ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): അറിവ്, മാനേജ്മെന്റ് കഴിവുകൾ, കരകൗശല വൈദഗ്ധ്യം, ഉപദേഷ്ടാവിന്റെ മാർഗ നിർദേശം, പരീക്ഷ, അഭിമുഖത്തിന് തയ്യാറെടുക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം സംഭവിക്കും. ഇന്ന് നിങ്ങൾക്ക് എല്ലാത്തരം പ്രതിഫലങ്ങളും ലഭിക്കുകയും പ്രശസ്തി നേടുകയും ചെയ്യും. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സമപ്രായക്കാർക്ക് നിങ്ങളോട് അസൂയ തോന്നും. ഇത് ഒഴിവാക്കാൻ, നിങ്ങൾ ഗുരുനാമം ജപിക്കുകയും ഭാവി പദ്ധതികൾ പങ്കിടുന്നത് അവസാനിപ്പിക്കുകയും വേണം. വേദനിക്കാതിരിക്കാൻ വ്യക്തി ജീവിതത്തിൽ ഇന്ന് നിങ്ങൾ നയതന്ത്രജ്ഞത പാലിക്കണം. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ അമ്മയുടെ അനുഗ്രഹം വാങ്ങുക. ഭാഗ്യനിറം: മഞ്ഞ, നീല, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 1, ദാനം ചെയ്യേണ്ടത്: സൂര്യകാന്തി വിത്ത് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ദേഷ്യം നിയന്ത്രിക്കണം. തർക്കങ്ങൾക്ക് കാരണമാകുന്ന ആശയവിനിമയം ഒഴിവാക്കുക. കരാറുകൾ, ടെൻഡറുകൾ, പങ്കാളിത്തത്തിൽ കച്ചവടങ്ങൾ, ഇവന്റുകൾ എന്നിവയ്ക്ക് ഏറ്റവും നല്ല ദിവസമാണിത്. കായികരംഗത്തുള്ളവർ പരിശീലകരുടെ മാർഗനിർദേശം സ്വീകരിച്ച് പരിശീലനം ചെയ്യുക. ഭാവിയിൽ അകൽച്ചക്ക് കാരണമാകുമെന്നതിനാൽ പങ്കാളികളുടേ മേൽ ആധിപത്യം സ്ഥാപിക്കരുത്. വെള്ള വസ്ത്രം ധരിക്കുന്നത് അത്ഭുതകരമായ ഫലങ്ങൾ നൽകും. ചന്ദ്രഭഗവാനോട് പ്രാർഥിക്കുക. മെഡിക്കൽ ഉൽപന്നങ്ങൾ, ഡയമണ്ട്, റബ്ബർ, കായിക ഉൽപ്പന്നങ്ങൾ, ദ്രാവകങ്ങൾ, പുസ്തകങ്ങൾ, സ്റ്റേഷനറികൾ, സ്കൂളുകൾ എന്നിവയുടെ കച്ചവടം വിജയം നേടുകയും ഇവയിൽ നിന്നും സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യും. ഭാഗ്യനിറം: വെള്ള, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്കോ കന്നുകാലികൾക്കോ പാല് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഭാവിയിലേക്കുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും അനുയോജ്യമായ ദിവസം. ചുറ്റുപാടിൽ നിന്ന് അറിവ് നേടാൻ ഈ ദിവസം ഉപയോഗപ്പെടുത്താം. എഴുത്തിലൂടെ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാം. കഴിഞ്ഞ കാലത്തെ തർക്കങ്ങളെല്ലാം മറന്ന്, നിങ്ങളുടെ ഹൃദയത്തിൽ നിന്ന് സംസാരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടപഴകാനും അവരെ ആകർഷിക്കാനും അനുയോജ്യമായ ദിവസം. അധ്യാപനം, പാട്ട്, അക്കൗണ്ടിംഗ്, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, ഓഡിറ്റിംഗ് എന്നീ മേഖലകളിൽ ഉള്ളവർക്ക് കഴിവ് പ്രകടിപ്പിക്കാൻ അനുയോജ്യമായ ദിവസം. ഇൻഡോർ ഗെയിംസ്, ഫിനാൻസ്, ഗവൺമെന്റ് പരീക്ഷകളെഴുതുന്ന വിദ്യാർഥികൾ മികച്ച ഫലം നേടും. ഭാഗ്യനിറം: പീച്ച്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,9, ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് മഞ്ഞൾ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ നേതൃപാടവം മറ്റുള്ളവരെ ആകർഷിക്കുകയും ബഹുമാനം നേടിത്തരുകയും ചെയ്യും. ക്ലൈന്റുകളുടെ പ്രസന്റേഷൻ മികച്ചതായിരിക്കും. കൗൺസിലിങ്ങിലും മാർക്കറ്റിങ്ങിലും സമയം ചെലവഴിക്കും. യന്ത്രങ്ങൾ, നിർമ്മാണം, കൗൺസിലിംഗ്, അഭിനയം, മാധ്യമങ്ങൾ എന്നീ മേഖലകളിൽ ഉള്ളവർ എഴുത്തിലൂടെയുള്ള ആശയവിനിമയത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. വ്യക്തിബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകും. സാഫ്രൺ അടങ്ങിയ മധുരപലഹാരങ്ങളും സിട്രസ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പച്ചപ്പു നിറഞ്ഞ പ്രദേശങ്ങളിൽ അൽപം സമയം ചെലവഴിക്കുക. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ധാന്യം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: മുൻപ് ആസൂത്രണം ചെയ്തതുപോലെ ഇന്ന് കാര്യങ്ങൾ നീങ്ങില്ല. നിങ്ങളുടെ ധീരത തീരുമാനങ്ങൾ എടുക്കുന്നതിനെ ബാധിക്കരുത്. നിക്ഷേപ പദ്ധതികൾ ലാഭകരമാകും. യോഗങ്ങളിൽ അക്വാ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരും. അഭിമുഖങ്ങൾക്കും നിർദ്ദേശങ്ങൾക്കും സന്തോഷത്തോടെ പുറപ്പെടുക. സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ ഇന്ന് പൂർണത നിറഞ്ഞതായിരിക്കും. യാത്രാ പ്രേമികൾക്ക് ദീർഘയാത്രകൾ നടത്താം. ഭക്ഷണ പാനീയങ്ങളിൽ നിയന്ത്രണം അനിവാര്യമാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരോട് മൃദുസമീപനം പുലർത്തുക. അത് ഭാവിയിൽ നിങ്ങളെ വളരെയധികം സഹായിക്കും. ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥാലയങ്ങളിൽ പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വ്യക്തിപ്രഭാവം പലർക്കും പ്രിയപ്പെട്ടതായിരിക്കും. ആഡംബരത്തിൽ ചെലവഴിക്കാനുള്ള ഒരു ദിവസം. ഇന്ന് അവസരങ്ങൾ ഉപയോഗപ്പെടുത്തുക, വാഗ്ദാനങ്ങൾ നിറവേറ്റുക. ദൈവത്തിന് നന്ദി പറയാൻ സന്തോഷവും സമൃദ്ധിയും നിറഞ്ഞ മനോഹരമായ ദിവസം ആയിരിക്കും ഇത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമായി അനുഭവപ്പെടും. അഭിനേതാക്കൾ, ഡോക്ടർമാർ, കയറ്റുമതി ഇറക്കുമതി, തുണി, റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർ തുടങ്ങിയവർക്ക് നേട്ടം ലഭിക്കും. വാഹനങ്ങൾ, വീട്, യന്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാൻ നല്ല ദിവസം. ഓഹരി വിപണിയിൽ നിക്ഷേപം അനുകൂലമാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: വെള്ള നാണയം ദാനം ചെയ്യുകvvvv
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഒരു പുതിയ ഓഫർ ലഭിക്കുകയോ ഒരു വ്യക്തി രംഗപ്രവേശം ചെയ്യുകയോ ചെയ്തേക്കും. ഇന്ന് എടുക്കുന്ന യുക്തിപരമായ തീരുമാനങ്ങൾ ബിസിനസിൽ ഉണ്ടാകുന്ന ബാധ്യതകൾ കുറയ്ക്കും. പങ്കാളിയുമായോ ക്ലൈയന്റുകളുമായോ വിട്ടുവീഴ്ചകളോ ത്യാഗങ്ങളോ ചെയ്യേണ്ട ആവശ്യമില്ല. എതിർലിംഗക്കാരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക. വിവാഹാലോചനകൾ യാഥാർത്ഥ്യമാകും. ഗണപതി ക്ഷേത്രം സന്ദർശിച്ച് അഭിഷേകം നടത്തുന്നത് വിജയത്തിന് ആവശ്യമായ നെപ്റ്റ്യൂൺ ഗ്രഹത്തെ ശക്തിപ്പെടുത്തും ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചെമ്പ് അല്ലെങ്കിൽ വെങ്കല നാണയം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): സെയിൽസ്, സ്റ്റോക്ക് മാർക്കറ്റ്, മെഡിക്കൽ രംഗം, രാഷ്ട്രീയം, വാതുവെയ്പ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള ദിവസമാണ്. യുക്തിചിന്തയും മൃദുവായ സംസാരവുമാണ് വിജയത്തിലേക്കുള്ള താക്കോൽ. പണത്തിന്റെയും ബന്ധത്തിന്റെയും ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. ബിസിനസ് ഡീലുകളിൽ ഇന്ന് ആശയവിനിമയം പ്രധാനപ്പെട്ടതാണ്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇന്ന് ഉയർന്ന ഫീസ് നൽകണം. ഇത് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും പണത്തിനും സംതൃപ്തിക്കും ഇടയിൽ ജീവിതം ബാലൻസ് ചെയ്യുന്നതുമായും ബന്ധപ്പെട്ടും നിങ്ങൾ ദിവസം മുഴുവൻ തിരക്കിലായിരിക്കും. യാത്രാ പദ്ധതികൾ അനുകൂലമായി മാറും. കന്നുകാലികൾക്ക് ഇന്ന് ദാനധർമ്മം ചെയ്യേണ്ടത് അനിവാര്യമാണ്. ഭാഗ്യനിറം: കടൽനീല, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് പാദരക്ഷകൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പരസ്പര വിശ്വാസമാണ് ഇന്ന് വിജയത്തിലേക്കുള്ള താക്കോൽ. പ്രണയിക്കുന്നവർ ധൈര്യമായി പ്രൊപ്പോസ് ചെയ്യുക. ബിസിനസ്സ് ബന്ധങ്ങൾ, കരാറുകൾ, ഇവന്റ് ഹോസ്റ്റിങ്ങ്, ശസ്ത്രക്രിയ, ഡീലുകൾ എന്നിവ വൈകും. രാഷ്ട്രീയം, ദ്രാവകം, മരുന്നുകൾ, ഡിസൈനിംഗ്, മാധ്യമം, ധനകാര്യം, വിദ്യാഭ്യാസ വ്യവസായം എന്നീ മേഖലകളിലെ ആളുകൾക്ക് നേട്ടം ലഭിക്കും. ഇഷ്ടപ്പെടുന്ന ആളുകൾ തമ്മിൽ സംസാരിച്ച് തർക്കങ്ങൾ അവസാനിപ്പിക്കണം. കായികരംഗത്തുള്ളവരുടെ രക്ഷിതാക്കൾക്ക് അവരുടെ മക്കളെ കുറിച്ചോർത്ത് അഭിമാനിക്കാം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ വസ്ത്രം ദാനം ചെയ്യുക. ഇന്ന് ജനിച്ചിട്ടുള്ള പ്രധാന വ്യക്തികൾ: എൻ ടി രാമറാവു, അഞ്ജും ചോപ്ര, വിജയ് മൗര്യ, അനന്ത് കുമാർ ഹെഗ്ഡെ, മഞ്ചു മനോജ്