ഈ വർഷം ജനുവരിയിലാണ് പ്രയിങ്ക ചോപ്രയ്ക്കും (Priyanka Chopra)ഭർത്താവ് നിക്ക് ജോനാസിനും (Nick Jonas)പെൺകുഞ്ഞ് പിറന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് (surrogacy)ഇരവരും മാതാപിതാക്കളായത്. അമ്മയും അച്ഛനും ആയ സന്തോഷ വാർത്ത സോഷ്യൽമീഡിയയിലൂടെ ഇരുവരും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.
2/ 10
എന്നാൽ കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള ഏതാനും നാളുകൾ ഇരുവർക്കും ഏറെ സംഘർഷമേറിയതായിരുന്നു. നൂറ് ദിവസമാണ് കുഞ്ഞ് അത്യാസന്നനിലയിൽ കഴിഞ്ഞത്. ഇതിനു ശേഷം ആരോഗ്യവതിയായ മകളെ ഇരുവർക്കും തിരികെ ലഭിച്ചു.
3/ 10
മാല്‍തി മേരി ചോപ്ര ജോനാസ് (Malti Marie Chopra Jonas)എന്നാണ് പ്രിയങ്കയും നിക്കും കുഞ്ഞ് പേര് നൽകിയത്. ഇപ്പോൾ ആദ്യമായി മകളുടെ ആശുപത്രി കാലത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് നിക്ക് ജോനാസ്.
4/ 10
നിക്കിനൊപ്പം സഹോദരങ്ങളായ കെവിൻ ജോനാസും ജോ ജോനാസും അഭിമുഖത്തിലുണ്ടായിരുന്നു. പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ മകളുടെ ആശുപത്രി കാലത്ത് പ്രിയങ്ക ചോപ്ര കാണിച്ച മനക്കരുത്തിനെ കുറിച്ചും നിക്ക് പറയുന്നു.
5/ 10
പ്രിയങ്കയെ പോലൊരു പങ്കാളിയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും നിക്ക് പറയുന്നു. നിക്കിന്റെ വാക്കുകൾ ഇങ്ങനെ,
6/ 10
മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ തങ്ങൾ അനുഭവിച്ചതാണ്. ആശുപത്രിയിൽ അവൾ കഴിഞ്ഞ നാളുകളിൽ അവളുടെ ജീവിതത്തിന്റെ ഭാഗമായ ഓരോരുത്തരെ കുറിച്ചുമാണ്.
7/ 10
പലരീതിയിൽ കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരുന്നു അത്. അതിനാലാണ് ആ അനുഭവം പങ്കുവെക്കേണ്ടത് പ്രധാനപ്പെട്ടതായി തങ്ങൾക്ക് തോന്നിയത്. ഇത്തരത്തിലുള്ള പ്രയാസമേറിയ അനുഭവത്തിലൂടെ കടന്നു പോകുന്നവർക്ക് അവർ തനിച്ചല്ല എന്ന തോന്നൽ നൽകാൻ വേണ്ടി.
8/ 10
പ്രിയങ്കയെ പോലൊരു പങ്കാളിയെ ലഭിച്ചതിൽ താൻ ഭാഗ്യവാനാണ്. മകൾ ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് പ്രിയങ്ക പാറപോലെ ഉറച്ചു നിന്നു. ഇപ്പോഴും അങ്ങനെ തന്നെ.
9/ 10
അച്ഛനായതിൽ താൻ ഏറെ സന്തോഷവാനാണെന്നും നിക്ക്. പുറത്തറിയിക്കാൻ കഴിയാത്ത അഘാതമായ സ്നേഹമാണ് മകൾ ജനിച്ചതിനു ശേഷം അനുഭവിക്കുന്നത്. അത് മനോഹരമായ യാത്രയാണ്. ഓരോ ദിവസവും വ്യത്യസ്തവും പുതിയ അനുഭവവുമാണ് നൽകുന്നതെന്നും നിക്ക് പറയുന്നു.
10/ 10
സംസ്കൃതത്തിൽ നിന്നാണ് മാല്‍തി എന്ന പേര് പ്രിയങ്കയും നിക്കും മകൾക്കായി കണ്ടെത്തിയത്. സുഗന്ധമുള്ള പുഷ്പം, ചന്ദ്രപ്രകാശം എന്നൊക്കെയാണ് പേരിന്റെ അർത്ഥം. മേരി മാതാവിന്റെ ഫ്രഞ്ച് പേരാണ് Marie എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.