ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് പല മേഖലകളിലും നിങ്ങൾക്ക് പ്രതിസന്ധി നേരിട്ടേക്കാം. എന്നാൽ ഒരിക്കലും തളർന്ന് പോവരുത്. മറ്റുള്ളവരുടെ വിജയം നിങ്ങളുടെ പ്രകടനത്തെ ബാധിക്കും. എന്നാൽ എല്ലാം താൽക്കാലികമാണെന്ന് മനസ്സിലാക്കുക. പുതിയ സ്ഥലത്തേക്ക് മാറാനോ സ്ഥാനം നേടാനോ പുതിയ ജോലിചെയ്യാനോ സുഹൃത്തിനെ ഉണ്ടാക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. സ്വത്തുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ വൈകാതെ നീങ്ങും. ഭാഗ്യ നിറം: നീല, ചുവപ്പ്, ഭാഗ്യ ദിനം – ഞായർ, ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ആശ്രമത്തിലേക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): വൈകാരികമായി സന്തുലിതാവസ്ഥ നിലനിർത്തേണ്ട ദിവസമാണ്. നിങ്ങളുടെ വിഷമം എവിടെ കാണിക്കണമെന്നും എവിടെ മറയ്ക്കണമെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. കഠിനാധ്വാനവും സത്യസന്ധതയും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ നിഷ്കളങ്കത ദുരുപയോഗം ചെയ്യാൻ ആളുകൾ ശ്രമിക്കുമെന്നതിനാൽ വിവേകത്തോടെ ഇടപെടുക. ബിസിനസ്സ് ഡീലർമാർ, കൺസൾട്ടന്റ് അധ്യാപകർ, കയറ്റുമതി ഇറക്കുമതി, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബ്രോക്കർമാർ, ട്രാവൽ ഏജൻസികൾ, സ്റ്റോക്ക് മാർക്കറ്റ്, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ എന്നിവയിലുള്ളവർക്ക് നേട്ടം. ഭാഗ്യ നിറം: തവിട്ട്, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് വെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പങ്കാളിയുമായുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കേണ്ട ദിവസം. നിങ്ങളുടെ സർഗ്ഗാത്മക ചിന്തകൾ ജോലിസ്ഥലത്ത് നിങ്ങളുടെ ബോസിനെയും വീട്ടിലുള്ള കുടുംബാംഗങ്ങളെയും ആകർഷിക്കും. കുടുംബ ഗ്രൂപ്പുകളിലായിരിക്കുമ്പോൾ നിങ്ങളുടെ പ്രതിച്ഛായയെക്കുറിച്ച് ബോധവാന്മാരായിരിക്കുക. ഡിസൈനർമാർ, എഴുത്തുകാർ, അഭിനേതാക്കൾ, സംഗീതജ്ഞർ, പ്രചോദകരായ സ്പീക്കറുകൾ, സ്പോർട്സ് കോച്ചുമാർ എന്നിവർക്ക് ഉന്നതിയുണ്ടാവും. ഭാഗ്യ നിറം: നീല, ചുവപ്പ്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: അമ്പലത്തിലേക്ക് ചന്ദനം ദാനം നൽകുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ഇന്ന് ക്ഷേത്രത്തിൽ പോവുന്നത് നല്ലതാണ്. ഇന്ന് നിങ്ങൾ ധാരാളം പണം സമ്പാദിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യത്തിനോ കുടുംബത്തിനോ വേണ്ടി ആ പണം ചെലവാക്കേണ്ടി വരും. ഇന്ന് നോൺ വെജ് ഭക്ഷണം, മദ്യം എന്നിവ ഒഴിവാക്കുക. വിദ്യാർത്ഥികൾ സർക്കാർ ജോലിക്ക് അപേക്ഷിച്ചാൽ അനുകൂലമായിരിക്കാനുള്ള സാധ്യതയുണ്ട്. വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് ഗുണം ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിർബന്ധമായും ഏർപ്പെടുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് ചെരിപ്പുകൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ):തൊഴിലിൽ മാറ്റത്തിനായി കാത്തിരിക്കുന്ന ആളുകൾക്ക് താൽപര്യമുള്ള പുതിയ ജോലി ലഭിക്കും. ഓഹരികൾ വാങ്ങാനും, ഭൂമി വാങ്ങാനും, കായിക മത്സരങ്ങൾ കളിക്കാനും, വസ്തു വിൽക്കാനും, ഔദ്യോഗിക രേഖകളിൽ ഒപ്പിടാനും പറ്റിയ ദിവസം. സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡയറക്ടർമാർ, ന്യൂസ് ആങ്കർമാർ, അഭിനേതാക്കൾ, കലാകാരന്മാർ, വിദ്യാഭ്യാസ വിചക്ഷണർ, അഭിഭാഷകർ, രാഷ്ട്രീയക്കാർ എന്നിവർക്ക് കൈയടികൾ ഏറ്റുവാങ്ങാൻ സാധിക്കും. ഭാഗ്യ നിറം: ടീൽ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: കുട്ടികൾക്കോ അനാഥാലയത്തിലോ പഴങ്ങൾ ദാനം നൽകുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിലവിലുള്ള അവസരങ്ങൾ വിജയത്തിലേക്ക് കൊണ്ടുപോവാൻ നിങ്ങൾക്ക് സാധിക്കും. കരിയറിൽ നിരവധി അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പ്രവർത്തിക്കൊപ്പം ഭാഗ്യമുണ്ടാവും. അതിനാൽ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ്. കുടുംബത്തിൽ നിന്നുള്ള പിന്തുണയും ബഹുമാനവും വർധിക്കും. വീട്ടമ്മമാർ, ഡിസൈനർമാർ, അഭിഭാഷകർ, ടെക്കികൾ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ എന്നിവർക്ക് പ്രശംസ ലഭിക്കും. ഭാഗ്യ നിറം: നീല, ആകാശനീല, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6,9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം ആശയക്കുഴപ്പങ്ങളും അമിത ഉത്സാഹവും നിങ്ങളെ ബാധിക്കില്ല. ഉച്ചയ്ക്ക് ശേഷം പുതിയ ഒരു കാര്യം സംഭവിക്കും. പുതിയ ഓഫറുകൾ ഗുണം ചെയ്യാത്തതിനാൽ നിരസിക്കുന്നതാണ് നല്ലത്. സ്നേഹബന്ധങ്ങൾ ഊഷ്മമളമാവുന്ന, സാമ്പത്തികമായി ബുദ്ധിമുട്ടുകളില്ലാത്ത ഒരു കാലം വൈകാതെ നിങ്ങളെ തേടിയെത്തും. ഇന്ന് രാത്രി വൈകിയുള്ള പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കുക. കായികതാരങ്ങൾക്ക് പ്രശസ്തിയും വിജയവും ഉണ്ടാവും. ഭാഗ്യ നിറം: പച്ച, മഞ്ഞ. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: ചെമ്പോ ഓടോ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്ക് ആവശ്യമായ പണം ഇന്ന് ലഭിക്കും. തിരക്കുകൾ കൂടുമെങ്കിലും കുറുക്കുവഴിയിലൂടെ അല്ലാതെ കാര്യങ്ങൾ ചെയ്യുക. ചുറ്റുമുള്ളവരെല്ലാം നിങ്ങളുടെ വിശ്വസ്തരായ അനുയായികളായതിനാൽ നേതൃത്വം ആസ്വദിക്കാൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. ആവശ്യമെങ്കിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും വേണം. ഭാഗ്യ നിറം – പർപ്പിൾ. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് കറുത്ത വസ്തുക്കൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ജീവകാരുണ്യ പ്രവർത്തനങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ആരംഭിക്കുക. മനുഷ്യത്വമാണ് നിങ്ങളുടെ ഏറ്റവും വലിയ ഗുണം. ആളുകളോട് എപ്പോഴും സഹാനുഭൂതിയോടെ പെരുമാറുക. എപ്പോഴും ആത്മാർത്ഥയും ദയയും ഉള്ളവരായിരിക്കുക. അഭിനേതാക്കൾ, പരിശീലകർ, ജ്വല്ലറികൾ, കൗൺസിലർ, സർജൻ, രാഷ്ട്രീയക്കാർ, കായികതാരങ്ങൾ എന്നിവർക്ക് പ്രതിഫലവും അംഗീകാരവും ആസ്വദിക്കാൻ സാധിക്കും. ഭാഗ്യ നിറം – ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ചുവന്ന നിറത്തിലുള്ള തൂവാല ദാനം ചെയ്യുക