ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): വിശ്വാസയോഗ്യനായ ഒരു വ്യക്തിയുമായി നിങ്ങളുടെ ഭാവി പദ്ധതികൾ പങ്കിടുക. ഇന്ന് അക്കൗണ്ടുകൾ തുടങ്ങാം. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ വീണ്ടും നോക്കുക. ടൂർണമെന്റുകളിൽ പങ്കെടുക്കാം. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നിങ്ങളുടെ പിന്തുണ നൽകണം. ആകർഷണം വർദ്ധിപ്പിക്കുന്ന തുകൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഭാഗ്യനിറം: ബെയ്ജ്, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ സഹായ മനോഭാവം നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ ഇന്ന് ജാഗ്രത പാലിക്കുക. ഇന്ന് നിങ്ങൾ വ്യക്തിപരമായ പ്രശ്നങ്ങൾ മറന്ന് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ദിവസം ആയിരിക്കുമിത്. എന്നാൽ അത് യാഥാർഥ്യമാകാൻ കാത്തിരിക്കുക. ബിസിനസ് മേഖലയിലെ ഉത്തരവാദിത്തങ്ങൾ ഇന്ന് നിറവേറ്റാൻ സാധിക്കും. ഒരു ചെറിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയം. ഭാവി പദ്ധതികൾ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക. രാഷ്ട്രീയക്കാർ രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം.
ഭാഗ്യനിറം: ആകാശനീല, ക്രീം, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, 6, ദാനം ചെയ്യേണ്ടത്: അമ്പലത്തിലോ പാവപ്പെട്ടവർക്കോ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ പൂർവ്വികർ, അധ്യാപകർ, ഉപദേശകർ, മുതിർന്നവർ, മാതാപിതാക്കൾ എന്നിവരുടെ അനുഗ്രഹത്താൽ നിങ്ങൾ തിരഞ്ഞെടുത്ത മേഖലയിൽ വിജയിക്കും. നാടക കലാകാരന്മാർ ജോലിസ്ഥലത്ത് പുതുതായി എന്തെങ്കിലും തുടങ്ങണം. നിങ്ങൾ പുതിയ ഒരാളുമായി ബന്ധം സ്ഥാപിക്കും. പൊതു പ്രവർത്തകർക്കും അഭിഭാഷകർക്കും ഭാഗ്യം അനുകൂലമായിരിക്കും. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർ കരിയറിൽ വളർച്ച നേടും.
ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ പുസ്തകങ്ങളും സ്റ്റേഷനറി സാധനങ്ങളും ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): കഴിഞ്ഞ കാലത്ത് സംഭവിച്ചതെല്ലാം മറന്ന് മുൻപോട്ടു പോകുക. പഴയതും പുതിയതുമായ ജോലികൾ തീർക്കാനുള്ളതിനാൽ ജോലിസ്ഥലത്ത് അമിതഭാരം അനുഭവപ്പെടും. പച്ചക്കറികളും സിട്രസ് അടങ്ങിയ ഭക്ഷണവും കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. നിർമ്മാണം, യന്ത്രസാമഗ്രികൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, തുടങ്ങിയ ബിസിനസ് രംഗങ്ങളിൽ ഉള്ളവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രൊഫഷണൽ ജീവിതം ഉണ്ടായിരിക്കും. മാതാപിതാക്കൾ കുട്ടികളെയോർത്ത് അഭിമാനിക്കും.
ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ദേഷ്യം നിയന്ത്രിക്കുക. മുൻകോപം നിങ്ങളുടെ സുഹൃത്തിനെ വേദനിപ്പിക്കും. നിങ്ങൾ എല്ലാ അവസരങ്ങളും വിഭവങ്ങളും പൂർണ്ണമായി ഉപയോഗപ്പെടുത്തണം. വസ്തുവകകളോ ഓഹരി നിക്ഷേപങ്ങളോ ഉണ്ടാക്കുന്നതിനുള്ള ഒരു ദിവസം ഉടൻ വന്നുചേരും. കായികതാരങ്ങൾക്കും യാത്രക്കാർക്കും മികച്ച ഫലം ലഭിക്കും. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച നിറമുള്ള വസ്ത്രം ധരിക്കുക.
ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് പ്രണയവികാരങ്ങൾ നിങ്ങളുടെ മനസിനെ ഭരിക്കും. എന്നാൽ വഞ്ചിതരാകാതിരിക്കാൻ സൂക്ഷിക്കണം. ബിസിനസ്, തൊഴിൽ രംഗങ്ങളിൽ വളർച്ചയുണ്ടാകും. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് കൂടുതൽ സങ്കീർണ്ണമാകും. അതിനാൽ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഓർമ്മിക്കുക. നിങ്ങൾക്ക് എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയാത്തതിനാൽ നിങ്ങളുടെ ചുമലിൽ വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുതെന്ന് ഓർമ്മിക്കുക. ഹോട്ടലുടമകൾ, സഞ്ചാരികൾ, ജ്വല്ലറികൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ദിവസം ഭാഗ്യം അനുകൂലമായിരിക്കും.
ഭാഗ്യനിറം: നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്കോ കുട്ടികൾക്കോ പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): വിദ്യാർഥികൾ പഠന സംബന്ധമായ പേപ്പറുകളെല്ലാം കൃത്യമായി സൂക്ഷിച്ചു വെക്കണം. അഭിഭാഷകർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, വിദ്യാർത്ഥികൾ, കായികതാരങ്ങൾ തുടങ്ങിയവർ ഈ ദിവസം അൽപം ബുദ്ധിമുട്ട് നേരിടും. നേതൃത്വ ഗുണവും വിശകലന നൈപുണ്യവുമാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മുതൽക്കൂട്ട്. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് നിങ്ങളുടെ അറിവും വിവേകവും ഉപയോഗിക്കണം. സ്നേഹബന്ധങ്ങളിൽ പരസ്പര വിശ്വാസം നിലനിർത്തണം. ഇന്ന് രേഖകളെ വിശ്വസിക്കേണ്ടതില്ല. തുണി, തിയേറ്റർ, ടെക്നോളജി, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് നേട്ടങ്ങൾ നിറഞ്ഞ ദിവസമാണ്.
ഭാഗ്യനിറം: ഓറഞ്ച്, നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്കോ പാവപ്പെട്ടവർക്കോ കടല ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കുക. ആരോഗ്യം പരിപാലിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമുള്ള സമയം. ബിസിനസ് ഇടപാടുകൾ വിജയിക്കുംകുടുംബ ചടങ്ങുകൾ, അവതരണങ്ങൾ, സർക്കാർ കരാറുകൾ അല്ലെങ്കിൽ അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കണം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം. ഇന്ന് ദീർഘ യാത്രകൾ ഒഴിവാക്കുക.
ഭാഗ്യനിറം: കടൽ നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ചെരിപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പൊതുപ്രവർത്തകർക്ക് ഇത് ബുദ്ധിമുട്ടുള്ള ദിവസമാണ്. ജനപ്രീതി നേടുക എന്നത് നിങ്ങളുടെ ജോലിയുടെയും വ്യക്തിത്വത്തിന്റെയും ഭാഗമാണ് മാധ്യമങ്ങൾ, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ വ്യവസായം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ പുതിയ ഉയരങ്ങൾ കാണും. വിദ്യാഭ്യാസരംഗത്തെ ഉന്നതർക്കും സർഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങളും പണവും നിറഞ്ഞ ദിവസം. ബിസിനസോ ജോലിയോ മെച്ചപ്പെടുത്തുന്നതിനായി കുടുംബ ബന്ധങ്ങളെ സമീപിക്കാൻ അനുയോജ്യമായ ഒരു ദിവസം. ഈ ദിവസം തുടങ്ങുമ്പോൾ ചുവന്ന വസ്ത്രം ധരിക്കണം
ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, 6, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് ചുവന്ന സാരി ദാനം ചെയ്യുക.
ഈ ദിവസം ജനിച്ചിട്ടുള്ള പ്രധാന വ്യക്തികൾ: അംന ഷെരീഫ്, ധനരാജ് പിള്ള, പവൻ കുമാർ ബൻസാൽ, പാരീസ് ലക്ഷ്മി, അരുണ ആസിഫ് അല