ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഗുരു മന്ത്രം ചൊല്ലിക്കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. ദിവസം മുഴുവൻ ആത്മവിശ്വാസത്തോടെയിരിക്കുക. മുന്നോട്ടുള്ള വളർച്ചയ്ക്കായി ഓഫീസിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കണം. വസ്തു വാങ്ങലും വസ്തു വിൽപനയും സുഗമമായി നടക്കും. ഇന്ന് യാത്രയ്ക്കുള്ള സാധ്യതയുണ്ട്. നിർമ്മാണ ബിസിനസ്സ്, കാർഷിക പുസ്തകങ്ങൾ, മരുന്നുകൾ, ധനകാര്യം എന്നീ മേഖലകളിലുള്ളവർക്ക് മെച്ചമുണ്ടാവും. കുട്ടികൾക്ക് അധ്യാപകരിൽ നിന്നോ പരിശീലകരിൽ നിന്നോ പ്രശംസ ലഭിക്കും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം – ഞായർ, ബുധൻ ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: യാചകർക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ജോലിസ്ഥലത്ത് മുതിർന്നവരുമായി ആശയങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ ദിവസം. യോഗങ്ങളിൽ പങ്കെടുക്കണം. നിയമപരമായ വിഷയങ്ങൾ സുഗമമായി മുന്നോട്ട് പോവും. നിങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്ന ഒരാളെ കണ്ടുമുട്ടും, അതിനാൽ ശ്രദ്ധിക്കുക. സ്ത്രീകൾ കുടുംബ സുഹൃത്തുക്കളുമായി സഹകരിക്കാൻ ശ്രദ്ധിക്കുക. കയറ്റുമതി ഇറക്കുമതി ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കും നേട്ടം. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ പാലോ എണ്ണയോ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): രാഷ്ട്രീയക്കാർക്കും കായികതാരങ്ങൾക്കും ഇന്ന് ഉയർന്ന വിജയത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ അറിവും സംസാരവും ആളുകളിൽ മതിപ്പുളവാക്കും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രത്യേകിച്ച് സംഗീതജ്ഞരോ എഴുത്തുകാരോ ആയവർക്ക് അനുകൂലമായിരിക്കും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭിക്കും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസ്സോടെ കൈമാറാൻ ശ്രമിക്കുക. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഗുരുവിന്റെ നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം ഇടാനും മറക്കരുത്. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: വനിതാ സഹായിക്ക് കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): സമയം മാനേജ് ചെയ്യുന്ന കാര്യത്തിൽ ഇന്നത്തെ ദിവസം തികഞ്ഞ ആസൂത്രണം ആവശ്യമാണ്. ഭാവിക്ക് വേണ്ടി ഇന്ന് വിത്ത് വിതയ്ക്കുക. രാഷ്ട്രീയ, വിനോദ വ്യവസായ മേഖലയിലുള്ളവർക്ക് യാത്രയ്ക്ക് അനുകൂലമല്ലാത്ത ദിവസമാണ്. നിർമ്മാണം അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് ബിസിനസ്സ് മേഖലയിൽ മന്ദഗതിയിലുള്ള മുന്നേറ്റം. മെഡിക്കൽ, കാർഷിക മേഖലകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും. ഇന്ന് നോൺ വെജ് കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ശനിയാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകർക്ക് പുതപ്പുകൾ സംഭാവന ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ):
പുഞ്ചിരിച്ചു കൊണ്ട് ലക്ഷ്യത്തിനായി പ്രവർത്തിക്കുക. നിങ്ങൾക്ക് വിജയം എളുപ്പത്തിൽ കൈവരിക്കാൻ സാധിക്കും. ഒരു സുഹൃത്തോ ബന്ധുവോ സഹായത്തിനായി നിങ്ങളെ തേടിവരും. അവർക്ക് നിങ്ങൾ പിന്തുണ നൽകണം. വിദ്യാർത്ഥികൾ രംഗത്ത് നേട്ടം കൈവരിക്കും. ഭാഗ്യ നിറം: നീല കലർന്ന പച്ച. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ആഡംബരങ്ങൾക്കായി ചെലവഴിക്കാനും വീട് വാങ്ങിക്കുന്നതിനും പറ്റിയ ദിവസം. യാത്ര ചെയ്യാനും, കൊടുക്കാനും, ടൂർണമെന്റുകൾ കളിക്കാനും, ഓഡിഷനുകൾ നൽകാനും, സിനിമകളുമായി ബന്ധപ്പെട്ട കരാറൊപ്പിടുന്നതിനും ഇന്നത്തെ ദിവസം നല്ലതാണ്. കുട്ടികളുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക. അഭിനേതാക്കളും മാധ്യമപ്രവർത്തകരും ഇന്ന് വിജയം ആസ്വദിക്കും. ഭാഗ്യ നിറം: ചാരനിറം. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഇന്ന് ആശയക്കുഴപ്പം കുറയുകയും ഭാവി പദ്ധതികൾ വ്യക്തമാവുകയും ചെയ്യും. സ്പോർട്സ്, അക്കാദമിക് മേഖലകളിലെ നിങ്ങളുടെ പുരോഗതിക്ക് നിങ്ങളുടെ മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. രാഷ്ട്രീയക്കാർക്ക് പൊതുയോഗങ്ങളിൽ പങ്കെടുക്കാനും പാർട്ടിയിലെ മുതിർന്നവരെ ആകർഷിക്കാനുമുള്ള മനോഹരമായ ദിവസം. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): പണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവുക. വിജയം കൈവരിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടിവരും. ദിവസാവസാനത്തോടെ നിങ്ങൾക്ക് വലിയ സംതൃപ്തി ഉണ്ടാവും. ഉയർന്ന തലത്തിലുള്ള അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. സെമിനാറുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യ നിറം: ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകർക്ക് നാരങ്ങ ദാനം ചെയ്യുക.