ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): കരിയറിലുള്ള വളർച്ച മന്ദഗതിയിലേ മുന്നോട്ട് പോവുകയുള്ളൂ. പുതിയ ഓഫറിനായി കാത്തിരിക്കേണ്ടി വരും. നേതാക്കന്മാർക്ക് അംഗീകാരം വർദ്ധിക്കുന്ന ദിവസമാണ്. എന്നാൽ അതേ സമയം ഇന്ന് ശത്രുക്കളും വർധിക്കാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരിൽ നിന്ന് സമ്മാനങ്ങൾ, നിർദ്ദേശങ്ങൾ, പാരിതോഷികങ്ങൾ പിന്തുണ എന്നിവ ലഭിക്കും. മനസ്സ് തുറന്ന് പുഞ്ചിരിക്കാനുള്ള മനോഹരമായ ദിവസം. ഭാഗ്യ നിറം: ടർക്കോയിഷ്, മഞ്ഞ. ഭാഗ്യ ദിനം – വെള്ളി, ഞായർ. ഭാഗ്യ സംഖ്യ – 1,3. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് വാഴപ്പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സ്ത്രീകൾക്ക് സമൂഹത്തിൽ അവരുടെ പ്രതിച്ഛായ വർധിപ്പിക്കാൻ സാധിക്കും. ഓഹരി വിപണിയിലും ആസ്തി വിൽപ്പനയിലുമെല്ലാം കാലതാമസം നേരിട്ടേക്കും. മാതാപിതാക്കൾ നിങ്ങളുടെ കുട്ടികളുടെ ചെലവുകൾ നിയന്ത്രിക്കേണ്ട സമയമാണിത്. പ്രണയം ദമ്പതികളുടെ ബന്ധം ശക്തിപ്പെടുത്തും. പ്രധാനപ്പെട്ട മീറ്റിംഗുകളിലോ അഭിമുഖങ്ങളിലോ വെള്ള വസ്ത്രം ധരിക്കുന്നത് ഗുണം ചെയ്യും. ദിവസത്തിന്റെ രണ്ടാം പകുതിയിൽ വികാരങ്ങൾ നിയന്ത്രിക്കുക. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഉപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): മഞ്ഞ മധുരപലഹാരങ്ങൾ കഴിച്ച് കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. ദൈവാനുഗ്രഹം തുടർന്നും ലഭിക്കുന്നതിന് ക്ഷേത്രത്തിൽ പോകുക. ജോലിസ്ഥലത്ത് സഹപ്രവർത്തകർ നിങ്ങളുടെ തീരുമാനങ്ങളെ ബുദ്ധിമുട്ടിച്ചേക്കും. നിശബ്ദത പാലിക്കാതെ ആശയവിനിമയം നടത്തിയാൽ ഇന്നത്തെ ദിവസം നന്നായി മുന്നോട്ട് പോവും. ക്രിയേറ്റീവ് ആളുകൾക്ക് നിക്ഷേപത്തിനും വരുമാനത്തിനും പറ്റിയ സമയം. വിദ്യാഭ്യാസ വിചക്ഷണർ, പരിശീലകർ, സർക്കാർ ഉദ്യോഗസ്ഥർ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്ക് പ്രമോഷൻ ലഭിക്കും. ഭാഗ്യ നിറം: ബ്രൗൺ. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ അരി ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): സാമ്പത്തികമായ കാര്യങ്ങളിൽ പദ്ധതികൾ തയ്യാറാക്കി മുന്നോട്ട് പോവാൻ പറ്റിയ ദിവസമാണ്. മാർക്കറ്റിങിൽ തന്ത്രപരമായി മുന്നോട്ട് പോവുക. ഭാഗ്യം നിങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാവും. ദിവസം തിരക്കുള്ളതും ലക്ഷ്യമില്ലാത്തതുമാണെന്ന് തോന്നിയേക്കും. ഇന്ന് നോൺ വെജ് ഭക്ഷണം ഒഴിവാക്കുക. വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾക്ക് തുടക്കമാവും. ഭാഗ്യ നിറം: ടീൽ. ഭാഗ്യ ദിനം –ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ അടങ്ങിയ ഭക്ഷണം പാവങ്ങൾക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ നടന്ന് പോവും. ഇത് വരെ പിന്തുണ തന്നിരുന്ന ആളുകളെ സ്മരിക്കുക. പ്രണയം മനോഹരമായി മുന്നോട്ട് പോവുന്നതിനാൽ ബന്ധങ്ങൾ ആസ്വദിക്കാനുള്ള നല്ല ദിവസമാണ്. എല്ലാ സൗകര്യങ്ങളോടും കൂടി ഇന്ന് ഒരു ചെറിയ യാത്ര പോകും. അപ്രതീക്ഷിതമായി ഇന്ന് ഒരു സ്പെഷ്യൽ വ്യക്തിയെ കണ്ടുമുട്ടും. ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങുക. ബിസ്സിനസ്സിൽ റിസ്ക് എടുക്കേണ്ടതായി വരും. ഭാഗ്യ നിറം: ആകാശ നീല. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: വൃക്ഷത്തൈകൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): വിജയത്തിലേക്കുള്ള വഴിയിൽ ഇന്ന് ചെറിയ തടസ്സങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങൾ നിങ്ങളുടെ കൈപ്പിടിയിലാവും. വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിൽ ഐശ്വര്യത്തോടെ ദിവസം ആസ്വദിക്കുക. സാമ്പത്തികമായ ആനുകൂല്യങ്ങൾ തേടിയെത്തും. ഇന്ന് എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാൻ സാധിക്കും. കുടുംബം നൽകുന്ന എല്ലാ ബഹുമാനത്തിനും വാത്സല്യത്തിനും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക. സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6,2. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലെ കുട്ടികൾക്ക് പാൽ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ജീവിതരീതിയിലും വികാരപ്രകടനത്തിലും പരമാവധി നിയന്ത്രണം പാലിക്കുക. ചുറ്റുപാടുമുള്ളവരുടെ സ്നേഹവും വാത്സല്യവും നിങ്ങൾക്ക് വലിയ പിന്തുണ നൽകും. ഇന്ന് മഞ്ഞ അരി ദാനം ചെയ്യാൻ മറക്കരുത്. ഇന്ന് എടുക്കുന്ന ഏത് തീരുമാനങ്ങളും സാമ്പത്തികമായി അവലോകനം ചെയ്യണം. ഓഡിറ്റർമാരെ വിശ്വസിക്കരുത്. നിയമപരമായ കേസുകളിൽ വിജയിക്കാനാകും, എന്നാൽ ഒത്തുതീർപ്പുകൾക്ക് പണം ആവശ്യമാണ്. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഭാഗ്യ നിറം: നിങ്ങളുടെ കഴിവ് നിങ്ങളെ അതിമോഹമുള്ളവരാക്കി മാറ്റാനുള്ള ആവശ്യമുണ്ട്. എന്നാൽ അത്തരത്തിലുള്ള ചിന്ത നിയന്ത്രിച്ച് ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ആത്മവിശ്വാസം ഉള്ളവരാവുക. ഇന്നത്തെ ഏത് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ആത്മവിശ്വാസം നിങ്ങളെ സഹായിക്കും. കന്നുകാലികൾക്ക് ദാനധർമ്മങ്ങൾ ചെയ്യുന്നതിനുള്ള മനോഹരമായ ദിവസമാണിത്. ദമ്പതികൾക്കിടയിൽ സ്നേഹബന്ധങ്ങൾ ആരോഗ്യകരമായിരിക്കും. ഡോക്ടർമാർക്കും നിർമ്മാതാക്കൾക്കും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും വസ്തുവകകളിൽ നിക്ഷേപിക്കുന്നതിനും ഏറ്റവും നല്ല ദിവസമാണ്. ഭാഗ്യ നിറം – ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകന് നാരങ്ങ ദാനം ചെയ്യുക.