ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം നിങ്ങളുടെ മനസ് പറയുന്നതുപോലെ കേൾക്കുക. ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുക. ചന്ദ്ര ഭഗവാന്റെയും ശുക്രന്റെയും അനുഗ്രഹം മൂലം എല്ലാം സാധ്യമാകും. ഇന്ന് നിങ്ങൾ എല്ലാ സുഖങ്ങളും ആസ്വദിക്കുകയും പണം സമ്പാദിക്കുകയും നിങ്ങളുടെ ജോലി സ്ഥലത്ത് ലക്ഷ്യങ്ങൾ നേടുകയും ചെയ്യും. വിജയം നേടുന്നതിന് ഓഫീസിലെ നിങ്ങളുടെ മുതിർന്നവരുമായി സഹകരിച്ച് പ്രവർത്തിക്കുക. മീറ്റിംഗുകൾക്കായി യാത്ര ചെയ്യേണ്ടി വരും. ഇടപാടുകാരുമായും ബന്ധുക്കളുമായും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ വിശ്വാസം നേടുന്നതിനും അനുയോജ്യമായ ദിവസമാണിത്. പുതിയ നിക്ഷേപത്തിനും ഉയർന്ന വരുമാനം നേടുന്നതിനും നിങ്ങളുടെ അറിവ് ഉപയോഗപ്പെടുത്തും. ഭാഗ്യനിറം: നീല, ഭാഗ്യദിവസം : ഞായർ, ഭാഗ്യനമ്പർ : 1, ദാനം ചെയ്യേണ്ടത് : ഇന്ന് തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 2 ( നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പ്രണയം, വികാരങ്ങൾ, ഷോപ്പിംഗ്, ആഡംബരം, അവസരങ്ങൾ, ദയ എന്നിവയെല്ലാം നിറഞ്ഞ ദിവസമായിരിക്കും ഇത്. ദൈവവും മുതിർന്ന കുടുംബാംഗങ്ങളും നൽകിയ അനുഗ്രഹങ്ങൾക്ക് നിങ്ങൾ അവരോട് നന്ദിയുള്ളവരായിരിക്കും. ഇന്ന് വലിയ ജനക്കൂട്ടത്തോട് സംസാരിക്കാൻ നിങ്ങൾക്കു സാധിക്കും. കരാറിൽ ഏർപ്പെടാനും അനുയോജ്യമായ ദിവസമാണിത്. ഇന്ന് നയതന്ത്ര പരമായി ആശയവിനിമയം നടത്തുക. പ്രിയപ്പെട്ടവരുമായി വൈകാരികമായി സമയം ചിലവഴിക്കാനും പറ്റിയ ദിവസമാണിത്. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ പോകുകയാണ്. അതിനാൽ വിശ്രമ നേരങ്ങൾക്കായി തയ്യാറെടുക്കുക. ഇന്ന് വെളുത്ത വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യനിറം: റ്റീൽ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്കോ കന്നുകാലികൾക്കോ പാല് ദാനം ചെയ്യുക
ജന്മസംഖ്യ 3 ( നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): സെയിൽസ് രംഗത്തുള്ളവർക്ക് ഇന്ന് മികച്ച പ്രകടം കാഴ്ച വെയ്ക്കാനാകും. സ്വയം പ്രകടിപ്പിക്കാനും തർക്കങ്ങൾ പരിഹരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്തുക. നിങ്ങൾ സത്യം മാത്രം പറയുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടപഴകാനും അവരെ ആകർഷിക്കാനും അനുയോജ്യമായ ദിവസമാണ് ഇന്ന്. അദ്ധ്യാപനം, പൊതുരംഗം, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, മാർക്കറ്റിംഗ് , ഓഡിറ്റിംഗ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അനുയോജ്യമായ സമയം. ഫിനാൻസ്, യോഗ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് പ്രതീക്ഷിക്കാം. ഭാഗ്യനിറം: പീച്ച്, ഭാഗ്യ ദിനം: വ്യാഴം, ഭാഗ്യനമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ മഞ്ഞൾ ദാനം ചെയ്യുക
ജന്മസംഖ്യ 4 ( നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ) : സുഹൃത്തിനോടൊപ്പമോ പങ്കാളിയോടൊപ്പമോ ഈ ദിവസം ആസ്വദിക്കുക. അവരോട് നിങ്ങളുടെ വികാരങ്ങൾ പങ്കുവെയ്ക്കുക. വർത്തമാനകാലം നേട്ടങ്ങൾ നിറഞ്ഞതായതിനാൽ ഭാവിക്കുവേണ്ടി കഠിനമായി പരിശ്രമിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ നടത്തുന്ന മീറ്റിംഗോ അവതരണങ്ങളോ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യും. പണമുണ്ടാക്കുന്ന ആശയങ്ങൾ, വ്യായാമം, ഓഡിറ്റിംഗ്, കൗൺസിലിംഗ്, മാർക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട് കൂടുതൽ സമയം ചെലവഴിക്കണം. നിർമ്മാണം, മെഷീനറി, ഇലക്ട്രോണിക്സ്, രോഗശാന്തി, അഭിനയം, കായികം, രാഷ്ട്രീയം എന്നീ രംഗത്തുള്ളവർ പുതിയ സഹകരണത്തിനായി ശ്രമിക്കുകയോ പങ്കാളികളെ തേടി പോകുകയോ ചെയ്യണം. വ്യക്തിബന്ധങ്ങൾ ആശയക്കുഴപ്പമില്ലാതെ ആരോഗ്യകരമായി മുന്നോട്ടു പോകും. കുങ്കുമപ്പൂവ് അടങ്ങിയ മധുരപലഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും. ഇന്ന് സുഹൃത്തുക്കളോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് നല്ലതാണ്. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് വസ്ത്രം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): വ്യക്തിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ വൈകാരികമായി തയ്യാറായിരിക്കും. ഈ ദിവസം നിങ്ങളെ ഭാഗ്യം തുണക്കും. നിക്ഷേപ പദ്ധതികൾക്ക് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. യോഗങ്ങളിൽ അക്വാ നിറമുള്ള വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. അഭിമുഖങ്ങൾക്ക് സന്തോഷത്തോടെ പുറപ്പെടുക. സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ ഇന്ന് നടപ്പിലാകും. യാത്ര ഇഷ്ടപ്പെടുന്നവർക്ക് വിദേശത്ത് പോകാൻ അവസരം ലഭിക്കും. ജീവിതശൈലിയിൽ അച്ചടക്കം അനിവാര്യമാണ്. പഴയ സുഹൃത്തിനെ കാണാൻ പറ്റിയ ദിവസമാണിത്. ഭാഗ്യനിറം: അക്വാ, കടൽപ്പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥർക്ക് പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): കുടുംബത്തിനും ബന്ധുക്കൾക്കും പ്രിയപ്പെട്ട വ്യക്തിയാണ് നിങ്ങൾ. അതിനാൽ നിങ്ങൾക്ക് മുതിർന്നവരുടെ അനുഗ്രഹവും മറ്റുള്ളവരുടെ വാത്സല്യവും ലഭിക്കും. ഇന്ന് കടമകൾ നിറവേറ്റാനും അത് ആസ്വദിക്കാനുമുള്ള ദിവസമാണ്. ഇന്ന് ധാരാളം അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമായി മാറും. സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും പങ്കാളിയോടുമൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ബിസിനസിൽ വിജയിക്കുന്നതുമായ ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കും. ഓഹരി വിപണിയിൽ നിക്ഷേപം അനുകൂലമാകും. ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള റൊമാന്റിക് ദിവസം ആയിരിക്കും ഇന്ന്. ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: യാചകർക്കോ കുട്ടികൾക്കോ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ഹൈപ്പർ ആക്ടീവ് ആയിട്ടുള്ള ഒരാളാണ്. ആ സ്വഭാവം കൂടുതൽ ഉപയോഗപ്പെടുത്തേണ്ട ദിവസം ആണിന്ന്. നിങ്ങൾക്കുള്ളിലെ ഒരു വൈകാരിക പ്രക്ഷുബ്ധത ഈ ദിവസം ആശയക്കുഴപ്പം സൃഷ്ടിക്കും. പക്ഷേ അത് ഉടൻ അവസാനിക്കും. സ്വയം നിങ്ങളുടെ ബാധ്യതകൾ കൂട്ടുന്നത് ഒഴിവാക്കുക. പക്ഷേ, ഓഹരികളിൽ നിക്ഷേപിക്കാൻ മടിക്കേണ്ടതില്ല. ഈ ദിവസം യാത്രയും ബിസിനസ് ഇടപാടുകളും നടത്താം. രോഗശാന്തി, നിയമപരിശീലനം, മെഡിക്കൽ മേഖല, മാധ്യമങ്ങൾ, കയറ്റുമതി ഇറക്കുമതി, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇത് ഭാഗ്യ ദിനമാണ്. എതിർ ലിംഗത്തിൽ പെട്ടവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക. സിഎ (CA) വിദ്ഗധരുടെ ഉപദേശം സ്വീകരിക്കുന്നത് അക്കൗണ്ടുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. ഇന്ന് വ്യാപാര ഇടപാടുകൾ വൈകും. ഈ ദിവസം വിവാഹാലോചനകൾ പരിഗണിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദർശനവും അഭിഷേകവും നടത്തുന്നത് ഈ ദിവസം വിജയകരമായി അവസാനിക്കാൻ സഹായിക്കും. ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം : തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് സുന്ധ വ്യഞ്ജനങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 8 ( നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ ): ബിസിനസിലെ നിങ്ങളുടെ കഴിവ് ഇന്ന് അഭിനന്ദിക്കപ്പെടും. സ്വപ്നങ്ങളെ യാഥാർഥ്യമാക്കി മാറ്റുന്നതിനുള്ള ഭാഗ്യ ദിവസം ആയിരിക്കും ഇന്ന്. നിയമപരമായ കേസുകൾ പണം വഴിയുള്ള ഒത്തുതീർപ്പ് ഉപയോഗിച്ച് പരിഹരിക്കപ്പെടും. ബിസിനസ് ഡീലുകളിൽ ഇന്ന് വഴക്കമുള്ള സ്വഭാവം പുലർത്തണം. നിങ്ങളുടെ അഹംഭാവം മാറ്റിവയ്ക്കണം. നിങ്ങളുടെ സരസ സ്വഭാവം നിങ്ങളുടെ പങ്കാളിയിൽ മതിപ്പുളവാക്കും. വിദ്യാർത്ഥികളും കായികതാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും എല്ലാ വിജയങ്ങൾക്കും ദൈവത്തിന് നന്ദി പറയുകയും ചെയ്യുക. പണമിടപാടുകൾ മൂലം നിങ്ങൾ ദിവസം മുഴുവനും തിരക്കിലായിരിക്കും. അതിനാൽ ഈ ദിവസം സംതൃപ്തിയോടെ അവസാനിക്കും. ആരോഗ്യം നിലനിർത്താൻ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുകയും ഭക്ഷണകാര്യത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്യുക. വൃദ്ധസദനത്തിൽ ഈ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക. ഭാഗ്യനിറം: കടൽനീല, ഭാഗ്യദിവസം : ശനി, ഭാഗ്യനമ്പർ : 6, ദാനം ചെയ്യേണ്ടത്: ആവശ്യമുള്ളവർക്ക് എണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ചെലവു ചുരുക്കി പിശുക്ക് കാണിക്കുന്ന നിങ്ങളുടെ സ്വഭാവം നിയന്ത്രിക്കുക. പുതിയ ഓഫർ സ്വീകരിക്കുന്നവർക്കും, പുതിയ സ്ഥലത്തേക്ക് മാറുന്നവർക്കും, പുതിയ ബന്ധങ്ങൾ കണ്ടെത്തുന്നവർക്കും, അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർക്കും പുതിയ വീട് വാങ്ങുന്നവർക്കും ഭാഗ്യം നിറഞ്ഞ ദിവസം ആയിരിക്കും ഇന്ന്. പ്രണയിക്കുന്ന ആളുകൾക്ക് അതിൽ മുന്നോട്ട് പോകാനും അവരുടെ പങ്കാളിയെ പ്രപ്പോസ് ചെയ്യാനും കഴിയും. വ്യാപാര ബന്ധങ്ങളും ഇടപാടുകളും സുഗമമായി ഒപ്പിടും. രാഷ്ട്രീയം, മാധ്യമങ്ങൾ, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ വൻതോതിലുള്ള വളർച്ച കൈവരിക്കും. സർക്കാർ ഉദ്യോഗസ്ഥർ ചോദ്യങ്ങളെ നേരിടേണ്ടി വരും. അതിനാൽ, മുതിർന്നവരിൽ മികച്ച മതിപ്പുണ്ടാക്കാൻ സത്യസന്ധത പുലർത്തുക. ഡിസൈനിംഗ് മേഖലയിലുള്ള ആളുകൾ ഒരു അഭിമുഖത്തിലോ അല്ലെങ്കിൽ മത്സര പരീക്ഷകളിലോ പങ്കെടുക്കണം. രക്ഷിതാക്കൾ ഇന്ന് മക്കളെ ഓർത്ത് അഭിമാനിക്കും. ബിസിനസിൽ എതിർലിംഗക്കാർ വൈകാരിക വശം മുതലെടുത്ത് ഉയർന്ന നേട്ടങ്ങൾ ഉണ്ടാക്കും. ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് നീല നിറത്തിലുള്ള പേന ദാനം ചെയ്യുക