ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): അക്കാദമിക് അല്ലെങ്കിൽ സ്പോർട്സ് മത്സരങ്ങളിൽ വിജയവും ബഹുമതിയും ലഭിക്കും. ഒത്തുചേരലുകളിലും സ്റ്റേജ് ഇവന്റുകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ക്രിയാത്മകമായ സംസാര ശൈലി മറ്റുള്ളവരിൽ മതിപ്പുണ്ടാക്കും. പുതിയ ബിസിനസ്സ് ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയും. വിദ്യാഭ്യാസ വിചക്ഷകർ, എഴുത്തുകാർ, ചലച്ചിത്ര സംവിധായകർ, കലാകാരന്മാർ, നർത്തകർ, സംഗീതജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഗ്ലാമർ വ്യവസായ രംഗത്തുള്ളവർ എന്നിവർക്ക് ജനപ്രീതി ലഭിക്കും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: ഞായർ, ചൊവ്വ, ഭാഗ്യ സംഖ്യ: 1, 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കടുക് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പ്രശ്നങ്ങൾ അവസാനിക്കും. ക്ഷമയോടെ മുന്നോട്ട് പോകുക. അനാവശ്യമായി മറ്റുള്ളവരെ സഹായിക്കേണ്ടതില്ല. ജോലിയിൽ മുതിർന്നവരുടെ സഹായത്തോടെ വിജയം കൈവരിക്കും. കുട്ടികൾക്കും ബന്ധുക്കൾക്കും ഒപ്പം ചെലവഴിക്കാനും കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും ചെറിയ യാത്രകൾ ആസൂത്രണം ചെയ്യാനും അവസരം ലഭിക്കും. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾക്കും കയറ്റുമതി ബിസിനസ്സ് ഡീലുകൾക്കും അനുകൂല സമയം. ഭാഗ്യനിറം: പിങ്ക്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാർക്ക് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പുതിയ ഓഫറുകളും നിങ്ങളുടെ പരിശ്രമങ്ങൾക്കുള്ള അംഗീകാരവും ലഭിക്കുന്ന ദിവസമാണിന്ന്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് അനുകൂല ദിനം. ഗായകർ, പരിശീലകർ, വിദ്യാഭ്യാസ വിചക്ഷണർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് വളരെ ശ്രദ്ധേയമായ ദിവസം. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, അലങ്കാരങ്ങൾ, ധാന്യങ്ങൾഎന്നിവ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല ദിവസമാണിത്. ഡിസൈനർമാർ, ഹോട്ടലുടമകൾ, ആങ്കർമാർ, ലൈഫ്, സ്പോർട്സ് കോച്ചുകൾ, ഫിനാൻസർമാർ, സംഗീതജ്ഞർ എന്നിവർക്ക് ഇന്ന് പ്രത്യേക നേട്ടങ്ങൾ ആസ്വദിക്കാനാകും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): വസ്തുവിൽ വലിയ നിക്ഷേപം നടത്താൻ ശ്രമിക്കും. ശിവനെ ജപിക്കുക, ഇത് വെല്ലുവിളികൾ കുറയ്ക്കാൻ സഹായിക്കും. ബിസിനസ് ഡീലുകളോ സർക്കാർ ഉത്തരവുകളോ കാലതാമസമില്ലാതെ നടക്കും. ധനകാര്യവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെടുക്കും. സെയിൽസ് ജീവനക്കാർ, ഐടി ജീവനക്കാർ, തിയേറ്റർ ആർട്ടിസ്റ്റ് അല്ലെങ്കിൽ അഭിനേതാക്കൾ, ടിവി അവതാരകർ, നർത്തകർ എന്നിവർ ഇന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അവസരം ലഭിക്കും. ആരോഗ്യം നിലനിർത്താൻ പച്ച ഇലക്കറികൾ കഴിക്കുക. ഭാഗ്യനിറം: പർപ്പിൾ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് വസ്ത്രങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: ഹ്രസ്വകാല ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ദിവസമാണിത്. അപ്രതീക്ഷിത ഭാഗ്യം വന്നു ചേരും. ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ ലഭിക്കും. ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിരോധ വകുപ്പുകളുടെയും ജോലികളിലെ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജോലികൾ, കായികം, ഇവന്റുകൾ, മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കാൻ അനുയോജ്യമായ ദിനം. ഭാഗ്യനിറം: ടീൽ, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങൾക്ക് ഭക്ഷണം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇവന്റുകൾ, അഭിമുഖങ്ങൾ, സ്പോർട്സ്, ഷോപ്പിംഗ്, യാത്രകൾ, അസൈൻമെന്റ് പൂർത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ന് നടക്കും. ജീവിതത്തിന് സമൃദ്ധിയും സമ്പൂർണ്ണതയും നൽകുന്ന ഒരു ആഡംബരപൂർണമായ ദിനമായിരിക്കും. ബിസിനസ്സ് ക്ലയിന്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അത്താഴത്തിനോ ഷോപ്പിംഗിനോ പോകാനും അവസരം ലഭിക്കും. വീട്ടമ്മമാർ, കായികതാരങ്ങൾ, പ്രോപ്പർട്ടി ഡീലർമാർ, ഡെർമറ്റോളജിസ്റ്റുകൾ, ഗായകർ, ഡിസൈനർമാർ, ബ്രോക്കർമാർ, ഷെഫുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് വളർച്ച വർദ്ധിപ്പിക്കുന്ന പുതിയ അസൈൻമെന്റുകൾ ലഭിക്കും. പ്രണയബന്ധം വീട്ടിൽ സന്തോഷം കൊണ്ടുവരും. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ:6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ വെള്ളി നാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പാൽ വെള്ളത്തിൽ കുളിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. നിങ്ങൾ ഇന്ന് യാത്ര ചെയ്യുന്നതും പാർട്ടിക്ക് പോകുന്നതും ഒഴിവാക്കണം. എല്ലായിടത്തും വിജയിക്കാൻ കഴിയുമെന്നതിനാൽ വാഗ്ദാനം ചെയ്യുന്ന വെല്ലുവിളി സ്വീകരിക്കുക. അമ്മയുടെയും മറ്റ് മുതിർന്നവരുടെയും നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുക. ഇന്ന് വലുതായി തോന്നുന്ന പ്രശ്നം ഉടൻ അപ്രത്യക്ഷമാകും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, 9 ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് മഞ്ഞ അരി ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ദീർഘകാല ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവ നേടിയെടുക്കുകയും ചെയ്യുക. സാമ്പത്തിക നേട്ടം ഉണ്ടാകും. വസ്തുവകകളും യന്ത്രസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. ബാധ്യതകൾ കാരണം സമ്മർദ്ദം വർദ്ധിക്കും. നിയമപരമായ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടും. ഡോക്ടർമാർ, അധ്യാപകർ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ, നിർമ്മാതാക്കൾ എന്നിവർക്ക് നേട്ടങ്ങളാൽ ബഹുമാനിക്കപ്പെടും. പങ്കാളികളുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യനിറം: കടും പർപ്പിൾ നിറം, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): അഭിഭാഷകർ, ഡോക്ടർമാർ, എഴുത്തുകാർ, ഐടി പ്രൊഫഷണൽ, എന്നിവർക്ക് ഈ ദിവസം ഭാഗ്യം തേടിയെത്തും. പ്രണയിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച ദിവസമാണ്. ബിസിനസ് ബന്ധങ്ങളും ഡീലുകളും ഉയരങ്ങളിലെത്തും. ഗ്ലാമർ വ്യവസായത്തിലും മാധ്യമ രംഗത്തും പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. രാഷ്ട്രീയക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: റെഡ് മസൂർ ദാനം ചെയ്യുക. ജൂൺ 27ന് ജനിച്ച പ്രശസ്ത വ്യക്തികൾ: ആർ ഡി ബർമൻ, പി ടി ഉഷ, അഗസ്റ്റസ് ഡി മോർഗൻ, ഗംഗാധര ശാസ്ത്രി, നിതിൻ മുകേഷ്