ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): സാമ്പത്തിക തീരുമാനങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ വിശകലനം വളരെ നല്ലതാണ്. പുതിയ അവസരങ്ങൾക്കായി ഊർജ്ജസ്വലമായി കാത്തിരിക്കുക. സ്വത്ത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിങ്ങളെ പിന്തുണയ്ക്കുന്ന ഒരാളെ കണ്ടെത്തും. കലാകാരന്മാർ, സ്വർണ്ണപ്പണിക്കാർ, അഭിഭാഷകർ, പ്രതിരോധ ഉദ്യോഗസ്ഥർ, പരിശീലകർ, ഐടി പ്രൊഫഷണലുകൾ എന്നിവർക്ക് പുതിയ ഓഫർ ലഭിക്കും. തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം – ഞായർ. ഭാഗ്യ സംഖ്യ – 1,3. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഇന്ന് മറ്റുള്ളവർക്ക് പണം കടം കൊടുക്കാതിരിക്കാനും കടം വാങ്ങാതിരിക്കാനും ശ്രദ്ധിക്കുക. ഓഫീസിലെ ഉത്തരവാദിത്തം പരമാവധി ഏറ്റെടുക്കണം. ബിസിനസ്സിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയില്ല. രാഷ്ട്രീയക്കാർ കടലാസിൽ ഒപ്പിടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ചെറിയ ബ്രാൻഡുകളുമായുള്ള പങ്കാളിത്തമാണ് ഇപ്പോൾ നിങ്ങൾക്ക് അനുയോജ്യം. ഭാഗ്യ നിറം: അക്വാ. ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് തൈര് സാദം ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. അവരുടെ പിന്തുണയും അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാവും. ഭാഗ്യം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. എന്നാൽ നിങ്ങൾ സുഹൃത്തുക്കളുമായി വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കരുത്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യവസായി, ഹോട്ടലുടമകൾ, ഫാർമസിസ്റ്റ്, ഡോക്ടർമാർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, എഴുത്തുകാർ എന്നിവർക്ക് നല്ല ദിവസം. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് ലെമൺ റൈസ് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ബ്യൂറോക്രാറ്റുകൾ, ശാസ്ത്രജ്ഞർ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ എന്നിവർ ഇപ്പോഴുള്ള പദ്ധതി പൂർത്തിയാക്കാൻ ഇന്നത്തെ ദിവസം ഉപയോഗപ്പെടുത്തുക. യാത്രകൾക്ക് ഇന്ന് തികച്ചും അനുകൂലമായ ദിവസമാണ്. ഇന്ന് പുതപ്പുകൾ ദാനം ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരും. യന്ത്രസാമഗ്രികൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ മേഖലകളിലുള്ളവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് പുതപ്പും പാദരക്ഷകളും ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): വ്യക്തിബന്ധങ്ങളിൽ വിശ്വാസവും സത്യസന്ധതയും നിലനിർത്താൻ നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രകടനത്തിന് അംഗീകാരം ലഭിക്കുന്നതിനും പ്രതിഫലം ലഭിക്കുന്നതിനും സാധ്യതയുള്ള ദിവസം. ഓഹരി നിക്ഷേപത്തിൽ നിന്നോ വസ്തുവിൽ നിന്നോ സാമ്പത്തികനേട്ടം ലഭിക്കാനുള്ള ദിവസം വൈകാതെ വരും. പരീക്ഷയിൽ മികച്ച വിജയം നേടാൻ ഇന്ന് പച്ചയോ മഞ്ഞയോ ധരിക്കുക. ഇന്ന് ഗണപതി ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടുക. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: വൃദ്ധസദനത്തിലേക്ക് തൈകൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ വഞ്ചിക്കപ്പെടുകയോ ആരിലെങ്കിലും അവിശ്വാസം ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ പ്രായോഗികമായി ചിന്തിക്കുക. വികാരങ്ങൾ നിയന്ത്രിച്ച് മാത്രം പെരുമാറുക. വിശ്വാസ്യതയും പ്രതിബദ്ധതയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ ശക്തിയാണ്. അത് മറ്റുള്ളവർ മുതലെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രണയവും വാഗ്ദാനങ്ങളും ഇന്ന് നിങ്ങളുടെ മനസ്സിൽ നിറയും. ഹോട്ടലുടമകൾ, ട്രാവലർമാർ, ജ്വല്ലേഴ്സ്, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ഭാഗ്യം കൂടെയുള്ള ദിവസം. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ):മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സെൻസിറ്റീവ് സ്വഭാവം നിയന്ത്രിക്കുന്നത് നല്ലതാണ്. ഇന്ന് നിങ്ങൾക്ക് നഷ്ടങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. സാമ്പത്തികവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെ മാത്രം എടുക്കുക. കോടതികൾ, തിയേറ്റർ, ടെക്നോളജി, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച ദിവസം. ഭാഗ്യ നിറം: ഓറഞ്ച്, നീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: ഇന്ന് മഞ്ഞ വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഇന്നത്തെ ദിവസം മുഴുവൻ അസൈൻമെന്റുകളാൽ നിറഞ്ഞതാണ്. തിരക്ക് പിടിച്ച ദിവസമാവാനുള്ള സാധ്യതയുണ്ട്. ആരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രമിക്കുക. ദിവസത്തിലെ ആദ്യപകുതിക്ക് ശേഷം ബിസിനസ്സ് ഇടപാടുകൾ വിജയിക്കും. കുടുംബ ചടങ്ങുകൾ, അവതരണങ്ങൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക. ഇന്ന് പരമാവധി യാത്രകൾ ഒഴിവാക്കുക. ഭാഗ്യ നിറം – ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പച്ചനിറമുള്ള വസ്ത്രങ്ങൾ പാവങ്ങൾക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാധ്യമങ്ങൾ, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ തുടങ്ങിയ മേഖലകളിലുള്ള ആളുകൾക്ക് പേരും പ്രശസ്തിയും കൂടും. വിദ്യാഭ്യാസത്തിലോ സർഗ്ഗാത്മക കലയിലോ ഉള്ളവർക്ക് സാമ്പത്തികനേട്ടത്തിന് സാധ്യത. ദിവസം തുടങ്ങുമ്പോൾ ചുവന്ന തൂവാല പേഴ്സിൽ സൂക്ഷിക്കുക. ഭാഗ്യ നിറം –ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9,6. ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ഓറഞ്ച് വസ്ത്രം ദാനം ചെയ്യുക. ജൂൺ 7ന് ജനിച്ചിട്ടുള്ള പ്രമുഖ വ്യക്തികൾ: ഏക്താ കപൂർ, മഹേഷ് ഭൂപതി, അമൃത റാവു, ജോർജ്ജ് ക്ലൂണി, നിർമല ദേവി.