടുചെലവുകൾ വർദ്ധിക്കും. ഇന്ന് നിങ്ങളുടെ സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടി വന്നേക്കാം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് നിങ്ങൾക്ക് ഭാഗ്യവും സമ്പത്തും നൽകും. ഇന്ന് ഒരു സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന പണം സംബന്ധിച്ച് ആശങ്കയുണ്ടാകും. അടുപ്പമുള്ള ഒരാളുമായി, കടം കൊടുത്ത പണം സംബന്ധിച്ച് തർക്കമുണ്ടാകും
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മുടക്കിയ പണം തിരികെ ലഭിക്കാൻ തുണിക്കച്ചവടക്കാർ ബുദ്ധിമുട്ട് നേരിടും. പണം കടം വാങ്ങേണ്ടി വന്നേക്കാം. നിങ്ങളുടെ അമ്മ ഇന്ന് നിങ്ങളെ സാമ്പത്തികമായി സഹായിക്കും. നിങ്ങളുടെ വരുമാന സ്രോതസിനെക്കുറിച്ച് കൂടുതലായി ചിന്തിച്ചു തുടങ്ങും