ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ബിസിനസ്സിലെഅമിതമായ ഉത്സാഹം ഒഴിവാക്കണം. വായ്പാ ഇടപാടുകളിൽ ഒരു കാരണവശാലും ഏർപ്പെടരുത്. മുതിർന്നവർക്കൊപ്പം സഞ്ചരിക്കുക. എപ്പോഴും സ്മാർട്ടായി പ്രവർത്തിക്കുക. തൊഴിലും ബിസിനസും സാധാരണ പോലെ തന്നെ ആയിരിക്കും ഇന്ന്. യുക്തിസഹമായ പ്രവർത്തനങ്ങൾ വർദ്ധിക്കും. തർക്കങ്ങളിലും വിവാദങ്ങളിലും നിന്ന് ഒഴിഞ്ഞ് നിൽക്കുക. തൊഴിൽപരമായ പരിശ്രമങ്ങൾക്ക് വേഗത കൂടും. ദോഷ പരിഹാരം: ഭൈരവ ക്ഷേത്രത്തിൽ മധുര പലഹാരങ്ങൾ സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ സാമ്പത്തിക കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ബിസിനസുകാർക്ക് ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ഓഫീസ് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാകും. കൂടെ ജോലി ചെയ്യുന്നവരുടെ സഹായം കിട്ടും. സുപ്രധാനമായ ചില കാര്യങ്ങൾ ചെയ്യാനാകും. ക്രിയാത്മകമായി പ്രവർത്തിക്കുക. ദോഷ പരിഹാരം: ദുർഗ്ഗാ ക്ഷേത്രത്തിൽ ദുർഗാ ചാലിസ പാരായണം ചെയ്യുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഭൗതികമായ കാര്യങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കേണ്ടി വരുന്നതിനാൽ സാമ്പത്തിക സ്ഥിതി താറുമാറായേക്കാം. നിയമങ്ങൾ പാലിക്കുക. വീട്, വാഹനം എന്നിവ വാങ്ങുന്നതിന് സാധ്യതയുണ്ട്. ബിസിനസ്സ് സുഗമമായി തുടരാൻ കഴിയും. വലുതായി മാത്രം ചിന്തിക്കുക. ദോഷ പരിഹാരം: ഗണപതിക്ക് കറുക നിവേദിക്കുക, ഗണേശ മന്ത്രം 108 തവണ ജപിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വിജയം കൈവരും. കയ്യിൽ വന്ന സമ്പത്ത് സൂക്ഷിക്കുക. സമ്പത്തിൽ വർദ്ധനവുണ്ടാകും. കടം വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക, അല്ലാത്തപക്ഷം തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും. നിങ്ങൾക്കെതിരെ നടക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. തൊഴിൽ - വ്യാപാര രംഗത്ത് ശുഭപ്രതീക്ഷ ഉണ്ടാകും. ദോഷ പരിഹാരം : ശ്രീകൃഷ്ണന് പഞ്ചസാര സമർപ്പിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കഴിവിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കഠിനാധ്വാനം ചെയ്യേണ്ടി വരും. നിക്ഷേപത്തിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നിക്ഷേപവും പണമിടപാടും വിവേകപൂർവം നടത്തണം. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. ദോഷ പരിഹാരം : കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുകാർ സാമ്പത്തിക വാണിജ്യ മേഖലയിൽ തങ്ങളുടെ മികച്ച പ്രകടനം നിലനിർത്തും. അപകടകരമായ കാര്യങ്ങളിൽ താൽപ്പര്യം കാണിക്കാതിരിക്കുന്നത് നല്ലതാണ്. ഓഹരി വിപണിയിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. കലാപരമായ കഴിവുകൾ കൂടുതൽ മെച്ചപ്പെടും. പ്രൊഫഷണലുകൾ ജോലിയിൽ വളരെ വേഗത്തിൽ മുന്നോട്ട് കുതിക്കും. ധൈര്യമായിരിക്കുക. ദോഷ പരിഹാരം : ഹനുമാൻ ചാലിസ ചൊല്ലുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങൾ സാധാരണ നിലയിലായിരിക്കും. മത്സരങ്ങളിൽ ക്ഷമ കാണിക്കണം. ദൂരദേശത്തെ കാര്യങ്ങളിൽ സജീവമായി ഇടപെടും. ഇടപാടുകളിൽ വ്യക്തത ഉണ്ടാകും. തൊഴിൽപരമായ കാര്യങ്ങളിൽ പാലിക്കേണ്ട മര്യാദ പാലിക്കണം. വ്യവസായ - വ്യാപാര രംഗത്തെ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. ദോഷ പരിഹാരം : ആൽമരത്തിന്റെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽ ചെയ്യുന്നവർക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും. ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കും. സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ കിട്ടാനിടയുണ്ട്. ബിസിനസിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരും. ബിസിനസ്സുമായി ബന്ധപ്പെട്ട് കൂടുതൽജോലികൾ ചെയ്യേണ്ടി വരും. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. ദോഷ പരിഹാരം : സുന്ദരകാണ്ഡമോ ഹനുമാൻ ചാലിസയോ 7 തവണ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ലാഭം വർദ്ധിക്കും. വ്യവസായികൾക്ക് സ്വാധീനം നിലനിർത്താൻ കഴിയും. ആത്മവിശ്വാസം വളരെ ഉയർന്ന നിലയിലായിരിക്കും. പുരോഗതിക്കുള്ള അവസരങ്ങൾ കൂടും. പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. അനുകൂല സാഹചര്യങ്ങൾ നിങ്ങളെ ആവേശഭരിതരാക്കും. പദ്ധതികൾക്ക് വേഗത കൂടും. ദോഷ പരിഹാരം : കൂട്ടിലയ്ക്കപ്പെട്ട പക്ഷികളെ മോചിപ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽ രംഗത്ത് ആഗ്രഹിച്ച ഫലം ലഭിക്കും. തടസ്സങ്ങൾ തനിയെ നീങ്ങും. ടീം വർക്ക് വർദ്ധിപ്പിക്കണം. ബന്ധങ്ങളുടെ പ്രയോജനം ലഭിക്കാനിടയുണ്ട്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കും. ദീർഘകാലമായുള്ള ചിലപദ്ധതികൾ വേഗത്തിലാകും. നല്ല ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രൊഫഷണലുകളുടെ സഹായം കിട്ടും. ദോഷ പരിഹാരം : ഗണപതിക്ക് ലഡ്ഡു സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ കാര്യങ്ങളിൽ ചെയ്യാതെ ബാക്കിയിട്ടിരിക്കുന്ന മുഴുവൻ കാര്യങ്ങളും ഇന്ന് ചെയ്ത് തീർക്കുക. ജോലിയുടെ വേഗത കൂടും. അടുപ്പമുള്ളവരുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുക. ചെലവുകളും ബജറ്റും അറിഞ്ഞ് അതിന് അനുസരിച്ച് പ്രവർത്തിക്കുക. വ്യാപാര ഇടപാടുകളിൽ ജാഗ്രത പാലിക്കുക. തന്ത്രശാലികളായ ആളുകളെ സൂക്ഷിക്കുക. മാനേജ്മെന്റിനെ ധിക്കരിക്കുന്നത് ഒഴിവാക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റത്തിലൂടെ ഓഫീസിൽ നിങ്ങളുടെ കരിയറും ബിസിനസ്സും മെച്ചപ്പെടുത്താൻ കഴിയും. വരവും ചെലവും കണക്കാക്കി പ്രവർത്തിക്കുക. പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ കിട്ടിയേക്കും. പലവിധ പരിശ്രമങ്ങൾക്ക് ഫലം കാണും. കാര്യക്ഷമത വർദ്ധിക്കും. ദോഷ പരിഹാരം : അമ്മയ്ക്ക് മധുര പലഹാരങ്ങൾ നൽകുക