ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): വെല്ലുവിളികള്‍ നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. വിവിധ കാര്യങ്ങളാല്‍ തിരക്കിലായിരിക്കും നിങ്ങള്‍ ഈ ദിവസം. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ടീം നേതാക്കള്‍ക്കും ലഭിക്കുന്ന ശ്രമകരമായ കരാറുകള്‍ക്കുള്ള ഓഫറുകള്‍ ഒഴിവാക്കണം. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ കാലതാമസം നേരിടും. പണസംബന്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കും. മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ ഭാഗമായി വളരെ വൈകിയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , മെഡിക്കല്‍ രംഗത്തുള്ളവര്‍, കായികതാരങ്ങള്‍, എഞ്ചീനിയര്‍മാര്‍, സോളാര്‍ ബിസിനസ്സിലുള്ളവര് എന്നിവര്‍ക്ക് മികച്ച ദിവസമായിരിക്കും. വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ക്കും കാര്‍ഷിക രംഗത്തുള്ളവര്‍ക്കും ലാഭമുണ്ടാകും.
ഭാഗ്യനിറം: നീല, മഞ്ഞ, ഭാഗ്യദിവസം: ശനി, ഭാഗ്യസംഖ്യ: 9,ദാനം ചെയ്യേണ്ടവ: ആശ്രമങ്ങളില്‍ വാഴപ്പഴം ദാനം ചെയ്യുക,
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍) :പ്രണയബന്ധത്തിലുള്ളവര്‍ തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കണം. നിങ്ങളുടെ സത്യസന്ധതയും വിശ്വാസ്യതയും വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ നിഷ്കളങ്കത മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. കയറ്റുമതി, ഇറക്കുമതി, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബ്രോക്കര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഓഹരി വിപണി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പങ്കാളികളില്‍ നിന്നോ സമപ്രായക്കാരില്‍ നിന്നോ തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം.
ഭാഗ്യനിറം: നീല, ക്രീം, ഭാഗ്യദിവസം: തിങ്കള്‍, ഭാഗ്യസംഖ്യ: 2,ദാനം ചെയ്യേണ്ടവ: കന്നുകാലികള്‍ക്ക് വെള്ളം നല്‍കുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ശരിയായ ആസൂത്രണത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഈ ദിവസം വളരെയധികം തിരക്ക് അനുഭവപ്പെടും. ഉയര്‍ന്ന ഊര്‍ജ്ജവും അനന്തമായ സാധ്യതകളും നിങ്ങളെ കരിയറില്‍ ഒരു ഉന്നത നിലയില്‍ എത്തിക്കും. ക്രിയേറ്റീവായ ചിന്തകളും സംസാരവും ബോസിനെ ആകര്‍ഷിക്കാനും കുടുംബത്തെ ആകര്‍ഷിക്കാനും സഹായിക്കും. എല്ലാ സാഹചര്യങ്ങളിലും അതിജീവിക്കാന്‍ പ്രാപ്തരായിരിക്കും നിങ്ങള്‍. അതിനാല്‍ വിജയം ഉറപ്പാണ്. പണവും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ കുറച്ച് ശ്രദ്ധിക്കണം. ക്രിയേറ്റീവ് ആയവര്‍ക്കും പൊതുസമ്മതരായവര്ക്കും പ്രശസ്തി കൂടും. സ്പോര്ടസ് കോച്ചുമാര്‍ക്ക് പ്രശസ്തിയും പണവും ലഭിക്കും. കാര്‍ഷിക മേഖല, നിക്ഷേപം എന്നീ മേഖലയിലുള്ളവര്‍ക്ക് മികച്ച ദിവസം. രാവിലെ കുളിച്ചയുടന്‍ നെറ്റിയില്‍ ചന്ദനം തൊടുന്നത് ഉത്തമമായിരിക്കും.
ഭാഗ്യനിറം: നീല , ഓറഞ്ച്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യസംഖ്യ: 3, 9,ദാനം ചെയ്യേണ്ടവ: സണ്‍ഫ്ളവര്‍ ഓയിൽ പാവങ്ങള്‍ക്ക് നല്‍കുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പഴയ പദ്ധതികൾ തീര്‍പ്പാക്കും. പണം കൈമാറ്റം ചെയ്യാന്‍ അനുകൂല സമയം. ഉന്നതപദവികളില്‍ ഉള്ളവര്‍ക്ക് മികച്ച ദിനം. പണം സംബന്ധിച്ച കാര്യങ്ങള്‍ ആരോടും പറയരുത്. സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുകൂല സമയം. ഇലക്കറികള്‍ ദാനം ചെയ്യുന്നത് ഉത്തമം. കായികതാരങ്ങള്‍, സര്ജന്മാർ എന്നിവര്‍ക്ക് സാമ്പത്തിക നേട്ടവും പ്രശസ്തിയുമുണ്ടാകും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ പറ്റിയെന്ന് വരില്ല. അതിന്റെ പേരില്‍ അവരുടെ പരാതികള്‍ കേള്‍ക്കേണ്ടി വരും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഈ ദിവസം ചെയ്യേണ്ടതാണ്.
ഭാഗ്യനിറം: നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യസംഖ്യ: 9,ദാനം ചെയ്യേണ്ടവ: ഭിക്ഷക്കാര്‍ക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യദിനമാണെങ്കിലും നേതാവ് എന്ന നിലയില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. പങ്കാളിയോട് നിങ്ങളുടെ വികാരങ്ങള്‍ പങ്കിടാന്‍ പറ്റിയ ദിവസം. സ്ഥലം വില്‍പ്പന, ഉപകരണം വാങ്ങല്‍, ഔദ്യോഗിക രേഖകളില്‍ ഒപ്പ് വെയ്ക്കല്‍ എന്നിവയ്ക്ക് പറ്റിയ ദിവസം. വാര്‍ത്താവതാരകര്‍, അഭിനേതാക്കള്‍, കരകൗശല വിദഗ്ധര്‍, എഞ്ചീനിയര്‍മാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. ശത്രുക്കള്‍ നിങ്ങളെ കുടുക്കാന്‍ നോക്കുമെന്നതിനാല്‍ അമിതമായ ആഹ്ലാദം ഒഴിവാക്കുക.
ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: ബുധന്‍,ഭാഗ്യസംഖ്യ: 5,ദാനം ചെയ്യേണ്ടവ: പച്ചനിറത്തിലുള്ള പഴങ്ങൾ അനാഥാലയത്തിലെ കുട്ടികള്‍ക്ക് ദാനം ചെയ്യണം.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): കൂട്ടുകാരുമായി സംസാരിക്കുന്നതും പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതും ഈ ദിവസത്തെ കൂടുതല്‍ മനോഹരമാക്കും. ഒരു ലക്ഷ്യത്തിനായി പ്രവര്ത്തിച്ചുക്കൊണ്ടിരുന്നവര്ക്ക് അതിന് പ്രതീക്ഷിക്കുന്ന ഫലം കിട്ടുന്ന ദിവസം. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം ഫലവത്താകുന്ന ദിവസം. എല്ലാവിധ ആഡംബരങ്ങളും അനുഭവിക്കാന്‍ ഈ ദിവസം സാധിക്കുന്നു. കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് അഭിവൃദ്ധി വര്‍ധിപ്പിക്കും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഈ ദിവസം ചെലവഴിക്കും. അധ്യാപനം, ജ്വല്ലറി, കോസ്മെറ്റിക്സ്, ഡിസൈനേഴ്സ്, അഭിഭാഷകര്‍ രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് മികച്ച ദിവസം.
ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിവസം: വെള്ളി,ഭാഗ്യസംഖ്യ: 6,9,ദാനം ചെയ്യേണ്ടവ: വെള്ള അരി പാവങ്ങള്‍ക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഗുരുവിന് മുന്നിലോ തുളസിച്ചെടിയ്ക്ക് മുന്നിലോ വൈകുന്നേരം ദീപം തെളിയിക്കുക. ആളുകളെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ വേണം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. ബന്ധങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും അഭിവൃദ്ധിയുണ്ടാകാനുള്ള സമയമാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സൂക്ഷിക്കണം. കായിക താരങ്ങള്‍ എതിരാളികളുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം. എതിര് ലിംഗത്തിലുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് ഭാഗ്യാനുഭവം ഉണ്ടാകും. ശിവഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യണം.
ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: തിങ്കള്‍,ഭാഗ്യസംഖ്യ: 3, ദാനം ചെയ്യേണ്ടവ: മഞ്ഞനിറത്തിലുള്ള ധാന്യങ്ങള്‍ അനാഥാലയത്തിൽ നല്‍കുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുകയും മൃഗങ്ങളെ താലോലിക്കുകയും ചെയ്യണം. ഒന്നിനു പിറകെ ഒന്നായി ഓരോ ജോലികള്‍ ചെയ്ത് ഈ ദിവസം കടന്നുപോകും. ചുറ്റുമുള്ളവരെല്ലാം നിങ്ങളുടെ വിശ്വസ്തരായതിനാല്‍ സമാധാനമായി നേതൃസ്ഥാനത്ത് ഇരിക്കാം.
ആരോഗ്യം ശ്രദ്ധിക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും വേണം. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഉത്തമമാണ്. പൂന്തോട്ടം, വാട്ടര്‍ പ്ലാന്റുകള്‍ എന്നിവയ്ക്ക് ചുറ്റും കുറച്ച് സമയം ചെലവഴിക്കുക. കരിയറുമായി ബന്ധപ്പെട്ട നിങ്ങളുടെ തീരുമാനങ്ങള്‍ ഭാവി ശോഭനമാക്കും. മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ടുപോകുക.
ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യദിവസം: വെള്ളി,ഭാഗ്യസംഖ്യ: 6, ദാനം ചെയ്യേണ്ടവ: പാവപ്പെട്ടവര്‍ക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): വാസ്തു കണ്‍സള്‍ട്ടന്റുമാര്‍, ഹോട്ടലുടമകള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, സര്ജന്, രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് പ്രതിഫലവും അംഗീകാരവും ധാരാളം ലഭിക്കുന്ന ദിവസം. പ്രശസ്തിയും വിനോദവും ഉത്സാഹവും നിറഞ്ഞതായിരിക്കും ഈ ദിവസം. ഇതെല്ലാം നിങ്ങളുടെ ലക്ഷ്യത്തിന്റെ ദിശയിലേക്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്ന ഈ ദിവസം വസ്തു രജിസ്ട്രേഷന് അനുകൂല ദിവസമാണ്. പരസ്പര വിശ്വാസത്താല്‍ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകാന്‍ സാധ്യതയുണ്ട്.
ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ,ഭാഗ്യസംഖ്യ: 9, ദാനം ചെയ്യേണ്ടവ: റെഡ് മസൂര്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക