ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): മുന്‍കാല പ്രയത്നങ്ങളുടെ ഫലം ലഭിക്കാന്‍ കാലതാമസം ഉണ്ടാകും. വെല്ലുവിളികള്‍ നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ വ്യക്തിത്വത്തിനെതിരായ ചില കാര്യങ്ങള്‍ സംഭവിച്ചേക്കാം. രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും നിങ്ങള്‍ ലഭിക്കുന്ന ബുദ്ധിമുട്ടുള്ള ഓഫറുകള്‍ സ്വീകരിക്കരുത്. സ്വത്ത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് കാലതാമസം നേരിടും. മിതമായ രീതിയിലായിരിക്കും ആനുകൂല്യങ്ങള്‍ ഉണ്ടാവുക. എങ്കിലും തര്‍ക്കങ്ങളൊന്നും ഉണ്ടാകില്ല. മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഏറെ വൈകിയുള്ള ജോലികള്‍ ഒഴിവാക്കുക. മെഡിക്കല്‍ രംഗത്തുള്ളവര്‍, സ്പോര്‍ട്സ് ക്യാപ്റ്റന്മാര്, സോളാര്‍ ബിസിനസ്സുകാര്‍, എഞ്ചിനീയര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രത്യേക ഓഫര്‍ ലഭിച്ചേക്കാം. കൃഷി, വിദ്യാഭ്യാസം രംഗം എന്നിവ ലാഭമുണ്ടാക്കും. ഭാഗ്യനിറം: നീല, മഞ്ഞ, ഭാഗ്യദിവസം: ഞായര്‍, ഭാഗ്യനമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ആശ്രമത്തില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ വെളുത്ത മധുരപലഹാരങ്ങള്‍ ഉള്‍പ്പെടുത്തുക. വിശ്വസ്തതയും സത്യസന്ധതയുമാണ് നിങ്ങളുടെ വിജയത്തിന്റെ കാരണം. നിങ്ങളുടെ നിഷ്ക്കളങ്കത ദുരുപയോഗം ചെയ്യാന്‍ ആളുകള്‍ ശ്രമിച്ചേക്കാം, അതിനാല്‍ വിവേകത്തോടെ ഇരിക്കുക. കയറ്റുമതി - ഇറക്കുമതി, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബ്രോക്കര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഓഹരി വിപണി, പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നീ മേഖലയിലുള്ളവര്‍ക്ക് വിജയങ്ങള്‍ ഉണ്ടാകും. പങ്കാളികളില്‍ നിന്നോ സമപ്രായക്കാരില്‍ നിന്നോ ബഹുമാനം ഏറ്റുവാങ്ങും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിവസം: തിങ്കള്‍, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): സമപ്രായക്കാരോടുള്ള അസൂയ മാറ്റിവെയ്ക്കുക. മികച്ച ഊര്‍ജ്ജവും അനന്തമായ സാധ്യതകളും ജോലിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. ക്രിയാത്മകമായ ചിന്തകളും സംസാരവും ജോലി സ്ഥലത്ത് ബോസിനെയും വീട്ടില്‍ കുടുംബാംഗങ്ങളെയും ആകര്‍ഷിക്കും. എല്ലാത്തരം സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ വഴക്കമുള്ളവരായിരിക്കും നിങ്ങള്‍, അതിനാല്‍ വിജയം വിദൂരമല്ല. പണവും വസതുക്കളും കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. ക്രിയേറ്റീവ് ആയ ആളുകള്‍ക്കും പൊതു വ്യക്തികള്‍ക്കും വിജയവും പണവും നേടാന്‍ സാധിക്കും. നിര്‍മ്മാണം, കാര്‍ഷികം എന്നീ മേഖലകളില്‍ നിക്ഷേപത്തിന് പറ്റിയ സമയം. രാവില നെറ്റിയില്‍ ചന്ദനം തൊടുക. ഭാഗ്യനിറം: ഓറഞ്ച്, നീല ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പര്‍: 3,9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിന് തടി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): അനുകൂല സാഹചര്യമായതിനാല്‍ പണം സമ്പാദിക്കാനുള്ള എല്ലാ ആശയങ്ങളും തുടങ്ങണം. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുകയും അച്ചടക്കമുള്ള ജീവിത ശൈലി നിലനിര്‍ത്തുകയും വേണം. ഇത് ഭാവിയില്‍ ഗുണം ചെയ്യും. ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള ആളുകള്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് വളരും. സാമ്പത്തിക കാര്യങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുണ്ടെങ്കില് സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കണം. പച്ച ഇലക്കറികള്‍ ദാനം ചെയ്യുന്നത് ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കായികതാരങ്ങള്‍ക്കും ശസ്ത്രക്രിയ വിദഗ്ധര്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാകും. കൂടാതെ, ഇവരുടെ പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങും. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവഴിയ്ക്കും. അവരുടെ പരാതികള്‍ കേള്‍ക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വാഴ്ച, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍: കുറുക്കുവഴിയിലൂടെ പണം സമ്പാദിക്കുന്നതില്‍ ആകൃഷ്ടരാവരുത്. കഠിനാധ്വാനം ചെയ്യുക. നേതാവ് എന്ന നിലയില്‍ ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. വൈകാരികമായ കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് പങ്കുവെയ്ക്കാന്‍ അനുയോജ്യമായ ദിനം. യന്ത്രസാമഗ്രികള്‍ വാങ്ങാനും വസ്തു വില്‍ക്കാനും ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനും യാത്രയ്ക്ക് പോകാനും പറ്റിയ ദിവസം. വാര്‍ത്താ അവതാരകര്‍, അഭിനേതാക്കള്‍, കരകൗശല കലാകാരന്മാര്, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അഭിനന്ദന പ്രവാഹം ഉണ്ടാകും. ശത്രുക്കള്‍ നിങ്ങളെ കുടുക്കാന്‍ ശ്രമിച്ചേക്കാം. കരുതിയിരിക്കുക. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യദിവസം: ബുധന്‍, ഭാഗ്യനമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികള്‍ക്ക് പച്ച നിറമുള്ള പഴങ്ങള്‍ നല്‍കുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തുക. ശുക്രന്റെ അനുഗ്രഹം ശക്തിപ്പെടുത്തുന്നതിന്, നിങ്ങള്‍ ശുക്രപൂജ നടത്തണം. പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സമയം അനുകൂലമാണ്, നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ തയ്യാറായിരിക്കുക. എല്ലാവിധ ആഡംബരങ്ങളും അനുഭവിക്കും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. കുടുംബത്തിന്റെ സ്നേഹവും പിന്തുണയും ഐശ്വര്യം കൊണ്ടുവരും. ചില്ലറ വ്യാപാരികള്‍, അധ്യാപകര്‍, ജ്വല്ലറികള്‍, കോസ്മെറ്റിക്സ് ബിസിനസ്സ്, ഡിസൈനര്‍മാര്‍, അഭിഭാഷകര്‍, ടെക്കികള്‍, രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് മികച്ച ദിനം. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യദിവസം:വെള്ളി, ഭാഗ്യനമ്പര്‍: 6,9 ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരിക്ക് വളകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): വീടിന്റെ പരിസരം വൃത്തിയാക്കുകയും കേതു മന്ത്രം ജപിക്കുകയും ചെയ്യുക. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാതെ സ്വന്തമായി ചെയ്യുക. ശ്രദ്ധയോടെ ആളുകളെ തെരഞ്ഞെടുക്കുക. ബന്ധങ്ങള്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ എല്ലാ കാര്യങ്ങളും ആസ്വദിക്കും. ബിസിനസില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സൂക്ഷിക്കുക. കായിക രംഗത്തുള്ളവര്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നും മാറി നില്ക്കുക. എതിര്‍ലിംഗത്തിലുള്ള ഒരാള്‍ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. ഈശ്വരാനുഗ്രഹത്തിനായി ശിവ പൂജകള്‍ ചെയ്യുക. ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: തിങ്കള്‍, ഭാഗ്യനമ്പര്‍: 3, ദാനം ചെയ്യേണ്ടത്: മഞ്ഞ നിറത്തിലുള്ള വേവിച്ച അരിയോ പരിപ്പോ സംഭാവന ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): പഴയ കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. ഒന്നിനു പുറകെ ഒന്നായി നിരവധി പ്രവര്‍ത്തനങ്ങല്‍ നടക്കാന്‍ സാധ്യതയുണ്ട്. ചുറ്റുമുള്ളവര്‍ വളരെ വിശ്വസ്തരായ അനുയായികള്‍ ആയതിനാല്‍ നേതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിയ്ക്കുക. ഗ്രീന്‍ ഗാര്‍ഡനും വാട്ടര്‍ പ്ലാന്റുകള്‍ക്കും ചുറ്റും കുറച്ച് സമയം ചെലവഴിയ്ക്കുക. കരിയറുമായി ബന്ധപ്പെട്ട നിങ്ങളുടെ തീരുമാനങ്ങള്‍ ഭാവിയില്‍ മികച്ച ഫലം നല്‍കും. ഉപദേഷ്ടാക്കളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): പേരും പ്രശസ്തിയും നേടുന്നതിന് സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെയും പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തുക. ബാങ്കര്‍മാര്‍, ഷെഫ്മാര്‍, ഹോട്ടലുടമകള്‍, ഡോക്ടര്‍മാര്‍, രോഗശാന്തിക്കാര്‍, ഫാര്‍മസിസ്റ്റ്, സര്ജന്, രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും. പ്രശസ്തിയും വിനോദവിം ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടം ഉണ്ടാകും. വസ്തു രജിസ്ട്രേഷന് സുഗമമായി നടക്കും. പരസ്പര വിശ്വാസം കാരണം ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവുകയും അഭിവൃദ്ധി നേടുകയും ചെയ്യും. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ചുവന്ന പരിപ്പ് ദാനം ചെയ്യുക. ആഗസ്റ്റ് 8ന് ജനിച്ചിട്ടുള്ള പ്രധാന വ്യക്തികള്‍: കപില്‍ സിബല്‍, ഫഹദ് ഫാസില്‍, അബു ആസ്മി, ദാദാ കോണ്ട്കെ, പെയിന്റല്‍, ദിലീപ് സര്‍ദേശായി, രാജീവ് മഹിരിഷി