ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പറ്റിയ ദിവസം. നിങ്ങള്‍ ബിസിനസ്സ് ഇടപാടിന് പോകുകയും നിങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുകയും ഒരു ടീമിനെ നയിക്കുകയും വേണം. നിങ്ങളുടെ ക്രിയാത്മകമായ സംസാര ശൈലി മറ്റുള്ളവരില്‍ മതിപ്പ് ഉണ്ടാക്കും. ആളുകളുമായി എത്രയും നന്നായി ഇടപെടുന്നവോ അത് നിങ്ങള്‍ക്ക് ഗുണകരമാകും. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഗവണ്മെന്റ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, സംഗീതജ്ഞര്‍, ഗ്ലാമര്‍ വ്യവസായം എന്നീ മേഖലയിലുള്ളവര്‍ക്ക് ജനപ്രീതി നേടാനാകും. ഭാഗ്യ നിറം: പീച്ച്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പേന ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടും. സംസാരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ആസ്വദിക്കാനാകും. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ക്കും കയറ്റുമതി ബിസിനസ്സ് ഡീലുകള്‍ക്കും പറ്റിയ ദിവസമാണ്. ഭാഗ്യ നിറം: പിങ്ക്, സ്കൈ ബ്ലൂ, ഭാഗ്യ ദിനം: തിങ്കള്‍. ഭാഗ്യ സംഖ്യ: 2, ദാനം ചെയ്യേണ്ടത്: പാവങ്ങള്‍ക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ എല്ലാവരുമായും ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ആളാണെങ്കില്‍ കൂടുതല്‍ ജനപ്രീതിയുണ്ടാവും. നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറായിരിക്കണം. അഭിനേതാക്കള്‍, ഡിസൈനര്‍മാര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് നല്ല ദിവസമാണ്. വസ്ത്രങ്ങളോ അലങ്കാര വസ്തുക്കളോ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയം. ഡോക്ടര്‍മാര്‍, ഹോട്ടലുടമകള്‍, ആങ്കര്‍മാര്‍, പരിശീലകര്‍, നര്‍ത്തകര്‍ എന്നിവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ഭാഗ്യ നിറം: ചുവപ്പ്, ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴ്യാഴ്ച, ഭാഗ്യ സംഖ്യ: 3,9. ദാനം ചെയ്യേണ്ടത്: അമ്പലത്തില്‍ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): പ്രായമായവരെ ബഹുമാനിക്കുകയും അവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്യുക. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാവുകയും കരിയറില്‍ ഒരു പുതിയ തുടക്കം സാധ്യമാകുകയും ചെയ്യും. ബിസിനസ്സ് ഇടപാടുകള്‍ കാലതാമസമില്ലാതെ നടക്കും. സാമ്പത്തിക വിഷയങ്ങളിലെ തീരുമാനങ്ങള്‍ ഗുണം ചെയ്യും. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍, അഭിനേതാക്കള്‍, അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ ഇന്ന് അവസരങ്ങള്‍ നന്നായി ഉപയോഗിക്കുക. ലോഹങ്ങളുടെയും വസ്ത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭം നേടാനാകും ആരോഗ്യം നിലനിര്‍ത്താന്‍ ഇലക്കറികള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഭാഗ്യ നിറം: പര്‍പ്പിള്‍, ഭാഗ്യ ദിനം ചൊവ്വ, ഭാഗ്യ സംഖ്യ: 9, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): അലസത ഉപേക്ഷിച്ചാല്‍ ഇന്ന് നിങ്ങള്‍ക്ക് പരമാവധി ലാഭം നേടാനാകും. ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ ലഭിക്കും. കയറ്റുമതിയിലെയും ഇറക്കുമതിയിലെയും നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ സ്നേഹത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക. സ്റ്റോക്ക് മാര്‍ക്കറ്റ്, സ്പോര്‍ട്സ്, ഇവന്റുകള്‍, മത്സര പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ ഇന്ന് ഭാഗ്യം പരീക്ഷിക്കാൻ പറ്റിയ ദിവസമാണ്. ഭാഗ്യ നിറം: പച്ച, ബ്രൗണ്‍. ഭാഗ്യ ദിനം: ബുധന്‍, ഭാഗ്യ സംഖ്യ: 5, ദാനം ചെയ്യേണ്ടത്: വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളം ദാനം നല്‍കുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങളോട് വളരെ അടുപ്പത്തിലും സ്നേഹത്തിലും പെരുമാറും. ഹോട്ടല്‍, ആഭരണങ്ങള്‍, റീട്ടെയില്‍, തുണി വ്യാപാരം, അഭിനയം എന്നീ മേഖലകളിലുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഷോപ്പിംഗിന് പോകാനും പറ്റിയ ദിവസം. ഡിസൈനര്‍മാര്‍, ഇവന്റ് മാനേജ്മെന്റ് ടീം, ബ്രോക്കര്‍മാര്‍, പാചകക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നേട്ടങ്ങളുണ്ടാവും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ സംഖ്യ: 6, ദാനം ചെയ്യേണ്ടത്: വീട്ടിലെ സഹായിക്ക് ചുവന്ന വളകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): അമ്മയുടെ അനുഗ്രഹത്തോടെ ഇന്ന് നിങ്ങളുടെ ദിവസം ആരംഭിക്കുക. പാര്‍ട്ണര്‍മാരെയും സഹപ്രവര്‍ത്തകരെയും വിശ്വസിച്ച് ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക. അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. അഭിഭാഷകര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിഎക്കാര്‍, സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് നേട്ടമുണ്ടാകും. ഭാഗ്യ നിറം: ഓറഞ്ച്, ബ്ലൂ, ഭാഗ്യ ദിനം: തിങ്കള്‍, ഭാഗ്യ സംഖ്യ: 7,9, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഗവണ്മെന്റ് ഓഫീസര്‍മാര്‍, സെയില്‍സ് പ്രൊഫഷണലുകള്‍, പ്രോപ്പര്‍ട്ടി ബില്‍ഡര്‍മാര്‍, മീഡിയ ജീവനക്കാര്‍, ടെക്കികള്‍ എന്നിവര്‍ ഇന്ന് ശ്രദ്ധയോടെ നീങ്ങുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും സമയമെടുക്കും. ഡോക്ടര്‍മാരും നിര്‍മ്മാതാക്കളും നേട്ടങ്ങളാല്‍ ബഹുമാനിക്കപ്പെടും. പങ്കാളികളുമായി വ്യക്തിപരമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യ നിറം: കടും പര്‍പ്പിള്‍, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ സംഖ്യ: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): റിസ്ക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക, ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. പണം, ആഡംബരം എന്നിവ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. പ്രണയിക്കുന്നവര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ ദിവസമാണ്. ഗ്ലാമര്‍ വ്യവസായത്തിലും മാധ്യമങ്ങളിലും ഉള്ളവര്‍ക്ക് പ്രശസ്തി നേടാനാകും. പരിശീലകര്‍, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് ജനപ്രീതി ആസ്വദിക്കാന്‍ സാധിക്കും. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ചുവന്ന പരിപ്പ് ദാനം ചെയ്യുക. ഫ്രെബ്രുവരി 18ന് ജനിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍: സാജിദ് നദിയാദ്വാല, രാംകൃഷ്ണ, സുമീത് സൈഗാള്‍, മുഹമ്മദ് സഹൂര്‍ ഖയ്യാം.