ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ഇച്ഛാശക്തി ദൗത്യം നിറവേറ്റുന്നതില്‍ മികച്ച പങ്ക് വഹിക്കും. ആഡംബര യാത്രകള്‍ നടത്താൻ സാധ്യത. മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുന്നത് ബുദ്ധിമുട്ടാണ്, ഇന്ന് നിങ്ങള്‍ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കും. സാമൂഹിക ബന്ധങ്ങള്‍ അധികാരം നേടുന്നത് എളുപ്പമാക്കും. സൂര്യഭഗവാന്റെയും ഗുരുവിന്റെയും അനുഗ്രഹം തേടണം. കായികതാരങ്ങള്‍ പരിശീലകരുടെ സഹായത്തോടെ വിജയം കൈവരിക്കും. ഒരു സ്പെഷ്യല്‍ ലീഡറെ കണ്ടുമുട്ടും. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സൂര്യന് വെള്ളം സമര്‍പ്പിക്കുക. ഭാഗ്യ: മഞ്ഞയും നീലയും, ഭാഗ്യദിനം: ഞായര്‍, വെള്ളി, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് മഞ്ഞ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): വിദേശ വിദ്യാഭ്യാസം നേടും. പോസിറ്റീവ് മനോഭാവത്തോടെ എല്ലാ അസൈന്മെന്റുകളും ഏറ്റെടുക്കുക. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലന്‍സ് കൈവരിക്കാനുള്ള ദിവസമാണിത്. നിങ്ങളുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചെലവഴിക്കാനുള്ള മികച്ച ദിവസം. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വർദ്ധിക്കും. ദ്രാവകങ്ങള്‍, വിദ്യാഭ്യാസം, പുസ്തകങ്ങള്‍, ധനകാര്യം, ഇലക്ട്രോണിക്, മരുന്നുകള്‍, കയറ്റുമതി ഇറക്കുമതി, സൗരോര്‍ജ്ജം, കൃഷി, പെട്രോള്‍, രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതൽ ലാഭം ഉണ്ടാകും. ഭാഗ്യനിറം: വെള്ളയും ആകാശനീലയും, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്കും കന്നുകാലികള്‍ക്കും കുടിവെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): പ്രശസ്തി നേടാന്‍ നിങ്ങളുടെ കഴിവുകളും അറിവും പരസ്യമായി പ്രദര്‍ശിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നിറഞ്ഞ ദിവസം. നിങ്ങളുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടും. ഉപദേഷ്ടാവിന് നന്ദി പറയുക. സ്നേഹം നിറഞ്ഞ വാക്കുകളിലൂടെ നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാനുള്ള മികച്ച ദിവസമാണ്. ഇഷ്ടപ്പെടുന്ന ആളോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ അനുയോജ്യമായ ദിവസം. പഴയ പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങള്‍ വിജയിക്കും. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനശ്രദ്ധ ആകര്‍ഷിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് മുമ്പും അഭിമുഖത്തിന് ഹാജരാകുന്നതിനു മുമ്പും ഗുരു മന്ത്രം ചൊല്ലണം. ഇന്ന് സ്ത്രീകള്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും വീട്ടിലെ എല്ലാവര്ക്കും വിളമ്പുകയും വേണം. ഭാഗ്യനിറം: പിങ്ക്, വയലറ്റ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യനമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലേക്ക് ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മികച്ച വരുമാനം ലഭിക്കും. ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണത കൈവരിക്കും. പ്രതിരോധം, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഹോട്ടലുടമകള്‍, നിര്‍മ്മാതാക്കള്‍, ടെലികോം ബിസിനസ്സ്, ഐടി ജീവനക്കാര്‍ എന്നിവര്‍ക്ക് എളുപ്പത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇന്നത്തെ ദിവസം കൂടുതല്‍ സമയവും പ്ലാനിംഗിനായി ചെലവഴിക്കണം. ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്കോ കന്നുകാലികള്‍ക്കോ ധാന്യങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍: ദമ്പതികള്‍ക്കിടയില്‍ പരസ്പര വിശ്വാസം നിലനിര്‍ത്തുക. ഇന്ന് വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മികച്ച ദിവസം. നിങ്ങളുടെ സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക. അവരുമായി രഹസ്യങ്ങള്‍ പങ്കുവെയ്ക്കരുത്. അക്വാ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് മീറ്റിങ്ങുകളില്‍ സഹായകരമാകും. ഇന്നത്തെ പാര്‍ട്ടികളും മാസാംഹാരം കഴിക്കുന്നതും ഒഴിവാക്കുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അനുകൂലമായി മാറും. കായികരംഗത്തുള്ളവര്‍ക്ക് വിജയം നേടാനാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് വെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഷോപ്പിംഗ് നടത്താനുള്ള ദിവസം. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ബിസിനസ്സില്‍ മികച്ച അവസരം ലഭിക്കും. മികച്ച പങ്കാളിയെ നല്‍കിയതിന് ദൈവത്തോട് നന്ദി തോന്നുന്ന ഒരു ദിവസമാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളില്‍ അഭിമാനം തോന്നും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. പങ്കാളിയോടൊപ്പം ചെലവഴിക്കാനും ഓഫീസില്‍ പ്രസന്റേഷനുകൾ നടത്താനും അനുകൂല നടത്താനുമുള്ള സമയം. വാഹനം, മൊബൈല്‍, വീട് എന്നിവ വാങ്ങുന്നതിനും ഒരു ചെറിയ യാത്ര പ്ലാന്‍ ചെയ്യുന്നതിനുമുള്ള നല്ല ദിവസം. ഓഹരി വിപണിയിലെ നിക്ഷേപം അനുകൂലമാകും. അഭിനയവും രാഷ്ട്രീയവും കരിയറാക്കാന്‍ ശ്രമിക്കുന്നവര്‍ ഓഫറുകള്‍ സ്വീകരിക്കണം. ഭാഗ്യനിറം: നീലയും പിങ്കും, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ നാളികേരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസം. നിര്‍ദ്ദേശിച്ച മെഡിക്കല്‍ പരിശോധനകള്‍ വൈകുന്നേരത്തോടെ ചെയ്യണം. മുതിര്‍ന്നവരെ സേവിക്കുന്നതിനും തീരുമാനങ്ങളില്‍ ഇടവേള എടുക്കുന്നതിനുമുള്ള ദിവസം. എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. പണം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ വക്കീലിന്റെ ഉപദേശം സ്വീകരിക്കുക. സോഫ്റ്റ്വെയര്, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. വിവാഹാലോചനകളില് മികച്ച പൊരുത്തം ഉണ്ടായിരിക്കും. ശിവക്ഷേത്ര ദര്‍ശനവും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതും ഐശ്വര്യം കൈവരിക്കാന്‍ സഹായിക്കും. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ആശ്രമത്തില്‍ മഞ്ഞ പഴങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങള്‍ ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍ വഴക്കമുള്ളവരായിരിക്കും. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളോട് പരാതി പറയും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം. ഇന്ന് നിങ്ങളുടെ എല്ലാ തീരുമാനങ്ങളും മികച്ചതായിരിക്കും. കായികപ്രവര്‍ത്തകര്‍ വിജയം കൈവരിക്കും. യാത്രാ പദ്ധതികള്‍ വൈകും. ദാനധര്‍മ്മം ഇന്ന് അനിവാര്യമാണ്. ഭാഗ്യനിറം: ടീല്‍, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ദമ്പതികള്‍ക്ക് ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള മനോഹരമായ ദിവസം. ഗ്ലാമര്‍, എയര്‍ലൈനുകള്‍, സോഫ്റ്റ്വെയര്, സംഗീതം, മാധ്യമം, വിദ്യാഭ്യാസ വ്യവസായം എന്നീ മേഖലയിലെ ആളുകള്‍ ജനപ്രീതി നേടും. ഭാവി രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് ചില പുതിയ സ്ഥാനങ്ങള്‍ ലഭിക്കും. പൊതു പ്രസംഗം, അഭിമുഖങ്ങള്‍, മത്സര പരീക്ഷകള്‍ എന്നിവയ്ക്ക് ഹാജരാകേണ്ട ദിവസം. സംഗീതജ്ഞരുടെയും കായികപ്രവര്ത്തകരുടെയും രക്ഷിതാക്കള്‍ അവരുടെ കുട്ടികളില്‍ അഭിമാനിക്കും. ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയാ വിദഗ്ധര്‍ക്കും പ്രതിഫലം ലഭിക്കും. യാത്രാ പദ്ധതികള്‍ നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ചുവന്ന മസൂര്‍ ദാനം ചെയ്യുക ഓഗസ്റ്റ് 10-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: വി വി ഗിരി, ഫൂലന് ദേവി, ഷബീര്‍ അലുവാലിയ, രമേഷ്ബാബു പ്രഗ്നാനന്ദ, പ്രത്യുഷ ബാനര്‍ജി