ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ
നിങ്ങൾക്ക് ഇതിനു മുൻപ് നേരിടേണ്ടി വന്ന നഷ്ടം നിങ്ങൾ പൂർണമായി മറക്കാൻ ശ്രമിക്കണം. ചില കാര്യങ്ങൾ പുതുതായി ആരംഭിക്കുന്നതായിരിക്കും ഉചിതം. ജീവിതത്തിൽ പുരോഗതി അനുഭവപ്പെടും. റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറാകും. നിങ്ങൾക്ക് എന്ത് നഷ്ടപ്പെട്ടാലും അത് ഒരു പാഠമായി കാണാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഇഷ്ടികകളുടെ കൂമ്പാരം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം നിങ്ങൾ ആരെയെങ്കിലും കുറിച്ച് ഇടയ്ക്കിടെ ചിന്തിച്ചേക്കാം. ചില കാര്യങ്ങളിൽ നിങ്ങൾക്ക് ആശയ കുഴപ്പം ഉണ്ടാകാം. മാർഗ നിർദേശങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കും. എന്നാൽ നിങ്ങൾ തന്നെയായിരിക്കും നിങ്ങൾക്കുള്ള വഴി കണ്ടെത്തുക. ഭാഗ്യ ചിഹ്നം - നഷ്ടപ്പെട്ട ഒരു വസ്തു
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ മനസിലെ വികാരങ്ങൾ നിങ്ങളുടെ മുഖഭാവങ്ങളിലൂടെ വായിക്കാൻ കഴിയും. നിങ്ങളുടെ ഉള്ളിൽ എന്തു തോന്നുന്നുവോ, അത് മറ്റൊരാൾക്ക് മനസിലാക്കാൻ എളുപ്പം സാധിക്കും. നിങ്ങൾക്ക് നിങ്ങളുടെ മനസിലുള്ളത് ഒളിപ്പിക്കാൻ സാധിക്കില്ല. പണത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഭാഗ്യ ചിഹ്നം - ഒരു അമൂർത്ത കല
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ
നിങ്ങളെ പല കാര്യങ്ങളിലും അഭിനന്ദിച്ച ഒരു വ്യക്തിയിൽ നിന്നും നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും. അത് നിങ്ങളെ വളരെ അധികം ആശ്ചര്യപ്പെടുത്തും. ആ സന്ദേശം ഗൗരവത്തിലെടുക്കണമോ എന്ന് നിങ്ങൾ ആശയ കുഴപ്പത്തിലാകും. ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്ത് തിരക്കേറിയ ദിവസമായിരിക്കാം. പക്ഷേ സായാഹ്നം നിങ്ങൾക്ക് മികച്ച അനുഭവം നൽകും. ഭാഗ്യ ചിഹ്നം - ഒരു സാറ്റിൻ തുണി
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ
നിങ്ങളുടെ മനസിനെ ചില പ്രത്യേക വാർത്തകളൊന്നും അലോസരപ്പെടുത്താനിടയില്ല. നിങ്ങളുടെ സുഹൃത്താക്കളുമായി സമയം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും. പുതിയ നിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും അത് സ്വീകരിക്കുന്നത് നിങ്ങളുടെ മുന്നോട്ടുള്ള നാളുകൾക്ക് ഗുണം ചെയ്യും. മറ്റൊരു വ്യക്തിക്ക് നിങ്ങളോട് ഇടപഴകാനുള്ള സ്വാതന്ത്ര്യം നൽകുക . ഭാഗ്യ ചിഹ്നം - സ്ട്രാറ്റജി ഗെയിം
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ
പഴയ ഓർമ്മകൾ നിങ്ങളെ വേട്ടയാടും. നിങ്ങൾക്ക് മറക്കാൻ സാധിക്കാത്ത പല മുഖങ്ങളും നിങ്ങളുടെ മനസ്സിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ടാകാം. വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകണമോ എന്ന് നിങ്ങൾ സംശയിക്കും. തിരഞ്ഞെടുപ്പുകൾ പ്രധാനമാണ്. അപ്രതീക്ഷിതമായ ഒരു കൂടികാഴ്ചയും ഒത്തുചേരലും ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു സോപ്പ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ
നിങ്ങൾ എല്ലാ കാര്യങ്ങളും നന്നായി ആണ് നടക്കുന്നത് എന്ന് മറ്റുള്ളവരെ കാണിക്കാൻ വല്ലാതെ പരിശ്രമിക്കും. അതിൽ നിങ്ങൾ വിജയം കണ്ടെത്തും. എന്നാൽ യാഥാർഥ്യം അറിയുന്ന ഒരാൾ നിങ്ങളെ സമീപിച്ചേക്കാം. നിങ്ങളുടെ ഒളിച്ചു കളികൾ അയാൾക്ക് മുൻപിൽ നടത്താൻ നിങ്ങൾക്ക് കഴിയില്ല. പുറത്തു പോകാൻ നല്ല ദിവസമാണ്. ഭാഗ്യ ചിഹ്നം - ഒരു പോസ്റ്റർ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തടസങ്ങൾ നിങ്ങളുടെ വഴിയിൽ ഉണ്ടായേക്കാം. കൂടുതൽ പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ ആസൂത്രണം ചെയ്ത രീതിയിൽ കാര്യങ്ങൾ നടത്താൻ നിങ്ങൾക്ക് സാധിക്കുകയുള്ളു. അടിയന്തിരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നല്കാൻ ശ്രമിക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകണം. നേരിയ തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - -ഒരു മാപ്പ്
സാജിറ്റേറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ
ഭാഗികമായി വളരെ അനുകൂലമായ ദിവസമാണ് ഇന്ന്. എന്നാൽ അത്പോലെ തന്നെ ഭാഗികമായി നിങ്ങൾക്ക് അൽപ്പം വിഷാദവും അനുഭവപ്പെടാം. നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ചിലപ്പോൾ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിച്ചെന്നു വരില്ല. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, നിങ്ങൾ കുറച്ച് ക്ഷമയോടെ കാത്തിരിക്കേണ്ടത് അനിവാര്യമാണ്. ക്ഷമ നിങ്ങൾക്ക് നല്ല ഫലം മാത്രമേ നൽകുകയുള്ളൂ. ഭാഗ്യ ചിഹ്നം - ഒരു കുരുവി
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ
മറ്റുള്ളവരുടെ പരിഹാസം നിങ്ങൾക്ക് മുന്നോട്ട് ചലിക്കാനുള്ള പ്രചോദനമായി മാറും. നിങ്ങളായി ആരെയും വേദനിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചിന്തകൾ പലർക്കും അംഗീകരിക്കാം സാധിച്ചെന്നു വരില്ല. പക്ഷെ ഇത് നിങ്ങളെ ഒരു കാര്യത്തിൽ നിന്നും പിന്നോട്ട് വലിക്കരുത്. നിയമപരമായി ഏതെങ്കിലും കേസുകൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായ ഒരു നടപടി ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് ബോക്സ്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ
ഇന്നത്തെ ദിവസം ആരെങ്കിലും നിങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾ പ്രകോപിതനാകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് അടുപ്പമുള്ള ഒരാളുമായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. മനസ്സിനിണങ്ങിയ വ്യക്തിയോട് കൂടുതൽ നേരം സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കും. ജോലികൾ സമയത് തന്നെ ചെയ്ത തീർക്കാൻ നിങ്ങൾക്ക് സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു സാമ്പിൾ ബോക്സ്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ
നിങ്ങൾ ഇന്ന് വളരെ ആശയ കുഴപ്പം അനുഭവിക്കുന്നുണ്ടെങ്കിലുംസ്വയം പരിഹാരം കണ്ടെത്താൻ സാധിക്കും. അപ്രസക്തമായ കാര്യങ്ങളിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കാതെയിരിക്കുക. കുടുംബ കാര്യങ്ങളിൽ ചില പ്രശ്ങ്ങൾ ഉണ്ടാകാം. അവ പരിഹരിക്കാൻ നിങ്ങൾ മുൻകൈ എടുക്കണം. ഭാഗ്യ ചിഹ്നം - ഒരു ഗാലറി