വർഷങ്ങളോളം പ്രണയിച്ചതിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ നടന്ന വിവാഹം ആഢംബരങ്ങൾക്ക് പുതിയ പര്യായങ്ങൾ നൽകുന്ന രീതിയിലായിരുന്നു. 800 വർഷം പഴക്കമുള്ള ഇപ്പോൾ വില്ലയാക്കി മാറ്റിയ ഗ്രാമത്തിൽ വെച്ചായിരുന്നു വിരുഷ്കയുടെ സ്വപ്ന വിവാഹം. ഏകദേശം നൂറ് കോടിയാണത്രേ വിവാഹത്തിന് വേണ്ടി താരങ്ങൾ ചെലവിട്ടത്.
ബോളിവുഡിൽ ഏറ്റവും ആഘോഷിക്കപ്പെട്ട മറ്റൊരു വിവാഹമാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം. ദിവസങ്ങളോളം വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു ഇവരുടെ വിവാഹം. ഇതിൽ പ്രധാനപ്പെട്ട വേദി ജോദ്പൂരിലെ ഉമൈദ് ഭവൻ പാലസ് ആയിരുന്നു. ഇവിടെയായിരുന്നു താരങ്ങളും അതിഥികളും താമസിച്ചത്. 4.7 കോടിയാണത്രേ ഇതിന് വേണ്ടി മാത്രം ചെലവായത്. വിവാഹത്തിന്റ ആകെ ചെലവ് എത്രയാണെന്ന് വ്യക്തമല്ല.