ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇവന്റ് കമ്പനികള്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍, ഡയറക്ടര്‍മാര്‍, കര്‍ഷകര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ എന്നിവര്‍ ഇന്ന് ബിസിനസ്സില്‍ റിസ്ക് എടുത്താൽ ഗുണം ചെയ്യും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളോട് പ്രണയം അറിയിക്കാനുള്ള ദിവസമാണിത്. കുടുംബജീവിതത്തില്‍ ഭാഗ്യം വന്നു ചേരും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങളും പിന്തുണയും പ്രതിഫലവും ലഭിക്കുന്ന മനോഹരമായ ദിവസമാണിത്. ഭാഗ്യ നിറം: പച്ച, ഗ്രേ, ഭാഗ്യ ദിനം: ബുധനാഴ്ച. ഭാഗ്യ നമ്പര്‍: 1, 5, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ വിത്തുകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് പുരുഷന്മാര്ക്ക് ലീഡര്‍ഷിപ്പ് ഏറ്റെടുക്കേണ്ടി വരും. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വർധിക്കും. എന്നിരുന്നാലും അവരുടെ പ്രകടന ഫലങ്ങളില്‍ കാലതാമസം നേരിടും. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടി നിക്ഷേപം നടത്തണം. ദാമ്പത്യബന്ധം ദൃഢമാകും. പ്രധാനപ്പെട്ട മീറ്റിംഗുകളിലും അഭിമുഖങ്ങളിലും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം നല്‍കും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ഉപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ബിസിനസ്സും സോഷ്യല്‍ നെറ്റ്വര്ക്കും മെച്ചപ്പെടുത്തണം. ഇന്ന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്. ക്രിയേറ്റീവ് ആയ ആളുകള്‍ക്ക് നിക്ഷേപം നടത്താനും വരുമാനം നേടാനുമുള്ള മികച്ച സമയമാണിത്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഹോട്ടലുടമകള്‍, സംഗീതജ്ഞര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് പ്രമോഷനും പബ്ലിസിറ്റിയും ലഭിക്കും. ബിസിനസ്സുകാര്‍ ഉച്ചഭക്ഷണത്തിന് ശേഷമാകും ക്ലയിന്റുകളെ കാണുക. ഭാഗ്യ നിറം: പീച്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, 1, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. തിരക്ക് നിറഞ്ഞ ദിവസമാണെമെങ്കിലും ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടാനാകും. യുവാക്കള്‍ പ്രണയവികാരങ്ങള്‍ പങ്കുവെയ്ക്കണം. ഇന്ന് മാസാംഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭാഗ്യ നിറം: ടീല്‍, ഗ്രേ, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് ഉപ്പുള്ള ആഹാരം നല്‍കുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ആഡംബരം നിറഞ്ഞതും റൊമാന്റിക്കുമായ ഒരു ദിവസമാണിത്. ഇന്ന് ഒരു ചെറിയ യാത്ര പോകാൻ അവസരം ലഭിക്കും. വളരെ സ്പെഷ്യല്‍ ആയ ഒരാളെ കണ്ടുമുട്ടും. ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ചെറുതോ വലുതോ ആയ സാധനങ്ങള്‍ വാങ്ങണം. ഓഹരിയിലോ വസ്തുവിലോ നിക്ഷേപിക്കാനുള്ള ദിവസമാണിത്. ഭാഗ്യ നിറം: കടല്‍ നീല, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ച ചെടികള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുകയും എല്ലാ ലക്ഷ്യങ്ങളും വിജയിക്കുകയും ചെയ്യും. നിങ്ങളുടെ ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടും. കായികതാരങ്ങള്‍ മത്സരങ്ങളില്‍ വിജയം നിലനിര്‍ത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് ലഭിക്കും. കലാകാരന്മാര്ക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയും. വസ്തു ഇടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. വിവാഹാലോചനകള്‍ നടക്കും. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, 2, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലോ വൃദ്ധസദനത്തിലോ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വികാരങ്ങള്‍ മറച്ചുവെയ്ക്കരുത്. ഇന്ന് നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാകും. പയറുവര്‍ഗ്ഗങ്ങള്‍ ദാനം ചെയ്യുക. ഇന്ന് എടുക്കുന്ന ഏത് തീരുമാനങ്ങളും സാമ്പത്തികമായി അവലോകനം ചെയ്യണം. സംഗീത പ്രേമികളും കായിക താരങ്ങളും വലിയ പരിപാടികളില്‍ പങ്കെടുക്കുകയും കരിയര്‍ വളര്‍ച്ചയ്ക്കായി യാത്ര ചെയ്യുകയും വേണം. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഡോക്ടര്‍മാര്‍, സെയില്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കരാറുകാര്‍, നിര്‍മ്മാതാക്കള്‍, വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് വിജയം കൈവരിക്കാനാകും. ആത്മവിശ്വാസമുണ്ടാകും. കന്നുകാലികള്‍ക്ക് ദാനം ചെയ്യാനുള്ള മനോഹരമായ ദിവസമാണിത്. ദമ്പതികള്‍ക്കിടയിലുള്ള സ്നേഹബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോകും. ഡോക്ടര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സാമ്പത്തിക നേട്ടങ്ങളുണ്ടാകും. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിനുമുള്ള ഏറ്റവും നല്ല ദിവസമാണിത്. സമ്മര്‍ദ്ദം മൂലം നിങ്ങളുടെ ശാരീരിക സ്ഥിതി മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉറങ്ങുന്നതിന് മുമ്പ് യോഗ ശീലമാക്കണം. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്ന് എല്ലാവരുമായും നല്ല രീതിയില്‍ ഇടപഴകണം. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബിസിനസ്സ് നിക്ഷേപങ്ങള്‍ നടത്തുന്നതിനോ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനോ അനുയോജ്യമായ ദിവസമാണിത്. യുവാക്കള്‍ക്ക് അവരുടെ പങ്കാളികളുടെ മനസ്സില്‍ ഇടംനേടാന്‍ ഈ ദിവസം അനുകൂലമായിരിക്കും. ക്രിയേറ്റീവ് ആയ യുവാക്കള്‍ അവരുടെ പ്ലാനുകളുമായി മുന്നോട്ട് പോകണം. ഒരു പരിപാടിയില്‍ പങ്കെടുക്കാനും പാര്‍ട്ടി നടത്താനും ആഭരണങ്ങള്‍ വാങ്ങാനും മത്സര പരീക്ഷകളില്‍ പങ്കെടുക്കാനും മികച്ച ദിവസമാണിന്ന്. ഭാഗ്യ നിറം: ബ്രൗണ്‍, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് തണ്ണിമത്തന് ദാനം ചെയ്യുക. ജനുവരി 5-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: മമത ബാനര്‍ജി, മന്‍സൂര്‍ അലി ഖാന് പട്ടൗഡി, ദീപിക പദുകോണ്‍, കല്യാണ്‍ സിംഗ്, മുരളി മനോഹര്‍ ജോഷി, പരമഹംസ യോഗാനന്ദ