ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഒരു മികച്ച പോരാളിയെപ്പോലെ ഇന്നത്തെ ദിവസം നിങ്ങൾക്ക് മത്സരങ്ങളിൽ വിജയിക്കാൻ കഴിയും. നിങ്ങളുടെ ക്രിയാത്മകമായ സംസാര ശൈലി മറ്റുള്ളവരിൽ മതിപ്പുണ്ടാക്കും. സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സംഗീതജ്ഞർ, ഗ്ലാമർ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് ഇന്ന് ജനപ്രീതി വർദ്ധിക്കാൻ സാധ്യത. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനങ്ങൾ: ഞായർ, ചൊവ്വ, ഭാഗ്യ നമ്പർ: 1,9, ദാനം ചെയ്യേണ്ടത്: ചുവന്ന തുണി ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ജോലിയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സഹായത്താൽ നിങ്ങൾ വിജയിക്കും. നിങ്ങളുടെ കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ചെലവഴിക്കാൻ പറ്റിയ ദിവസം കൂടിയാണ് ഇന്ന്. പങ്കാളിയുടെ മുന്നിൽ വികാരങ്ങൾ നിയന്ത്രിക്കുക. ഓഹരി വിപണി നിക്ഷേപങ്ങൾക്കും കയറ്റുമതി ബിസിനസ്സുകൾക്കും അനുകൂലമായ ദിവസമാണ് ഇന്ന്. ഭാഗ്യ നിറം: പിങ്ക്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്ക് പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): കലാകരന്മാർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. വിളവെടുപ്പിനും അതിൽ നിന്ന് പണം സമ്പാദിക്കാനുമുള്ള അവസരമുണ്ടാകും. രാഷ്ട്രീയക്കാർക്കും അഭിഭാഷകർക്കും വളരെ മികച്ച ദിവസമാണ് ഇന്ന്. വസ്ത്രങ്ങൾ അല്ലെങ്കിൽ അലങ്കാരവസ്തുക്കൾ വാങ്ങാനും അനുകൂല ദിവസം. ഡിസൈനർമാർ, ഹോട്ടലുടമകൾ, അവതാരകർ, പരിശീലകർ, സംഗീതജ്ഞർ എന്നിവർക്ക് ഇന്ന് നേട്ടങ്ങളുണ്ടാകും. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): വ്യക്തിഗത ബന്ധങ്ങളുടെ ശക്തി ഉപയോഗിക്കുന്നതിനുള്ള മികച്ച ദിവസമാണ് ഇന്ന്. ജോലികൾ സുഗമമായി പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ്സ് ഇടപാടുകൾ തകരാൻ സാധ്യത. തിയേറ്റർ കലാകാരന്മാർ, അഭിനേതാക്കൾ, അവതാരകർ, നർത്തകർ എന്നിവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന സമയമായതിനാൽ ഓഡിഷനുകളിലും മറ്റും അവസരങ്ങൾ ലഭിക്കും. ലോഹ, വസ്ത്ര നിർമ്മാതാക്കൾക്ക് ഇന്ന് വലിയ ലാഭമുണ്ടായേക്കും. ആരോഗ്യം നിലനിർത്താൻ ഇലക്കറികൾ കഴിക്കുക. ഭാഗ്യ നിറം: പർപ്പിൾ, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ദീർഘകാലമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കയറ്റുമതി ഇറക്കുമതി നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി നൽകുന്ന സ്നേഹവും ആദരവും തിരിച്ചറിഞ്ഞ് അംഗീകരിക്കാൻ ശ്രമിക്കുക. ഓഹരി വിപണി, സ്പോർട്സ്, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യ പരീക്ഷണം നടത്താവുന്നതാണ്. ഭാഗ്യ നിറം: പച്ച, ഓറഞ്ച്, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: വളർത്തുമൃഗങ്ങൾക്ക് വെള്ളം നൽകുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): സമൃദ്ധിയും സമ്പൂർണ്ണതയും നൽകുന്ന ഒരു ആഡംബര ദിനമായിരിക്കും ഇന്ന്. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഷോപ്പിംഗിന് പോകാനും സാധ്യത. ഡിസൈനർമാർ, ബ്രോക്കർമാർ, ഷെഫുകൾ , വിദ്യാർത്ഥികൾ എന്നിവർക്ക് പുതിയ അസൈൻമെന്റുകൾ ലഭിക്കും. പ്രണയബന്ധങ്ങൾ കൂടുതൽ സന്തോഷകരമാകും. ഭാഗ്യ നിറം: വയലെറ്റ്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: വെളുത്ത തൂവാല സംഭാവന ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരെ സംശയ ദൃഷ്ടിയോടെ നോക്കുന്നത് അവസാനിപ്പിക്കുക. നിങ്ങളുടെ അറിവ് കൊണ്ട് വിജയിക്കാൻ കഴിയുമെന്നതിനാൽ വെല്ലുവിളികൾ ഏറ്റെടുക്കുക. അമ്മയുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ നിർദ്ദേശങ്ങൾ സ്വീകരിക്കുക. ഇന്ന് വലുതായി തോന്നുന്ന പ്രശ്നം ഈ ആഴ്ചയ്ക്കുള്ളിൽ തീർച്ചയായും അവസാനിക്കും. ഇന്നത്തെ ദിവസം ആരെങ്കിലും നിങ്ങൾക്ക് ഒരു നിർദ്ദേശമോ, ബിസിനസ്സോ വാഗ്ദാനം ചെയ്തേക്കാം. അഭിഭാഷകർ, തിയേറ്റർ ആർട്ടിസ്റ്റ്, സിഎ, സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇന്ന് ഗുണാനുഭവം ഉണ്ടാകും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, 9, ദാനം ചെയ്യേണ്ടത്: ചെമ്പ് ലോഹം കൊണ്ടുള്ള എന്തെങ്കിലും സംഭാവന ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം നിങ്ങളെത്തേടി ചില സാമ്പത്തിക നേട്ടങ്ങൾ എത്തും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. നിയമപരമായ തർക്കങ്ങൾ പരിഹരിക്കാൻ ഇനിയും സമയമെടുക്കും. ഡോക്ടർമാരും നിർമ്മാതാക്കളും ഇന്നത്തെ ദിവസം ചില നേട്ടങ്ങളാൽ ബഹുമാനിക്കപ്പെടും. പങ്കാളികളുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ കരുതലോടെ പെരുമാറുക. ധാന്യങ്ങൾ ദാനം ചെയ്യുകയും സിട്രസ് പഴങ്ങൾ കഴിക്കുകയും ചെയ്യുന്നത് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. ഭാഗ്യ നിറം: ഡീപ് പർപ്പിൾ, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): പ്രണയിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ ശരിയായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം ബിസിനസ് ബന്ധങ്ങളും ഡീലുകളും മികച്ച നേട്ടങ്ങൾ കൈവരിക്കും. ഗ്ലാമർ മേഖലയിലും മാധ്യമ രംഗത്തുമുള്ള ആളുകൾക്ക് പ്രശസ്തി വർദ്ധിക്കും. രാഷ്ട്രീയക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. അതിനാൽ പൊതുപ്രവർത്തകർ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ ശ്രമിക്കുക. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ചുവന്ന മസൂർ സംഭാവന ചെയ്യുക ഏപ്രിൽ 18 ന് ജനിച്ച പ്രശസ്തരായ വ്യക്തികൾ: കെ എൽ രാഹുൽ, പൂനം ധില്ലൻ, ലളിത പവാർ, ശ്രീജ