ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്ന് സൂര്യ ഭഗവാന്റെ അനുഗ്രഹം തേടുന്നതും ചുവപ്പു നിറമുള്ള വസ്ത്രം ധരിക്കുന്നതും ഭാഗ്യം കൊണ്ടുവരാൻ സഹായിക്കും. മറ്റു ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കാനും ഒരു ടീമിനെ നയിക്കാനും പ്രസംഗം നടത്താനും കുടുംബ ചടങ്ങുകളിലും അഭിമുഖങ്ങളിലും പങ്കെടുക്കാനും സാധിക്കും. ആരോഗ്യം സൂക്ഷിക്കാൻ ഉച്ചഭക്ഷണത്തിൽ മഞ്ഞനിറമുള്ള എന്തെങ്കിലും ഉൾപ്പെടുത്തുക. ഭാഗ്യം നിറം: ബെയ്ജ്, ഓറഞ്ച്, ഭാഗ്യദിനം: ഞായർ, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് മഞ്ഞ നിറമുള്ള പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): പ്രണയബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇന്ന് ജോലിയിൽ മികച്ച നയതന്ത്രം പ്രകടിപ്പിക്കേണ്ടത് ആവശ്യമാണ്. ശിവന്റെയും ചന്ദ്രന്റെയും അനുഗ്രഹം നേടുക. ദ്രാവകങ്ങൾ, ഇലക്ട്രോണിക്, മരുന്നുകൾ, കയറ്റുമതി, ഇറക്കുമതി, സൗരോർജ്ജം, കൃഷി, ദ്രാവകങ്ങൾ, രാസവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ സാമ്പത്തിക ലാഭം നേടും. ഭാഗ്യ നിറം: ക്രീം, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് അരി ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങൾ ഒരു രാഷ്ട്രീയ നേതാവോ, കായിക താരമോ പരിശീലകരോ അധ്യാപകരോ, സാമ്പത്തിക വിദഗ്ധരോ ആണെങ്കിൽ ആ മേഖലകളിൽ വിജയം നേടും. ഈ ദിവസം ആരംഭിക്കുന്നതിന് മുൻപ് നിങ്ങളുടെ ഗുരുവിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണം. വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം നേടാനാകും. നിങ്ങളുടെ പ്രയത്നങ്ങൾ അംഗീകരിക്കപ്പെടും. സർക്കാർ ഉദ്യോഗസ്ഥർ, കലാകാരൻമാർ, കായികതാരങ്ങൾ, എന്നിവർക്കെല്ലാം വളർച്ചയുണ്ടാകും. ഗുരു ഗ്രഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് സ്ത്രീകൾ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും കുടുംബാംഗങ്ങൾക്ക് വിളമ്പുകയും ചെയ്യണം. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3,1 , ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വളർത്തുമൃഗങ്ങളോടൊത്ത് കുറച്ചു സമയം ചെലവഴിക്കുക. സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾ രഹസ്യമായി സൂക്ഷിക്കുക. രേഖകൾ പരിശോധിക്കുന്നതിന് കൂടുതൽ സമയവും ചെലവഴിക്കും. കയറ്റുമതി ഇറക്കുമതി, റെസ്റ്റോറന്റുകൾ, സ്റ്റോക്കുകൾ, ആഭരണങ്ങൾ, നിർമ്മാണം, ചില്ലറ വിൽപന എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ വളരെ ശ്രദ്ധയോടെ നിങ്ങളുടെ ജോലി ചെയ്യുക. വ്യക്തിബന്ധങ്ങളിൽ ചില വഴിത്തിരിവുകൾ ഉണ്ടാകും. ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കാൻ സാധ്യതയുണ്ട്, അതിനാൽ ശ്രദ്ധിക്കുക. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9 , ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് പച്ച മുന്തിരി ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക. അമിതമായി പണം ചെലവാക്കുന്ന സ്വഭാവം നിയന്ത്രിക്കുക. ഭാവിയിലേക്ക് സമ്പാദ്യം കരുതുക. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉദാരമായും വൈകാരികമായും പെരുമാറുക. സ്പോർട്സ്, ഗ്ലാമർ, നിർമ്മാണം, മാധ്യമങ്ങൾ, വിദേശ ചരക്കുകൾ, സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകൾ പ്രത്യേക നേട്ടം കൈവരിക്കും. അക്വാ നിറമുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരാൻ സഹായിക്കും. ഇന്ന് മദ്യവും മാംസവും ഒഴിവാക്കുക. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ലക്ഷ്മീ ദേവിയെ ആരാധിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നത് ജീവിതത്തിൽ വിജയം നേടാൻ നിങ്ങളെ സഹായിക്കും. മാതാപിതാക്കൾ കുട്ടികളെക്കുറിച്ചോർത്ത് അഭിമാനിക്കും. ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. മീറ്റിംഗുകൾ, സാമ്പത്തിക ഇടപാടുകൾ, അവതരണങ്ങൾ എന്നിവയെല്ലാം നടത്താൻ സാധിക്കും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ, വീട് എന്നിവ വാങ്ങാനും ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യാനും അനുകൂലമായ ദിവസം. ഇന്ന് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഭാഗ്യ നിറം: പീച്ച്, വെള്ള, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): വ്യാപാരികൾക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. ഇന്ന് കുളിക്കുന്നതിന് മുൻപ് നിങ്ങളുടെ വെള്ളത്തിൽ ഉപ്പ് ചേർക്കുക. വ്യക്തിപരമായ ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. നിർമാണം, യന്ത്രങ്ങൾ, സ്വർണം, വിദ്യാഭ്യാസം, സോഫ്റ്റ്വെയർ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകൾ വിജയിക്കും. വിവാഹാലോചനകൾ പരിഗണിക്കുന്നത് തത്കാലത്തേക്ക് മാറ്റിവെയ്ക്കുക. ശിവക്ഷേത്ര ദർശനവും പൂജയും നടത്തുന്നത് ഐശ്വര്യം കൈവരിക്കാൻ സഹായിക്കും. ഭാഗ്യ നിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് തീറ്റ നൽകുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കണം. വിദ്യാർത്ഥികൾ അർപ്പണബോധത്തോടെ പ്രവർത്തിക്കണം. നിങ്ങളുടെ എല്ലാ തീരുമാനങ്ങളും പൂർണത നിറഞ്ഞതായിരിക്കും. കായിത താരങ്ങൾ വിജയം നേടും. ഭാഗ്യ നിറം: കടൽപ്പച്ച, ഭാഗ്യ ദിനം: ശനി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഐടി പ്രൊഫഷണലുകൾ, അധ്യാപകർ, ബിൽഡർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, വാർത്താ അവതാരകൻ, അഭിനേതാക്കൾ എന്നിവർക്ക് വിജയം കൈവരിക്കാനാകും. ദമ്പതികൾ തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ അനുകൂലമായ ദിവസം. ഗ്ലാമർ, സോഫ്റ്റ്വെയർ, ശാസ്ത്രം, സംഗീതം, മാധ്യമം, വിദ്യാഭ്യാസ വ്യവസായം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ ജനപ്രീതി നേടും. യുവ രാഷ്ട്രീയക്കാർക്കും യുവ കലാകാരന്മാർക്കും ചില പുതിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യപ്പെടും. ഗായകരുടെ രക്ഷിതാക്കൾ ഇന്ന് മക്കളെ ഓർത്ത് അഭിമാനിക്കും. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് തണ്ണിമത്തൻ ദാനം ചെയ്യുക.