ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): സൂര്യഭഗവാന്റെ അനുഗ്രഹത്തോടെ ഇന്നത്തെ ദിവസം ആരംഭിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അംഗീകരിക്കാന്‍ ശ്രമിക്കണം. അത് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. ഫലങ്ങള്‍ മോശമായതിനാല്‍ പുതിയ ഓഫറുകള്‍ വേണ്ടെന്നു വെയ്ക്കുക. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരാളെ കണ്ടുമുട്ടും. അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന പ്രതിഫലം സ്വീകരിക്കുക. ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യനിറം: ക്രീം, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ പാവപ്പെട്ടവര്‍ക്കോ വാഴപ്പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ക്ക് എപ്പോഴും പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കും. ഇന്ന് ഓഫീസിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. അത് വളര്‍ച്ച വര്‍ധിപ്പിക്കും. നിങ്ങളുടെ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രണയദിനമായിരിക്കും ഇന്ന്. ബിസിനസ്സ് പ്രതിബദ്ധതകള്‍ സുഗമമായി നിറവേറ്റും. വലിയ കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനുള്ള സമയം. രാഷ്ട്രീയക്കാര്‍ കരാറുകളിൽ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യനിറം: ആകാശനീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ നാളികേരം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഗുരുവിന് ദീപം തെളിച്ചുകൊണ്ട് ഇന്നത്തെ ദിവസം ആരംഭിക്കുക. പൊതു പ്രഭാഷകര്‍ക്കും കലാകാരന്മാര്ക്കും വിജയകരമായ ദിവസം. ഭാഗ്യം അനുകൂലമാണ്, കരിയറില്‍ വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കും. നര്‍ത്തകര്‍, മോട്ടിവേഷന്‍ സ്പീക്കര്‍മാര്‍, അധ്യാപകര്‍, കൗണ്‍സലര്‍മാര്‍, സംഗീതജ്ഞര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വാര്‍ത്താ അവതാരകര്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വീട്ടമ്മമാര്‍, ഹോട്ടലുടമകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് കരിയറില്‍ വളര്‍ച്ച ഉണ്ടാകും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യനമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞ കടുക് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ശരിയായ വിവാഹാലോചനകള്‍ കണ്ടെത്തുന്നതിനുമുള്ള സമയം. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ എല്ലാ അസൈന്മെന്റുകളും കൃത്യമായി പൂര്‍ത്തിയാക്കും. ഭക്ഷണം ദാനം ചെയ്യുന്നത് മാനസിക സംതൃപ്തി നല്‍കും. നിര്‍മ്മാണം, യന്ത്രങ്ങള്‍, ലോഹങ്ങള്‍, സോഫ്റ്റ്വെയര്, ബ്രോക്കര്‍മാര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് കരാറുകളില്‍ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രൊഫഷണല്‍ ജീവിതം ആസ്വദിക്കും. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാര്‍ക്ക് ചൂല് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍: ജോലി ആരംഭിക്കുന്നതിനും സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനും സോഷ്യല്‍ നെറ്റ്വര്ക്കുകള് കെട്ടിപ്പടുക്കുന്നതിനുമുള്ള ദിവസം. ഉച്ചയ്ക്ക് ശേഷം ഭാഗ്യ സമയമാകും. നിങ്ങളുടെ പ്രകടനത്തിന് അംഗീകാരവും പ്രതിഫലവും ലഭിക്കും. വസ്തുവിലോ സ്റ്റോക്ക് മാര്‍ക്കറ്റിലോ നിക്ഷേപം നടത്താൻ മികച്ച സമയം. മീറ്റിങ്ങുകളില്‍ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുക. നിങ്ങളുടെ പ്രണയം അറിയിക്കാനുള്ള ദിവസമാണിന്ന്. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ പാവപ്പെട്ടവര്‍ക്കോ പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ചെറുതോ വലുതോ ആയ എല്ലാ അവസരങ്ങളിലും വിജയം ആസ്വദിക്കും. മനുഷ്യത്വവും സത്യസന്ധതയും നിങ്ങളുടെ വ്യക്തിത്വത്തിന് പിന്‍ബലം നല്‍കും. മറ്റുള്ളവരെ ദുരുപയോഗം ചെയ്യരുത്. പ്രണയ വികാരങ്ങള്‍ നിറഞ്ഞ ദിവസം. എന്നാല്‍ വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം. നിങ്ങള്‍ക്ക് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ ധാരാളം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കരുത്. കായികരംഗത്തെ പരിശീലകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുക. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ വെള്ളി നാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ടെക്നോളജി മേഖലയിലുള്ള ആളുകള്‍ ഭാവിയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പ്രണയബന്ധങ്ങളില്‍ വിശ്വാസവും ബഹുമാനവും നല്‍കുക. കോടതികള്‍, തിയേറ്റര്‍, ടെക്നോളജി, സര്‍ക്കാര്‍ ടെന്‍ഡറുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്കൂളുകള്‍, ഇന്റീരിയറുകള്‍, തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് മികച്ച ദിവസമാണ്. പങ്കാളിത്തത്തില്‍ ഏര്‍പ്പെടാത്തിടത്തോളം കാലം ബിസിനസ്സ് ബന്ധങ്ങള്‍ ആരോഗ്യകരമായി മുന്നോട്ട് പോകും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ പാവപ്പെട്ടവര്‍ക്കോ വാഴപ്പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): കന്നുകാലികള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുക. ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. കുടുംബ ചടങ്ങുകള്‍, വിവാഹം, പാര്‍ട്ടികള്‍, കായിക മത്സരങ്ങള്‍, അവതരണങ്ങള്‍, സര്‍ക്കാര്‍ കരാറുകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കണം. ഇന്നത്തെ ദിവസം സോഷ്യല്‍ സര്‍ക്കിളുകളില്‍ സമയം ചെലവഴിക്കണം. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പുസ്തകങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): കൈത്തണ്ടയില്‍ ചുവന്ന ചരട് ധരിക്കുക. മാധ്യമങ്ങള്‍, കായികം, നിര്‍മ്മാണം, മെഡിക്കല്‍, രാഷ്ട്രീയം, ഗ്ലാമര്‍ തുടങ്ങിയ മേഖലകളിലെ ആളുകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. വിദ്യാഭ്യാസ മേഖലയിലോ സര്‍ഗ്ഗാത്മക മേഖലകളിലോ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും നിറഞ്ഞ ദിവസം. ഇന്നത്തെ ദിവസം ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: സ്ത്രീകള്‍ക്ക് കുങ്കുമം ദാനം ചെയ്യുക.