ജീവിതത്തിലെ ഓരോ വിശേഷവും ആരാധകരുമായി പങ്കുവെക്കാൻ നവ്യാനായർ മറക്കാറില്ല. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നടി ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. നവ്യയുടെ ഒരുത്തീ എന്ന ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2/ 8
നൃത്ത വീഡിയോകളും കുടുംബത്തിന്റെ വിശേഷങ്ങളും നവ്യ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മകൻ സായിയും ഭർത്താവ് സന്തോഷ് മേനോനും ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് നവ്യ ആരാധകർക്ക് മുന്നിൽ നൽകിയിരിക്കുന്നത്.
3/ 8
ഭർത്താവിനും അച്ഛനും അമ്മയ്ക്കും ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു മകന്റെ പിറന്നാൾ ആഘോഷം. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള നവ്യയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. സായിയുടെ പിറന്നാൾ ചിത്രങ്ങളും ആരാധകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
4/ 8
സായിയുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിൽ ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ നേരത്തേ നവ്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമായാണ് നടി എത്തിയിരിക്കുന്നത്. ജന്മദിന സമ്മാനമായി മകന് ആപ്പിൾ വാച്ചാണ് നവ്യയും ഭർത്താവും നൽകിയത്.
5/ 8
സായി കൃഷ്ണയുടെ പത്താം പിറന്നാൾ ആഘോഷമാണ് ഭർത്താവിനൊപ്പം നവ്യ ആഘോഷമായി കൊണ്ടാടിയത്.
6/ 8
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നവ്യ.
7/ 8
ഇതിനിടയിൽ നൃത്ത പരിപാടികളുമായി തിരക്കിലാണ്. ഇതെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
8/ 8
വിവാഹ ശേഷം മുംബൈയില് സ്ഥിര താമസമാക്കിയിരുന്ന നവ്യ ലോക്ക്ഡൗൺ നാളുകളിൽ മകനൊപ്പം നാട്ടിലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിരുന്നു നവ്യ.