ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): സമയം നിങ്ങൾക്ക് അനുകൂലമല്ല. അതിനാൽ അധികം കാര്യങ്ങൾ ആസൂത്രണം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇന്ന് ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിനൊപ്പം മുന്നോട്ടു പോകുക. പുതിയ കാര്യങ്ങളൊന്നും പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. അത്, പുതിയ വീടു വാങ്ങുന്നതോ പുതിയ സുഹൃത്തിനെ കണ്ടെത്തുന്നതോ അങ്ങനെ എന്തുമാകാം. മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ വിജയം നേടും. ഭാഗ്യ നിറം: അക്വാ, ഭാഗ്യദിനം: ബുധൻ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): രാവിലെ പാൽ ചേർത്ത വെള്ളത്തിൽ കുളിക്കുക. നിങ്ങളുടെ വിശ്വസ്തത എല്ലാവരേയും ആകർഷിക്കും. നിങ്ങളുടെ നിരപരാധിത്വം ദുരുപയോഗം ചെയ്യാൻ ചില ആളുകൾ ശ്രമിക്കും. അതിനാൽ ജാഗ്രത പാലിക്കുക. ഇറക്കുമതി രംഗങ്ങളിൽ ജോലി ചെയ്യുന്നവർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബ്രോക്കർമാർ, ട്രാവൽ ഏജൻസികൾ നടത്തുന്നവർ, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ, പങ്കാളിത്ത സ്ഥാപനങ്ങൾ നടത്തുന്നവർ മുതലായവർ വിജയം നേടും. സമപ്രായക്കാരിൽ നിന്ന് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടാകും. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് വെള്ളം നൽകുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ചിന്തകളും ആശയങ്ങളും ജോലിസ്ഥലത്ത് മേലധികാരിയെ ആകർഷിക്കും. എല്ലാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിക്കും. അതിനാൽ വിജയം നേടുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം. കായിക പരിശീലകർ വിജയം നേടും. നിർമാണ മേഖലയിലും കാർഷിക മേഖലയിലും നിക്ഷേപിക്കാൻ അനുകൂലമായ സമയം. രാവിലെ നെറ്റിയിൽ ചന്ദനം ധരിക്കുക. ഭാഗ്യ നിറം: ഓറഞ്ച്, നീല, ഭാഗ്യദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് സൂര്യകാന്തി എണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ഉയർച്ചയുണ്ടാകും. നിങ്ങളുടെ സാമ്പത്തിക പദ്ധതികൾ ആരുമായും പങ്കിടരുത്. വിദ്യാർത്ഥികൾക്ക് താത്പര്യമുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കണം. ഇലക്കറികൾ ദാനം ചെയ്യുന്നത് ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. കായിക താരങ്ങൾ വിജയം നേടും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാൻ കഴിയാത്ത വിധം നിങ്ങൾ തിരക്കിലായിരിക്കും. അതിനാൽ നിശബ്ദമായി അവരുടെ പരാതികൾ ശ്രദ്ധിക്കുക. ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണം. ഭാഗ്യ നിറം: നീല, ചാരനിറം, ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് ചെരിപ്പുകൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): എപ്പോഴും നിറമുള്ളതിന് പകരം വെളുത്ത തൂവാല ഉപയോഗിക്കുക. നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് തുറന്നു പറയാൻ അനുയോജ്യമായ ദിവസം. യന്ത്രങ്ങൾ വാങ്ങാനും വസ്തു വിൽക്കാനും ഔദ്യോഗിക രേഖകളിൽ ഒപ്പിടാനും യാത്രയ്ക്ക് പോകാനും അനുകൂലമായ ദിവസം. വാർത്താ അവതാരകർ, അഭിനേതാക്കൾ, കലാകാരന്മാർ, എഞ്ചിനീയർമാർ എന്നിവർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. ഭാഗ്യ നിറം: ടീൽ, ചാരനിറം, ഭാഗ്യദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികൾക്ക് പച്ച പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും. നിങ്ങൾക്ക് എല്ലാവിധ നേട്ടങ്ങളും ലഭിക്കും. കുടുംബത്തിൽ നിന്നും സ്നേഹവും പിന്തുണയും ലഭിക്കും. ഈ ദിവസം നിങ്ങൾ എല്ലാവിധ ആഡംബരത്തിങ്ങളും ആസ്വദിക്കും. ഡിസൈനർമാർ, അഭിഭാഷകർ, ടെക്കികൾ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ എന്നിവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പ്രൊഫഷണൽ രംഗത്ത് വളർച്ച ഉണ്ടാകും. ചില ബന്ധങ്ങളിൽ വിള്ളലുകളിലുണ്ടാകും. അത് ആദ്യം നിങ്ങളെ വേദനിപ്പിക്കുമെങ്കിലും സാവധാനം അതിൽ നിന്നെല്ലാം പുറത്തു വരും. ബിസിനസ് ചെയ്യുമ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും സൂക്ഷിക്കുക. അയൽക്കാരുമായി തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക. എതിർലിംഗത്തിൽ പെട്ടവർ നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ദൈവാനുഗ്രഹം ലഭിക്കാൻ ശിവന്റെ ആചാരങ്ങൾ അനുഷ്ഠിക്കണം. ഭാഗ്യ നിറം: പച്ച, ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): വൃദ്ധസദനങ്ങളിൽ ഉള്ള ആളുകൾക്ക് സാമൂഹിക സഹായം നൽകണം. ഇന്ന് പോസിറ്റീവ് ചിന്തകൾ കൊണ്ടി നിങ്ങളുടെ മനസു നിറയും. ചുറ്റുമുള്ള എല്ലാ ആളുകളും നിങ്ങളെ വിശ്വസ്തരായിരിക്കും. നിങ്ങളുടെ നേതൃത്വഗുണം മേലധികാരികൾ ശ്രദ്ധിക്കും. പ്രൊഫഷണൽ രംഗത്തെന്നതു പോലെ തന്നെ കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കണം. ഇന്ന് ദാനധർമങ്ങൾ ചെയ്യണം. പച്ചപ്പു നിറഞ്ഞ പൂന്തോട്ടത്തിൽ കുറച്ച് സമയം ചിലവഴിക്കുന്നത് നല്ലതാണ്. അതു നിങ്ങളുടെ മനസ് ശാന്തമാകാൻ സഹായിക്കും. ഭാഗ്യ നിറം: പർപ്പിൾ, ഭാഗ്യദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: : പാവപ്പെട്ടവർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): വീടിന്റെ തെക്കു വശത്തുള്ള ഭിത്തിയിൽ ഒരു ചുവന്ന ബൾബ് സ്ഥാപിക്കുക. ഡോക്ടർമാർ, രാഷ്ട്രീയക്കാർ, കായികതാരങ്ങൾ എന്നിവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഇത് ധാരാളം ഊർജവും ഉത്സാഹവും നിറഞ്ഞ ദിവസം ആയിരിക്കും. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കാൻ ഈ ഊർജം ഉപയോഗപ്പെടുത്തുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വസ്തു രജിസ്ട്രേഷൻ നടക്കാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് ചുവന്ന തുവാല ദാനം ചെയ്യുക. ഫെബ്രുവരി 17-ന് ജനിച്ച പ്രശസ്ത വ്യക്തികൾ: ശിവകാർത്തികേയൻ, കെ ചന്ദ്രശേഖർ റാവു, അരുണോദയ് സിംഗ്, പ്രഫുൽ പട്ടേൽ, രവി ടണ്ടൻ, ലാ ഗണേശൻ