ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): പങ്കാളിത്ത ജോലികളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ ദിവസമാണിത്. ഇന്ന് ഒരു പുതിയ ഉപദേശകനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. അഭിമുഖങ്ങളില്‍ പങ്കെടുക്കുക, ഷോപ്പിംഗ് നടത്തുക, കരാറുകളില്‍ ഏര്‍പ്പെടുക, കുടുംബ ഒത്തുചേരലില്‍ പങ്കെടുക്കുക, ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യുക എന്നിവയ്ക്ക് വേണ്ടി ഈ ദിവസം ചെലവഴിക്കണം. ഇന്ന് നിങ്ങള്‍ക്ക് എല്ലാ ആഡംബരങ്ങളും ആസ്വദിക്കാനാകും. ഇന്നത്തെ ഭക്ഷണത്തില്‍ മഞ്ഞ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തണം. ഇടപാടുകാരുമായും ബന്ധുക്കളുമായും നല്ല രീതിയിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ വിശ്വാസം നേടുന്നതിനുമുള്ള മികച്ച ദിവസമാണിത്. സൗരോര്‍ജ്ജം, ഇലക്ട്രോണിക്സ്, ദ്രാവകങ്ങള്‍, വിദ്യാഭ്യാസം, പുസ്തകങ്ങള്‍ എന്നിവയുടെ ബിസിനസ്സില്‍ ഉയര്‍ന്ന വരുമാനം നേടാനാകും. ഭാഗ്യനിറം: ക്രീം, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1, 2, ദാനം ചെയ്യേണ്ടത്: ഇന്ന് ക്ഷേത്രത്തില്‍ കടുകെണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ ഇഷ്ടപ്പെടുന്നയാളോട് പ്രണയം അറിയിക്കാനുള്ള ദിവസമാണിത്. യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനുമുള്ള മനോഹരമായ ദിവസം. സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടാനുള്ള ഏറ്റവും നല്ല ദിവസമാണിത്. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കണം. അഭിമുഖം, ഓഡിഷനുകള്‍, അവതരണങ്ങള്‍, മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ ആകാശനീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരും. ഇന്ന് നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെയും ബോസിന്റെയും പിന്തുണ ലഭിക്കും. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്ക്കോ കന്നുകാലികള്‍ക്കോ വെളുത്ത ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ അധ്യാപകരെയും പരിശീലകരെയും പിന്തുടരുക. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള ഒരു മികച്ച ദിവസമാണ്. ഉന്നത പഠനം, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, അദ്ധ്യാപനം, ഓഡിറ്റിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ദിവസമാണിത്. ധനകാര്യ മേഖലയില്‍ നിന്നുള്ള ആളുകള്‍, ശാസ്ത്രജ്ഞന്, രാഷ്ട്രീയക്കാർ, എഴുത്തുകാര്‍, ചിത്രകാരന്മാര് എന്നിവര്‍ക്ക് ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യനിറം: പിങ്ക്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു ദിവസമാണിത്. ഇന്ന് കൂടുതല്‍ സമയവും കൗണ്‍സിലിങ്ങിലും മാര്ക്കറ്റിങിനുമായി ചെലവഴിക്കണം. വ്യക്തിബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാകും. ഓറഞ്ച് നിറത്തിലുള്ള മധുരപലഹാരങ്ങള്‍ കഴിക്കുക. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് പച്ച ധാന്യങ്ങള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണം. നിക്ഷേപ പദ്ധതികള്‍ നല്ലതാണ്. മീറ്റിങ്ങുകളില്‍ അക്വാ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് സഹായകരമാകും. ഉച്ചഭക്ഷണത്തിന് മുമ്പ് അഭിമുഖങ്ങളില്‍ പങ്കെടുക്കണം. സ്വത്ത് സംബന്ധമായ തീരുമാനങ്ങള്‍ മികച്ചതായിരിക്കും. യാത്രാ പ്രേമികള്‍ക്ക് വിദേശ യാത്രകള്‍ നടത്താം. ഇന്ന് ഒരു പഴയ സുഹൃത്തിനെ കാണാനുള്ള ദിവസമാണ്. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ച പഴങ്ങള്‍ അനാഥര്‍ക്ക് ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ വലതു കൈയില്‍ വെള്ളി ആഭരണങ്ങൾ ധരിക്കുക. ഭാഗ്യവും ആഡംബരവും സന്തോഷവും നിറഞ്ഞ ദിവസമാണിത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. പങ്കാളികളോടൊപ്പം ചെലവഴിക്കാനുള്ള സമയമാണിത്. ബിസിനസ്സുമായി ബന്ധപ്പെട്ട വിജയകരമായ തീരുമാനങ്ങളെടുക്കാനാകും. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഡംബര വസ്തുക്കള്‍, വാഹനങ്ങള്‍, വീട്, യന്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങാനുള്ള നല്ല ദിവസമാണ്. ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അനുകൂലമാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ അനാഥാലയങ്ങളിലോ പാല് ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): കായികപ്രവര്‍ത്തകര്‍ വിജയിക്കും. ഇന്ന് സാമ്പത്തിക കാര്യങ്ങളിലും ഭൂമി സംബന്ധമായ കാര്യങ്ങളിലും മുതിര്‍ന്നവരുടെ ഉപദേശം കേൾക്കണം. നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. രാവിലെ ഗുരു മന്ത്രം ജപിക്കുക. ബിസിനസ്സ് ഇടപാടുകള്‍ ശരിയായ സമയത്ത് നടക്കും. അഭിഭാഷകർക്കും ഐടി പ്രൊഫഷണലുകൾക്കും വിജയം നേടാനാകും. വിവാഹാലോചനകള്‍ നടക്കും. ഇന്ന് ശിവക്ഷേത്രത്തില്‍ പോകുകയും അഭിഷേകം നടത്തുകയും വേണം. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് അരി ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ബിസിനസ്സ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ പണം ഉപയോഗപ്പെടുത്തണം. ബിസിനസ്സ് ഡീലുകള്‍ ലഭിക്കാന്‍ ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്. നിര്‍മ്മാതാക്കള്‍, സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തണം. വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ദിവസമാണിത്. ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. യാത്രാ പദ്ധതികള്‍ വൈകിയേക്കും. ഇന്ന് വൃദ്ധസദനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഒരു ടീം ആയി ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ഈഗോ മാറ്റിവെയ്ക്കണം. സ്ഥലം മാറുന്നവര്‍ക്കും പുതിയ ജോലി തിരഞ്ഞെടുക്കുന്നവര്‍ക്കും പുതിയ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഭൂമി വാങ്ങുന്നവര്‍ക്കും ഉപരിപഠനത്തിന് പോകുന്നവര്‍ക്കും മനോഹരമായ ദിവസമാണിത്. ഇഷ്ടപ്പെട്ടയാളോട് പ്രണയം അറിയിക്കാനുള്ള ദിവസമാണിത്. രാഷ്ട്രീയം, മാധ്യമം, അഭിനയം, കായികം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ആളുകള്‍ വളര്‍ച്ച കൈവരിക്കും. ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിമുഖങ്ങളിലോ മത്സര പരീക്ഷകളിലോ പങ്കെടുക്കാൻ അനുകൂല ദിനം. രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ കുറിച്ച് ഓർത്ത് അഭിമാനിക്കും. ബിസിനസ്സ് പങ്കാളികളുടെ വിശ്വാസം നേടണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക