ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങൾ സമൂഹത്തിൽ പ്രശസ്തി നേടും. ഒരു ഹീറോയെപ്പോലെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകും. ഒരു പോരാളിയെപ്പോലെ മൽസരങ്ങളിൽ വിജയിക്കും. പൊതുചടങ്ങുകളിൽ പങ്കെടുത്ത് സംസാരിക്കണം. ദമ്പതികൾ തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിക്കും. സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സംഗീതജ്ഞർ, ഗ്ലാമർ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം ജനപ്രീതി നേടും.
ഭാഗ്യനിറം: ഓറഞ്ച്, പച്ച, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പര്‍: 1, 9, ദാനം ചെയ്യേണ്ടത്: മാതളനാരങ്ങ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിങ്ങൾ താത്പര്യം കാണിക്കും. നിങ്ങളുടെ മനസ് പറയുന്നതിനനുസരിച്ച് എല്ലാ പ്രധാന തീരുമാനങ്ങളും എടുക്കുക. നിങ്ങൾ വളരെ നിഷ്കളങ്ക ഹൃദയയരായതിനാൽ മറ്റുള്ളവർക്ക് നിങ്ങളെ വേദനിക്കുന്നത് എളുപ്പമാണ്. ഓഹരി നിക്ഷേപങ്ങളും കയറ്റുമതി ഇടപാടുകളും നടത്താൻ അനുകൂലമായ ദിവസം. പ്രണയബന്ധങ്ങൾ വളർച്ച പ്രാപിക്കും.
ഭാഗ്യനിറം: പിങ്ക്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പര്‍: 2, 6, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ വെള്ളിനാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ധാരാളം ആളുകളുമായി ബന്ധം സ്ഥാപിക്കുക. നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. കാർഷിക വിളകളിൽ നിന്ന് ധാരാളം പണം സമ്പാദിക്കാൻ സാധിക്കുന്ന ദിവസമാണിത്. രാഷ്ട്രീയക്കാർക്കും അഭിഭാഷകർക്കും നേട്ടങ്ങളുണ്ടാകും. ഷോപ്പിംഗ് നടത്താനും, അഡ്മിഷൻ എടുക്കാനും, വീട്, വാഹനം, വസ്ത്രങ്ങൾ അലങ്കാര വസ്തുക്കൾ എന്നിവ വാങ്ങാനും അനുകൂലമായ ദിവസമാണ് ഇന്ന്. ഡിസൈനർമാർ, ഹോട്ടലുടമകൾ, അവതാരകർ, പരിശീലകർ, എന്നിവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.
ഭാഗ്യനിറം: ചുവപ്പ്, വയലറ്റ്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പര്‍: 3,9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ബിസിനസിൽ ലാഭവും വിജയവും നേടും. ജോലി സുഗമമായി ചെയ്തുതീർക്കാൻ നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ ഉപയോഗപ്പെടുത്തേണ്ട ദിവസമാണിത്. ബിസിനസ് ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും. തിയേറ്റർ ആർട്ടിസ്റ്റുകൾ, അഭിനേതാക്കൾ, അവതാരകർ, നർത്തകർ എന്നിവർക്ക് ഇന്ന് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇന്ന് സസ്യാഹാരം കഴിക്കുക.
ഭാഗ്യനിറം: പർപ്പിൾ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പര്‍: 9, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് വൃക്ഷത്തൈകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍: വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിക്കും. നിക്ഷേപങ്ങൾ ലാഭകരമാകും. ഒരുപാടു നാളായി അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കയറ്റുമതി, ഇറക്കുമതി ബിസിനസുകളിൽ നിന്ന് നിന്ന് ലാഭം ലഭിക്കാനും വരുമാനം ലഭിക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയം, നിർമാണം, അഭിനയം, ഓഹരി വിപണി, കയറ്റുമതി, പ്രതിരോധം, ഇവന്റുകൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഇന്ന് ഭാഗ്യം പരീക്ഷിക്കണം.
ഭാഗ്യനിറം: ഓറഞ്ച്, പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് അരി ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് തിരക്കേറിയ ജോലികൾ ചെയ്തു തീർക്കാനുള്ള ദിവസമായിരിക്കും. എന്നാൽ എല്ലാ ജോലികളും നന്നായി പൂർത്തിയാക്കാൻ സാധിക്കും. ഈ ദിവസത്തിന്റെ അവസാനം ആഡംബരം ആസ്വദിക്കും. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഷോപ്പിംഗിന് പോകാനും അനുകൂലമായ സമയം. ഡിസൈനർമാർ, ബ്രോക്കർമാർ, പാചകക്കാർ എന്നിവർക്ക് ഭാഗ്യം നിറഞ്ഞ ദിവസം. പ്രണയബന്ധം നിങ്ങളിൽ സന്തോഷം കൊണ്ടുവരും.
ഭാഗ്യനിറം: വയലറ്റ്, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് സൗന്ദര്യവർദ്ധക വസ്തുക്കൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ഉള്ളിലെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുക. അല്ലെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടും. അഭിഭാഷകർ, പ്രതിരോധ ഓഫീസർമാർ, യാത്രികർ, എഞ്ചിനീയർമാർ, തുടങ്ങിയവർ സമൂഹത്തിൽ ഉയർന്ന അംഗീകാരം നേടും. നിങ്ങളുടെ വിശകലന വൈദഗ്ദ്ധ്യം അഭിനന്ദിക്കപ്പെടും. ജോലിസ്ഥലത്ത് എതിർലിംഗത്തിലുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുക. അഭിഭാഷകർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ തുടങ്ങിയവരെ ഭാഗ്യം കടാക്ഷിക്കും.
ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പര്‍: 7,9, ദാനം ചെയ്യേണ്ടത്: ചെമ്പിന്റെ ചെറിയ കഷണം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): വീട്ടുജോലിക്കാരോട് കോപിക്കാൻ സാധ്യതയുണ്ട്. അത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ കോപം നിയന്ത്രിക്കുക. ഇന്ന് നിങ്ങൾ അധികാരവും പണവും നേടും. സാമ്പത്തിക നേട്ടങ്ങൾ ഉയർന്നതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. നിയമപരമായ തർക്കങ്ങൾ പരിഹരിക്കാൻ പണം വേണ്ടിവന്നേക്കാം. നിർമാതാക്കൾ, ഐടി ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ബ്രോക്കർമാർ, ജ്വല്ലറി ഉടമകൾ, ഡോക്ടർമാർ, പൊതു പ്രഭാഷകർ എന്നിവർ ആദരിക്കപ്പെടും. പങ്കാളികളുമായി വ്യക്തിപരമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഭാഗ്യനിറം: പർപ്പിൾ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആവശ്യമുള്ളവർക്ക് വസ്ത്രങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ബിസിനസിൽ റിസ്ക് എടുക്കണം. ഇന്നു നിങ്ങൾ പേരും പ്രശസ്തിയും നേടും. നിങ്ങൾ പലർക്കും പ്രചോദനമായി മാറുകയും ഒരു നേതാവായി പ്രവർത്തിക്കുകയും ചെയ്യും. പ്രണയിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അനുകൂലമായ ദിവസം. ബിസിനസ് ബന്ധങ്ങളും ഡീലുകളും ഫലം കാണും. ഗ്ലാമർ വ്യവസായത്തിലുള്ളവരും മാധ്യമമേഖലയിൽ ഉള്ളവരും പ്രശസ്തി നേടും. രാഷ്ട്രീയപ്രവർത്തകർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. പരിശീലകർ, ബേക്കർമാർ, ഹോട്ടലുടമകൾ, സ്റ്റോക്ക് ബ്രോക്കർമാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർ ജനപ്രീതി നേടും.
ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ചുവന്ന പരിപ്പ് ദാനം ചെയ്യുക.