ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ മാർക്കറ്റിങ് മേഖലയിലെ വൈദഗ്ദ്യം പുറത്തെടുക്കാൻ പറ്റിയ ദിവസം. ഇന്ന് നിങ്ങൾക്ക് ഏത് വെല്ലുവിളിയും നേരിടാനുള്ള ഊർജ്ജവും ഉത്സാഹവും ഉണ്ടായിരിക്കും. അതിനാൽ മുന്നോട്ട് പോകുക, ബിസിനസ്സിൽ റിസ്ക് എടുക്കുക. എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാനും പണം സമ്പാദിക്കാനോ ലക്ഷ്യം നേടാനും സാധിക്കും. നിങ്ങളുടെ ബന്ധങ്ങൾ അത്രമാത്രം നിങ്ങൾക്ക് സഹായകരമാവും. ചുറ്റുമുള്ള പലരും നിങ്ങളുടെ വിജയത്തിൽ അസൂയപ്പെട്ടേക്കും. വൈകുന്നേരം പാൽവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഭാഗ്യ നിറം: മഞ്ഞ, നീല. ഭാഗ്യ ദിനം – ഞായർ, തിങ്കൾ. ഭാഗ്യ സംഖ്യ – 1. ദാനം ചെയ്യേണ്ടത്: സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): മൂഡിലുള്ള മാറ്റങ്ങൾ കാരണം ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര ഗുണകരമായേക്കില്ല. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താൻ നിങ്ങൾ പാടുപെടും. കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ചെലവഴിക്കാൻ പറ്റിയ ദിവസമാണ്. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ഉയർന്നതായിരിക്കും. ദ്രാവകങ്ങൾ, ഇലക്ട്രോണിക്സ്, മരുന്നുകൾ, കയറ്റുമതി ഇറക്കുമതി, സൗരോർജ്ജം, കൃഷി, രാസവസ്തുക്കൾ എന്നിവയിൽ ഇടപെടുന്നവർക്ക് ലാഭമുണ്ടാവും. ഭാഗ്യ നിറം: നീല, വെള്ള. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്കും യാചകർക്കും വെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വ്യക്തിത്വത്തിലെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ പറ്റിയ ദിവസം. വിദ്യാർത്ഥികൾക്ക് വിജയം നിറഞ്ഞ ദിനമാണ്. നിങ്ങളുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെടും, അതിനാൽ ഉപദേഷ്ടാവിന് നന്ദി പറയാൻ മറക്കരുത്. നിങ്ങളുടെ പങ്കാളിയെ ആകർഷിക്കാൻ പറ്റിയ ദിവസമാണ്. എന്നാൽ എഴുത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. കാമുകിയോട് അല്ലെങ്കിൽ കാമുകനോട് വിവാഹ അഭ്യർഥന നടത്താൻ പറ്റിയ ദിവസം. രാഷ്ട്രീയക്കാർക്ക് ജനപ്രീതി ലഭിക്കും. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ ഓറഞ്ച് നിറത്തിലുള്ള പെൻസിലുകളോ പേനകളോ ദാനം നൽകുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ സോഫ്റ്റ്വെയർ അല്ലെങ്കിൽ ഹാർഡ്വെയർ മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ പുതിയ അവസരം തേടിയെത്തും. മനസ്സ് നന്നായി പ്രവർത്തിക്കണമെങ്കിൽ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇന്ന് കൂടുതൽ സമയവും പ്ലാനിംഗിൽ ചെലവഴിക്കണം. മനസ്സിനും ശരീരത്തിനും കുളിർമ പകരാൻ നാരങ്ങ കഴിക്കുന്നത് നല്ലതാണ്. വ്യക്തിബന്ധങ്ങൾ റൊമാൻറിക്കായി മാറാനുള്ള സാധ്യതയുണ്ട്. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ധാന്യങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ):ജീവിതത്തിൽ സമാധാനം നിലനിർത്താൻ ബന്ധങ്ങളിൽ സത്യസന്ധതയും വിശ്വാസ്യതയും പുലർത്തുക. നിങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. സഹപ്രവർത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക, രഹസ്യങ്ങൾ അവരുമായി പങ്കിടരുത്. പുരുഷന്മാർ നീല നിറത്തിലുള്ളതും സ്ത്രീകൾ പച്ചനിറത്തിലുള്ളതുമായ വസ്ത്രം ധരിക്കുന്നത് ഭാഗ്യം കൊണ്ട് വരും. യാത്രകൾ ഒഴിവാക്കുക. ലളിതമായ ഭക്ഷണം മാത്രം കഴിക്കുക. ഭാഗ്യ നിറം: പച്ച. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് വിത്തുകൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): വെല്ലുവിളികളും അവസരങ്ങളും നിങ്ങൾ ഏറ്റെടുക്കണം. എങ്കിൽ മാത്രമേ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുകയുള്ളൂ. രക്ഷിതാക്കൾക്ക് കുട്ടികളുടെ നേട്ടങ്ങളിൽ അഭിമാനം തോന്നും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ എപ്പോഴും കൂടെയുണ്ടാവും. വാഹനമോ മൊബൈലോ വീടോ വാങ്ങുന്നതിനോ ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുന്നതിനോ നല്ല ദിവസം. ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ ലാഭമുണ്ടാവും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: വെള്ള നാണയങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ):ഇന്നത്തെ ദിവസം പണമിടപാടുകൾ പരമാവധി ഒഴിവാക്കുക. എന്നാൽ രേഖകൾ തയ്യാറാക്കുന്നതിൽ കുഴപ്പമില്ല. എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനകൾ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് വൈകുന്നേരത്തോടെ പൂർത്തിയാക്കുക. വക്കീലിന്റെ ഉപദേശം സ്വീകരിക്കുന്നത് പണം ശരിയായ രീതിയിൽ ലാഭിക്കാൻ സഹായിക്കും. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകൾക്ക് ലാഭമുണ്ടാവും. ശിവക്ഷേത്ര ദർശനവും പൂജാദികർമങ്ങളും ഐശ്വര്യം കൊണ്ടുവരും. ഭാഗ്യ നിറം: മഞ്ഞ. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ മഞ്ഞ നാണയങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ബിസിനസ് നവീകരിക്കാൻ പണം ചെലവാക്കേണ്ടി വരും. നിയമപരമായ കേസുകൾ പലരുടെയും സഹായത്താൽ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലുള്ള നേട്ടത്തിൽ മതിപ്പുണ്ടാവും. വിദേശത്തേക്ക് ശ്രമിക്കുന്ന വിദ്യാർത്ഥികൾ ആ ശ്രമത്തിൽ നിന്ന് പിന്തിരിയരുത്. യാത്രക്കുള്ള പദ്ധതികൾ മാറ്റിവെക്കുക. കായികതാരങ്ങൾ വിജയം നേടും. ഭാഗ്യ നിറം – സീ ഗ്രീൻ. ഭാഗ്യ ദിനം – ശനി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് ചെരിപ്പുകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): കുട്ടികൾക്ക് ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള മനോഹരമായ ദിവസം. സർക്കാർ ടെൻഡറുകളും ഡീലുകളും ഡീലുകളും സുഗമമായി മുന്നോട്ട് പോവും. ഗ്ലാമർ, സോഫ്റ്റ്വെയർ, നിഗൂഢ ശാസ്ത്രം, സംഗീതം, മാധ്യമം, വിദ്യാഭ്യാസം, വ്യവസായം എന്നിവയിലുള്ള ആളുകൾക്ക് ജനപ്രീതി ലഭിക്കും. ഭാവിയിലെ രാഷ്ട്രീയക്കാർക്ക് ഇന്ന് ചില പുതിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യപ്പെടും. സംഗീതജ്ഞരുടെ രക്ഷിതാക്കൾ ഇന്ന് തങ്ങളുടെ മക്കളെ ഓർത്ത് അഭിമാനിക്കും. ഭാഗ്യ നിറം – ചുവപ്പ്, ഓറഞ്ച്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ചുവന്ന പരിപ്പ് ദാനം ചെയ്യുക. ജൂൺ 1ന് ജനിച്ചിട്ടുള്ള പ്രമുഖ വ്യക്തികൾ: ആർ മാധവൻ, ദിനേഷ് കാർത്തിക്, നർഗീസ്, ഇസ്മായിൽ ദർബാർ, രജത് പാട്ടിദാർ.