ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്ക് വളരാനുള്ള അവസരങ്ങളൊന്നും പാഴാക്കരുത്. പണമിടപാടുകൾക്ക് ബുദ്ധിമുട്ട് നേരിടുന്ന ദിവസമാണ്. പ്രായോഗികമായി ചിന്തിക്കുകയും പാർട്ണർഷിപ്പ് ഒഴിവാക്കുകയും ചെയ്യുക. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും. എന്നാൽ അയാളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കില്ല. ഡിസൈനർമാർ, കായിക താരങ്ങൾ, ബിൽഡർമാർ, രാഷ്ട്രീയക്കാർ എന്നിവർ പുതിയ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനു മുൻപ് രണ്ടാമതൊന്നു ചിന്തിക്കണം. ഭാഗ്യനിറം: മഞ്ഞ, നീല, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ആഢംബരം നിറഞ്ഞ ഒരു ദിവസമാണിത്. വീട്ടിൽ ഒരു ഒത്തുചേരൽ നടത്തുകയും അതിഥികളെ സ്വാഗതം ചെയ്യുകയും വേണം. പങ്കാളിത്ത സ്ഥാപനങ്ങൾ ഏക ഉടമസ്ഥ സ്ഥാപനങ്ങളെക്കാൾ വിജയിക്കും. ജീവിതത്തിൽ ഐശ്വര്യം വരാൻ ഇന്ന് വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയം. യാത്രകൾ ഒഴിവാക്കുക. വിതരണക്കാർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ, ചില്ലറ വ്യാപാരികൾ, വിദ്യാഭ്യാസ നീരിക്ഷകർ, ഡോക്ടർമാർ, ജ്വല്ലറി ഉടമകൾ എന്നിവർ രേഖകൾ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം.
ഭാഗ്യനിറം: ആകാശ നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2,6, ദാനം ചെയ്യേണ്ടത്: അമ്പലത്തിലോ ആവശ്യക്കാർക്കോ തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ സർഗ്ഗാത്മകത, വിദ്യാഭ്യാസപരമായ അറിവ്, ശാരീരിക രൂപം, സംസാരം എന്നിവ മറ്റുള്ളവരെ ആകർഷിക്കും. ഇന്ന് വ്യക്തിപരമായ ജീവിതത്തിൽ ഒരു പുതിയ തുടക്കം പ്രതീക്ഷിക്കാം. യോഗാ പരിശീലകർ, വിദ്യാഭ്യാസ നിരീക്ഷകർ, വിൽപനക്കാർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് ഇന്ന് കരിയറിൽ നേട്ടമുണ്ടാകും. ഈ ദിവസം ആരംഭിക്കുന്നതിന് മുമ്പ് നെറ്റിയിൽ ചന്ദനം തൊടുക.
ഭാഗ്യനിറം: ചുവപ്പ്, നീല, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ അരി ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പുതിയ ഉറവിടങ്ങളിൽ നിന്നോ പുതിയ ആശയത്തിൽ നിന്നോ പണം സമ്പാദിക്കാൻ സാധിക്കുന്ന ദിവസം. സുഹൃത്തിന്റെയോ ബോസിന്റെയോ ഓഫർ സ്വാഗതം ചെയ്യുക. ധാന്യങ്ങൾ ദാനം ചെയ്യുന്നത് ധാരാളം അനുഗ്രഹങ്ങൾ നൽകും. ഇന്ന് ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിർമാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. മാതാപിതാക്കൾ മക്കളെയോർത്ത് അഭിമാനിക്കും.
ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ രണ്ട് തേങ്ങ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ഫിറ്റ്നസ് നിലനിർത്താൻ എല്ലാ ദിവസവും രാവിലെ നഗ്നപാദരായി നടക്കണം. പ്രശസ്തിയും കരിയർ വളർച്ചയും നേടുന്നതിന് സാമൂഹ്യ ബന്ധങ്ങൾ നിങ്ങളെ സഹായിക്കും. വസ്തുക്കളിലെ നിക്ഷേപം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുക. കായികതാരങ്ങളും സഞ്ചാരികളും ഏറ്റവും മികച്ച സമയത്തിനായി കാത്തിരിക്കുക. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച നിറമുള്ള വസ്ത്രം ധരിക്കുക. അലസത വെടിഞ്ഞ് പ്രവർത്തിക്കുക.
ഭാഗ്യനിറം: പച്ച, വെള്ള, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: അമ്പലത്തിലോ സുഹൃത്തിനോ തുളസിച്ചെടി ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യുക. കരിയറിൽ വളർച്ചയും നേട്ടങ്ങളും ഉണ്ടാകും. കായിക താരങ്ങൾ, പ്രതിരോധ പ്രവർത്തകർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, വീട്ടമ്മമാർ, അധ്യാപകർ, ജ്വല്ലറി ഉടമകൾ, അഭിനേതാക്കൾ, റേഡിയോ ജോക്കികൾ, ഡോക്ടർമാർ എന്നിവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും. കുട്ടികളുടെ പ്രകടനത്തിൽ മാതാപിതാക്കൾക്ക് സന്തോഷം തോന്നുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യും.
ഭാഗ്യനിറം: മഞ്ഞ, നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ സ്റ്റീൽ പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കുക. മറ്റുള്ളവരുടെ നിർദേശങ്ങൾ സ്വാഗതം ചെയ്യുകയും വേണം. നിങ്ങളുടെ മികച്ച പ്രകടനം മേലുദ്യോഗസ്ഥന്റെ ശ്രദ്ധ ആകർഷിക്കും. ദമ്പതികൾ തമ്മിലുള്ള ബന്ധം വിശ്വാസവും ബഹുമാനവും ആർജിക്കും. ഇന്ന് രേഖകളിൽ ഒപ്പിടാം. രോഗശാന്തി, ശാസ്ത്രം, ആത്മീയ വിദ്യാലയങ്ങൾ, കൃഷി, ധാന്യങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു മികച്ച ദിവസമായിരിക്കും. പരുക്കൻ സംസാരം ഒഴിവാക്കിയാൽ ബിസിനസ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും.
ഭാഗ്യനിറം: ഓറഞ്ച്, നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ ബുക്കുകളോ സ്റ്റേഷനറി സാധനങ്ങളോ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഇന്ന് മൃഗങ്ങൾക്ക് ദാനധർമം ചെയ്യുക. വലിയ ബ്രാൻഡുകളുമായി സഹകരിക്കണം. ബിസിനസ് ഇടപാടുകൾ വിജയകരവും ലാഭകരവുമായിരിക്കും. ഇന്ന് കുടുംബ ചടങ്ങുകളിലോ സുഹൃത്തുക്കളുടെ പാർട്ടികളിലോ പങ്കെടുത്തേക്കാം. നിങ്ങളുടെ സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക. പ്രണയബന്ധങ്ങളിൽ വിശ്വാസമർപ്പിക്കുക. മാംസാഹാരം, മദ്യം എന്നിവ ഒഴിവാക്കുക.
ഭാഗ്യനിറം: കടൽ നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് കുടിവെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങളുടെ കൈത്തണ്ടയിൽ ചുവന്ന ചരട് കെട്ടുക. അദ്ധ്യാപനം, നിയമം, കൗൺസിലിംഗ്, ധനകാര്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ പുതിയ ഉയരങ്ങളിലെത്തും. കലാകാരൻമാർക്ക് പ്രതീക്ഷകൾ നിറഞ്ഞ ദിവസം. ബിസിനസിലോ ജോലിയിലോ അധികാരം നേടുന്നതിനായി പഴയ സുഹൃത്തുക്കളെയോ സമപ്രായക്കാരെയോ സമീപിക്കാൻ അനുയോജ്യമായ ദിവസം കൂടിയാണിത്. ഈ ദിവസം ആരംഭിക്കുമ്പോൾ ചുവന്ന വസ്ത്രം ധരിക്കണം. നിങ്ങളുടെ വിവാഹ പദ്ധതി കുടുംബവുമായി പങ്കിടാൻ സാധിക്കുന്ന ദിവസമാണിത്. അവരുടെ പിന്തുണ ഭാവി കാര്യങ്ങൾ എളുപ്പമാക്കും. ചെലവുകൾ നിയന്ത്രിക്കുക. ഭക്ഷണത്തിൽ ധാരാളം സസ്യാഹാരം ഉൾപ്പെടുത്തുക.
ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് തണ്ണിമത്തൻ ദാനം ചെയ്യുക
ജൂലൈ 24 ന് ജനിച്ചിട്ടുള്ള പ്രധാന വ്യക്തികൾ: കെടിആർ, മനോജ് കുമാർ, അസിം പ്രേംജി, പങ്കജ് അദ്വാനി, കേശുഭായ് പട്ടേൽ