ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ദമ്പതികൾ തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിക്കും. നിങ്ങൾക്ക് ചില പൊതു പരിപാടികളിൽ പങ്കെടുക്കാനാകും, പക്ഷേ യാത്രകൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ വിവേകവും സംസാരവും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും എല്ലാ ബന്ധങ്ങളിലും സത്യസന്ധത നിലനിർത്താനും ഓർക്കുക. നാടക കലാകാരന്മാർ, ക്രിക്കറ്റ് കളിക്കാർ, നർത്തകർ, എഴുത്തുകാർ, സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സംഗീതജ്ഞർ, മാധ്യമപ്രവർത്തകർ എന്നിവർ വിജയം നേടും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും മുൻപത്തേക്കാൾ കൂടുതൽ സമയം ചെലവഴിക്കുക. അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും ശ്രദ്ധിക്കുക. ഭാഗ്യ നിറം: നീല, ഓറഞ്ച്, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 1,9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ നാളികേരം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യാൻ അനുകൂലമായ ദിവസമാണിത്. ജീവിതത്തിൽ പുതിയ എന്തെങ്കിലും നല്ല തുടക്കങ്ങൾ ഉണ്ടാകാം. ഇന്ന് ശിവന് പാൽ അഭിഷേകം നടത്തണം. സ്ത്രീകൾ കുങ്കുമം ധരിക്കണം. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ കഴിയുന്നതും അവഗണിക്കുന്നതാണ് നല്ലത്. നിങ്ങൾ ഒരു വസ്തു വിൽക്കാനും പുതിയ ബിസിനസിൽ നിക്ഷേപിക്കാനും സാധ്യതയുണ്ട്. മാതാപിതാക്കളുടെ അനുഗ്രത്താൽ നിങ്ങൾ വിജയിക്കും. അലസത നിങ്ങളുടെ ജോലിയെ സാരമായി ബാധിക്കാൻ ഇടയുണ്ട്. നിങ്ങളുടെ കുട്ടികൾക്കും ബന്ധുക്കൾക്കും ഒപ്പം സമയം ചെലവഴിക്കാനും കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യാനും സ്റ്റോക്കിൽ നിക്ഷേപിക്കാനും നിങ്ങളുടെ പങ്കാളിക്ക് ഒരു സർപ്രൈസ് സമ്മാനം നൽകാനും അനുകൂലമായ ഒരു ദിവസമാണ്. ഭാഗ്യ നിറം: പിങ്ക്, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ രണ്ടു നാളികേരം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നല്ലൊരു കരിയറിനായുള്ള കാത്തിരിപ്പിനും കാലതാമസത്തിനും ഇപ്പോൾ അവസാനമാകും. വ്യക്തി ജീവിതത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും. ഗായകർ, പരിശീലകർ, വിദ്യാഭ്യാസ നിരീക്ഷകർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് ഭാഗ്യം നിറഞ്ഞ ദിവസം. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, അലങ്കാര വസ്തുക്കൾ, ധാന്യങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള അനുകൂലമായ ദിവസം. ഡിസൈനർമാർ, ഹോട്ടലുടമകൾ, ആങ്കർമാർ, കായിക പരിശീലകർ, ഫിനാൻസർമാർ, സംഗീതജ്ഞർ എന്നിവർക്ക് ഇന്ന് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. ഇന്ന് മഞ്ഞൾ കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3,9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ജനപ്രീതി വർദ്ധിക്കും. മാതാപിതാക്കൾ അവരുടെ കുട്ടികളെ കുറിച്ച് ഓർത്ത് വളരെയധികം അഭിമാനിക്കുകയും ചെയ്യും. ഓഹരിയിലും സ്വത്തുക്കളിലും നിക്ഷേപിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ് ഇന്ന്. സെയിൽസ് ജീവനക്കാർ, ഐടി ജീവനക്കാർ, നാടക കലാകാരന്മാർ, അഭിനേതാക്കൾ, ടിവി അവതാരകർ, നർത്തകർ എന്നിവർക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അനുകൂലമായ ദിവസം. നിർമാണ സാമഗ്രികൾ, ലോഹം, വസ്ത്രങ്ങൾ എന്നിവയുടെ നിർമാതാക്കൾക്ക് ബിസിനസിൽ പുതിയ ഓഫർ പ്രതീക്ഷിക്കാം. ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുക. ഭാഗ്യ നിറം: പർപ്പിൾ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് ചെടി ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഇന്ന് ഗണപതിയുടെ ആചാരങ്ങൾ അനുഷ്ഠിച്ച് അനുഗ്രഹം വാങ്ങുക. സമാന ചിന്താഗതിക്കാരായ ആളുകളുമായി മാത്രം ഇടപഴകുന്ന നിങ്ങളുടെ സ്വഭാവം മാറ്റിവെയ്ക്കണം. മറ്റുള്ള ആളുകളെ കൂടുതൽ വിശ്വസിക്കാൻ തുടങ്ങുക. ചില കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. കയറ്റുമതി, ഇറക്കുമതി തുടങ്ങിയ മേഖളകളിലെ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്കു നൽകുന്ന പിന്തുണക്ക് കുടുംബത്തോട് നന്ദി പ്രകടിപ്പിക്കണം. ഇന്ന് സ്റ്റോക്ക് മാർക്കറ്റ്, സ്പോർട്സ്, ഇവന്റുകൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കണം. നിങ്ങളുടെ പങ്കാളിയോട് വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കണം. ഭാഗ്യ നിറം: പച്ച, ഓറഞ്ച്, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങൾക്കോ അനാഥാലയത്തിലോ പാല് ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും തമ്മിൽ ബാലൻസ് കൈവരിക്കാനാകും. ധാരാളം പണം സമ്പാദിക്കാനാകും. നിങ്ങൾ സമൂഹത്തിൽ ബഹുമാനിക്കപ്പെടും. ഒരു ഗ്രൂപ്പിനെ നയിക്കാനാകും. ജീവിതത്തിന് സന്തോഷവും സമ്പൂർണതയും ഉള്ളതായി നിങ്ങൾക്ക് തോന്നിയേക്കാം. ബിസിനസിൽ ക്ലൈന്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ഡിന്നറിലോ ഷോപ്പിംഗിനോ പോകാൻ അനുകൂലമായ സമയം. വീട്ടമ്മമാർ, കായികതാരങ്ങൾ, പ്രോപ്പർട്ടി ഡീലർമാർ, ഡെർമറ്റോളജിസ്റ്റുകൾ, ഗായകർ, ഡിസൈനർമാർ, ഇവന്റ് മാനേജ്മെന്റ് നടത്തുന്നവർ, ബ്രോക്കർമാർ, ഷെഫുകൾ, വിദ്യാർത്ഥികൾക്ക് എന്നിവർക്ക് നേടാനുള്ള അവസരങ്ങൾ ലഭിക്കും. പ്രണയബന്ധം കൂടുതൽ ദൃഢമാകും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ വെള്ളിനാണയം ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): സമപ്രായക്കാരുമായും കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധം നല്ല രീതിയിൽ മുന്നോട്ടു പോകും. ബിസിനസ് കാര്യങ്ങളിൽ നിങ്ങളുടെ നേരിട്ടുള്ള നിരീക്ഷണം ആവശ്യമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നിങ്ങൾ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ട്. അമ്മയുടെയും മറ്റ് മുതിർന്നവരുടെയും നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുക. ഇന്ന് വലുതായി തോന്നുന്ന പ്രശ്നം പിന്നീട് നിസാരമായി തോന്നിയേക്കാം. ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കാൻ ശ്രമിച്ചേക്കാം, പക്ഷേ അതിൽ അവർ വിജയിക്കില്ല. ജ്വല്ലറി നടത്തുന്നവർ, അഭിഭാഷകർ, പൈലറ്റുമാർ, രാഷ്ട്രീയക്കാർ, തിയേറ്റർ ആർട്ടിസ്റ്റുികൾ, സിഎക്കാർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ തുടങ്ങിയ ആളുകൾക്ക് പ്രത്യേക ഭാഗ്യം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പൂന്തോട്ടത്തിൽ കുറച്ച് സമയം ചെലവഴിക്കുക. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7,9, ദാനം ചെയ്യേണ്ടത്: ചെമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഒരു യാത്ര പോകാനോ, യാത്ര ആസൂത്രണം ചെയ്യാനോ സാധിക്കും. ഇന്ന് ദാനധർമം ചെയ്ത് നിങ്ങളുടെ ദിവസം ആരംഭിക്കുക. വൻകിട കമ്പനികളുമായുള്ള നിങ്ങളുടെ ബന്ധം ഭാവിയിൽ മികച്ച വരുമാനം നൽകും. അതിനാൽ മികച്ച സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതിനായി നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക. ബിസിനസിൽ നിന്നുമുള്ള സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. ഇന്നു നിങ്ങൾക്ക് പുതിയ വസ്തുവകകളും യന്ത്രസാമഗ്രികളും വാങ്ങാൻ സാധിക്കും. നിങ്ങളുടെ ചുമലിലുള്ള നിരവധി ബാധ്യതകൾ കാരണം സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്. നിയമപരമായ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടും. ഡോക്ടർമാരും നിർമാതാക്കളും വിജയം കരസ്ഥമാക്കും. പങ്കാളികളുമായി ചില തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പാവപ്പെട്ടവർക്ക് ധാന്യങ്ങൾ ദാനം ചെയ്യണം. സിട്രസ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭാഗ്യ നിറം: പർപ്പിൾ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ആവശ്യമുള്ളവർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്ന്, നിങ്ങൾക്കും കുടുംബത്തിലെ അംഗങ്ങൾക്കും കുടുംബത്തിന്റെ നൻമക്കും വേണ്ടി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. വിദേശരാജ്യത്തേക്ക് പഠിക്കാൻ പോകാനുള്ള അവസരം ലഭിച്ചേക്കാം. ദമ്പതികൾ ഇന്ന് സന്തുഷ്ടരും റൊമാന്റിക്കും ആയിരിക്കും. മറ്റുള്ളവരിൽ നിന്നും മുറിവേൽക്കാനും അപമാനം നേരിടാനും സാധ്യതയുള്ളതിനാൽ നിങ്ങൾ ഇന്ന് ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കണം. പ്രണയിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ അനുകൂലമായ ദിവസം ആണിന്ന്. ബിസിനസ് ബന്ധങ്ങളും ഡീലുകളും യാഥാർത്ഥ്യമാകാൻ ഇനിയും കൂടുതൽ സമയം ആവശ്യമാണ്. ഗ്ലാമർ വ്യവസായത്തിലും മാധ്യമ രംഗത്തും പ്രവർത്തിക്കുന്ന ആളുകൾ പ്രശസ്തി ആസ്വദിക്കും. രാഷ്ട്രീയക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. പൊതുപ്രവർത്തകരും വിദ്യാർത്ഥികളും മറ്റുള്ളവരോട് സഹകരിച്ചു പ്രവർത്തിക്കുകയും കൂടുതൽ പുരോഗതി കൈവരിക്കാനുള്ള അവസരങ്ങൾ അന്വേഷിക്കുകയും ചെയ്യണം. വിദ്യാർത്ഥികൾ, കായിക പരിശീലകർ, സംഗീതജ്ഞർ, എഴുത്തുകാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർ ജനപ്രീതി നേടും. ഭാഗ്യ നിറം: ചുവപ്പ്, മഞ്ഞ, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ചുവന്ന പരിപ്പ് ദാനം ചെയ്യുക