ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്ക് ഈയടുത്തായി വല്ലാതെ ഏകാന്തത അനുഭവപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് അതിന് മാറ്റം വരും. നിങ്ങൾ ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാകും. ആ അനുഭവം നന്നായി ആസ്വദിക്കുക. ജോലിയിലൂടെ പേരും പ്രശസ്തിയും സ്ഥാപിക്കാനും ജോലിയിൽ ഉയർന്ന സ്ഥാനം നേടാനും സാധിക്കും. പ്രിയപ്പെട്ടവരിൽ നിന്ന് അഭിനന്ദനങ്ങളും നിർദ്ദേശങ്ങളും പ്രതിഫലങ്ങളും പിന്തുണയും ലഭിക്കും. അഭിനയം, സൗരോർജ്ജം, കലാസൃഷ്ടികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കൃഷി, വസ്തുവകകൾ എന്നീ മേഖലകളിലുള്ളവർക്ക് വിപണിയിൽ നിന്ന് നേട്ടം. ഭാഗ്യ നിറം: പച്ച, മഞ്ഞ, ഭാഗ്യ ദിനം – ഞായർ, ഭാഗ്യ സംഖ്യ – 1,5. ദാനം ചെയ്യേണ്ടത്: അമ്പലത്തിലേക്ക് മഞ്ഞ പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ജോലിസ്ഥലത്തും വീട്ടിലും കഴിവുകൾ പുറത്തെടുത്ത് സ്ത്രീകൾക്ക് തിളങ്ങാൻ പറ്റുന്ന ദിവസം. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ അക്കാദമിക് പ്രകടനത്തിൽ അഭിമാനം തോന്നും. പ്രണയം ദമ്പതികളുടെ ബന്ധം ശക്തിപ്പെടുത്തും. പ്രധാനപ്പെട്ട മീറ്റിംഗുകളിലോ അഭിമുഖങ്ങളിലോ സീ ഗ്രീൻ ധരിക്കുന്നത് ഭാഗ്യം നൽകും. രാഷ്ട്രീയക്കാർ, ഡിസൈനർ, ഡോക്ടർമാർ, അഭിനേതാക്കൾ എന്നിവർക്ക് നേട്ടം. ഭാഗ്യ നിറം: സീ ഗ്രീൻ, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പുതിയ ഓഫറോ പുതിയ മാറ്റമോ ഇന്ന് ലഭിക്കുകയാണെങ്കിൽ സ്വീകരിക്കുക. കാരണം അതോടൊപ്പം നിങ്ങൾക്ക് ഭാഗ്യവും ലഭിക്കും. കലാകാരനെപ്പോലെയുള്ള ക്രിയേറ്റീവ് ആളുകൾക്ക് നിക്ഷേപത്തിനും വരുമാനത്തിനും മികച്ച സമയം ലഭിക്കും. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ള ചിന്ത ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ കഴിയും. സ്പോർട്സ്മാൻ, സ്റ്റോക്ക് ബ്രോക്കർമാർ, എയർലൈൻ ജീവനക്കാർ, പ്രതിരോധ ജീവനക്കാർ, വിദ്യാഭ്യാസ വിചക്ഷണർ, ഹോട്ടലുടമകൾ സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്ക് പ്രമോഷനുകളും നേട്ടവുമുണ്ടാവും. ഭാഗ്യ നിറം: തവിട്ട്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: ആശ്രമത്തിലേക്ക് മധുരം ദാനം നൽകുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ഇന്ന് കഠിനമായി അധ്വാനിക്കേണ്ടി വരില്ല. സുസ്ഥിരമായ പ്ലാനുകൾ നടപ്പിലാക്കാൻ പറ്റും. ഇന്നത്തെ ദിവസം തിരക്കുള്ളതും ലക്ഷ്യമില്ലാത്തതുമാണെന്ന് തോന്നിയേക്കും. എന്നാൽ വൈകുന്നേരത്തോടെ എല്ലാം നിങ്ങൾക്ക് അനുകൂലമായി മാറുന്നത് കാണാം. സൗഹൃദമോ ബന്ധങ്ങളോ ദുരുപയോഗം ചെയ്യാതിരിക്കാനും ചെറുപ്പക്കാർ ശ്രദ്ധിക്കുക. ഇന്ന് നോൺ വെജ് ഭക്ഷണവും മദ്യവും ഒഴിവാക്കുക. ഭാഗ്യ നിറം: ടീൽ. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ):ഭാഗ്യചക്രം നിങ്ങൾക്ക് അനുകൂലമായി കറങ്ങിത്തുടങ്ങുകയാണ്. ബന്ധങ്ങൾ ആസ്വദിക്കാനും, ഷോപ്പിംഗ് നടത്താനും സാധിക്കും. ഓഹരി വാങ്ങാനും, മത്സരങ്ങൾ കളിക്കാനും പറ്റിയ ദിവസമാണ്. എല്ലാ സൗകര്യങ്ങളോടും കൂടി ഇന്ന് ഒരു ചെറിയ യാത്ര പോകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക, അത് വലുതോ ചെറുതോ ആകട്ടെ, എല്ലാം ഗുണകരമാവും. അപ്രതീക്ഷിതമായി ഒരാളെ കണ്ടുമുട്ടും. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): പുതിയ വീട്, ജോലി, പുതിയ ബന്ധങ്ങൾ, ധനലാഭം, ആഡംബരം, ഐശ്വര്യം, യാത്രകൾ, പാർട്ടി എന്നിവയെല്ലാം ഇന്ന് നിങ്ങൾ ആസ്വദിക്കാനുള്ള സാധ്യതയുണ്ട്. എല്ലാ ലക്ഷ്യങ്ങളും ഇന്ന് കൈവരിക്കും. പ്രതിബദ്ധതകളുണ്ടാവാം, എന്നാൽ അവയെല്ലാം നിങ്ങൾ തരണം ചെയ്യും. കായികതാരങ്ങൾ, ബ്രോക്കർമാർ, ചില്ലറ വ്യാപാരികൾ, ഹോട്ടൽ വ്യാപാരികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് നേട്ടമുണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6,2. ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് നീല പേനയോ പെൻസിലോ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം ഡോക്യുമെന്റേഷനുകളും നിയമ വ്യവഹാരങ്ങളും ശ്രദ്ധിക്കുക. മുതിർന്നവർ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ബിസിനസ്സ് ഡീലുകളിൽ ഭാഗ്യമുണ്ടാവും. ദിവസം ആരംഭിക്കുന്നതിന് മുമ്പ് മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക. ഇന്ന് മഞ്ഞ പയർ ദാനം ചെയ്യാൻ ഓർമ്മിക്കുക. ഓറഞ്ച്. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരെക്കുറിച്ച് അനാവശ്യ മുൻധാരണ പുലർത്തുന്നത് അവസാനിപ്പിക്കുക. ആത്മവിശ്വാസവും മുൻകാലങ്ങളിൽ ചെയ്ത കഠിനാധ്വാനവും ഇന്ന് ഏത് പ്രയാസങ്ങളിൽ നിന്നും കരകയറാൻ നിങ്ങളെ സഹായിക്കും. കന്നുകാലികൾക്ക് ദാനധർമ്മങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഡോക്ടർമാർ, ബിൽഡർമാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, ഫാർമസിസ്റ്റ്, എഞ്ചിനീയർമാർ, നിർമ്മാതാക്കൾ എന്നിവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. യന്ത്രസാമഗ്രികൾ വാങ്ങാനും ലോഹം വാങ്ങാനും ഏറ്റവും നല്ല ദിവസമാണ്. ഭാഗ്യ നിറം - നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ കടുകെണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): സഹായം ആരംഭിക്കുന്നത് വീട്ടിൽ നിന്നാണെന്ന് ഓർമ്മിക്കുക. അതിനാൽ മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വ്യക്തിപരമായതും വീട്ടിലെയും പ്രശ്നങ്ങൾ ആദ്യം പരിഹരിക്കുക. നടന്മാർ, ഗായകർ, ഡിസൈനർമാർ, രാഷ്ട്രീയക്കാർ, ഡോക്ടർമാർ എന്നിവർക്ക് നേട്ടമുണ്ടാവും. ഓഹരികളിലും ഭൂമിയിലും നിക്ഷേപം നടത്താൻ അനുയോജ്യമായ ദിവസം. യുവാക്കൾക്ക് അവരുടെ പങ്കാളികളെ ആകർഷിക്കാൻ ദിവസം അനുകൂലമായിരിക്കും. ഭാഗ്യ നിറം – തവിട്ട്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9,6. ദാനം ചെയ്യേണ്ടത്: ഒരു പെൺകുട്ടിക്ക് ചുവപ്പ് തൂവാല ദാനമായി നൽകുക.