ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ജോലിക്ക് പോകുന്നതിന് മുമ്പ് മുതിര്‍ന്ന കുടുംബാംഗങ്ങളുടെ പിന്തുണ സ്വീകരിക്കണം. നിങ്ങളുടെ ബുദ്ധിയും വിശകലന വൈദഗ്ധ്യവും ഇന്നത്തെ എല്ലാ തീരുമാനങ്ങളും മികച്ചതാക്കും. പുതിയ അവസരം സ്വീകരിക്കാൻ തയ്യാറായിരിക്കുക. ശാസ്ത്രജ്ഞര്‍, നാടക കലാകാരന്മാര്, സ്വര്‍ണ്ണപ്പണിക്കാര്‍, അഭിഭാഷകര്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍, പരിശീലകര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവര്‍ ഓഫറുകള്‍ സ്വീകരിക്കണം. ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൂര്യഭഗവാന് വെള്ളം അര്‍പ്പിക്കുകയും ശനി മന്ത്രം ജപിക്കുകയും ചെയ്യുക. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് മഞ്ഞ ധാന്യങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): പങ്കാളികള്‍ക്കിടയില്‍ വിശ്വാസക്കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പണവും സമയവും ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ന് ഓഫീസിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. പ്രണയ വികാരങ്ങള്‍ നിയന്ത്രിക്കുക. ബിസിനസ്സ് കമ്മിറ്റ്മെന്റുകള്‍ നിറവേറ്റപ്പെടും. വാദങ്ങള്‍ ഒഴിവാക്കുക. രാഷ്ട്രീയക്കാരും കച്ചവടക്കാരും രേഖകളിൽ ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കണം. ഭാഗ്യനിറം: ക്രീം, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വെള്ള അരി ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): സെയില്സ്മാന്മാര്ക്ക് ഡീലുകള്‍ അവസാനിപ്പിക്കുന്നതിനും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള മികച്ച ദിവസം. ഒരു പുതിയ ബന്ധത്തെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും, എന്നാല്‍ നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പമുള്ളപ്പോള്‍ ശ്രദ്ധിക്കണം. സംഗീതോപകരണങ്ങങ്ങള്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഹോട്ടലുടമകള്‍, ഫാര്‍മസിസ്റ്റ്, ഡോക്ടര്‍മാര്‍, സംഗീതജ്ഞര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വാര്‍ത്താ അവതാരകര്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, കലാകാരന്മാര്, വീട്ടമ്മമാര്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് കരിയറില്‍ പ്രത്യേക നേട്ടം ഉണ്ടായിരിക്കും. ഭാഗ്യനിറം: ഓറഞ്ച്, വയലറ്റ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: അനാഥാലയത്തില്‍ സ്റ്റേഷനറി സാധനങ്ങള്‍ സംഭാവന ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ മനസ്സില്‍ തോന്നുന്ന യഥാര്‍ത്ഥ ആശയങ്ങളില്‍ ശ്രദ്ധിക്കുക, സ്വാധീനങ്ങളില്‍ വീഴരുത്. രാഷ്ട്രീയക്കാര്‍ നിലവിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ ദിവസം ഉപയോഗിക്കണം. വിവാഹവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറയും. യാത്രകള്‍ക്കും മീറ്റിങുകള്‍ നടത്തുന്നതിനും അനുകൂലമായ ദിവസമാണ്. ഇന്ന് എല്ലാ അസൈന്മെന്റുകളും കൃത്യമായി പൂര്‍ത്തിയാക്കും. ആശ്രമങ്ങളിലേക്ക് പലചരക്ക് സാധനങ്ങള്‍ ദാനം ചെയ്യുന്നത് ഗുണം ചെയ്യും. സര്‍ക്കാര്‍ ഓര്‍ഡറുകള്‍, മെഷിനറികള്‍, ലോഹങ്ങള്‍, സോഫ്റ്റ്വെയര്, ബ്രോക്കര്‍മാര്‍ തുടങ്ങിയ ബിസിനസുകാര്‍ ഇന്ന് കരാര്‍ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രൊഫഷണല്‍ ജീവിതവും അഭിമാനകരമായ മാതാപിതാക്കളെന്ന അനുഭവവും ആസ്വദിക്കും. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: പുതപ്പുകളോ പാദരക്ഷകളോ ഭക്ഷ്യവസ്തുക്കളോ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ദിവസം. കുറുക്കുവഴികള്‍ ഒഴിവാക്കുകയും പരസ്പര വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്താല്‍ മാത്രമേ ഇന്നത്തെ ദിവസം മികച്ചതാകൂ. നിങ്ങളുടെ പ്രകടനത്തിന് പാരിതോഷികവും അംഗീകാരവും ലഭിക്കുന്ന ദിവസം. സ്വത്ത്, ആഭരണങ്ങള്‍, വാഹനങ്ങള്‍, സോഷ്യല്‍ നെറ്റ്വര്ക്കുകള്, മറ്റ് ആസ്തികള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ദിവസം. കായികതാരങ്ങള്‍ക്കും യാത്രക്കാര്‍ക്കും മികച്ച ഫലം ലഭിക്കും. പരീക്ഷയില്‍ ഭാഗ്യം വര്‍ധിപ്പിക്കാന്‍ പച്ചയോ മഞ്ഞയോ നിറത്തിലുള്ള വസ്ത്രം ധരിക്കുക. ഗണപതി ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടുക. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: വൃദ്ധസദനങ്ങളിലേക്ക് പച്ച വാഴപ്പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകള്‍ ഇന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ജോലിയിലും വ്യക്തിജീവിതത്തിലും നിങ്ങള്‍ എപ്പോഴും സത്യസന്ധനാണ്. പ്രണയത്തിന്റെയും വാഗ്ദാനങ്ങളുടെയും വികാരങ്ങള്‍ നിറഞ്ഞ ദിവസം. വഞ്ചിക്കപ്പെടാതിരിക്കുക. ആളുകള്‍ നിങ്ങളെ വളരെയധികം ബഹുമാനിക്കും. ബിസിനസ്സിലോ ജോലിയിലോ ഉള്ള എല്ലാവരെയും വിശ്വസിക്കരുത്. ഹോട്ടലുടമകള്‍, ട്രാവലര്‍മാര്‍, ജ്വല്ലറി ഉടമകള്‍, അഭിനേതാക്കള്‍, ജോക്കികള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുക. ഭാവിയില്‍ കായികരംഗത്തെ പരിശീലകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാര്‍ക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ആത്മീയ കാര്യങ്ങള്‍ ചെയ്യേണ്ട ദിവസം. നിങ്ങളുടെ നേതൃത്വവും വിശകലന വൈദഗ്ധ്യവുമാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മുഖമുദ്ര. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ അറിവ് പ്രയോജനപ്പെടുത്തണം. നിങ്ങള്‍ക്ക് ദോഷം ചെയ്യുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കുക. കോടതികള്‍, തിയേറ്റര്‍, ടെക്നോളജി, സര്‍ക്കാര്‍ ടെന്‍ഡറുകള്‍, റിയല്‍ എസ്റ്റേറ്റ്, സ്കൂളുകള്‍, ഇന്റീരിയറുകള്‍, ധാന്യങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് മികച്ച ദിവസമാണ്. പങ്കാളിത്തത്തില്‍ തുടരാത്തിടത്തോളം കാലം ബിസിനസ്സ് ബന്ധങ്ങള്‍ ആരോഗ്യകരമായിരിക്കും. ഭാഗ്യനിറം: ഓറഞ്ചും പച്ചയും, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: മഞ്ഞ ധാന്യങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ശനി പൂജ നടത്തേണ്ട ദിവസം. മൃഗങ്ങള്‍ക്ക് ദാനം നല്‍കേണ്ടത് നിര്‍ബന്ധമാണ്. ചെറുതോ വലുതോ ആയ ബ്രാന്‍ഡ് ആയാലും നിങ്ങള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കും. ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. കൗണ്‍സിലിംഗ്, കുടുംബ ചടങ്ങുകള്‍, അവതരണങ്ങള്‍, സര്‍ക്കാര്‍ കരാറുകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കണം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് ഇന്ന് അനിവാര്യമാണ്. യാത്രാ പ്ലാനുകള്‍ ഒഴിവാക്കുക. പ്രണയബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ദിവസം. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): സൂര്യ ഭഗവാന് ജലം അര്‍പ്പിക്കുക. എല്ലാ ദിവസവും രാവിലെ അത് ചെയ്യണം. മാധ്യമങ്ങള്‍, കായികം, നിര്‍മ്മാണം, മെഡിക്കല്‍, രാഷ്ട്രീയം, ഗ്ലാമര്‍ മേഖലകളില്‍ നിന്നുള്ള ആളുകള്‍ പേരും പ്രശസ്തിയും നേടും. ബിസിനസോ ജോലിയോ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കണക്ഷനുകളെ സമീപിക്കാനുള്ള മനോഹരമായ ഒരു ദിവസം. ചുവന്ന തൂവാല കൈയില്‍ സൂക്ഷിക്കണം. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യനമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: സ്ത്രീ സഹായികള്‍ക്ക് കുങ്കുമം ദാനം ചെയ്യുക
ഓഗസ്റ്റ് 7-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: എം എസ് സ്വാമിനാഥന്, മാളവിക മോഹനന്, സച്ചിന് ജെ ജോഷി, സുരേഷ് വഡേക്കര്‍, രാജ്മോഹന്‍ ഗാന്ധി, ദീപക് ചാഹര്‍