ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം മാര്‍ക്കറ്റിംഗിനായും ബിസിനസ് ബജറ്റിംഗിനായും സമയം ചെലവഴിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. ആഡംബര വസ്തുക്കൾ ലഭിക്കും. ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് ഊര്‍ജവും ഉത്സാഹവും ഉണ്ടാകും. അതിനാല്‍ ബിസിനസ്സില്‍ റിസ്ക് എടുക്കുക. ഇന്ന് ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകും. ക്ഷമയോടെ ഇരിക്കുക. സൂര്യ ഭഗവാന്റെ അനുഗ്രഹം വാങ്ങാനും ദരിദ്രര്‍ക്ക് മഞ്ഞ നിറത്തിലുള്ള ഭക്ഷണം വിതരണം ചെയ്യാനും മറക്കരുത്. ചുറ്റുമുള്ള പലരും നിങ്ങളുടെ വിജയത്തില്‍ അസൂയപ്പെടും. വൈകുന്നേരം പാല് വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. കായികതാരങ്ങള്‍ മികച്ച വിജയം നേടും. സൂര്യഭഗവാന് വെള്ളം സമര്‍പ്പിക്കുക. ഭാഗ്യനിറം: ക്രീം, ഭാഗ്യദിനം: ഞായര്‍, വെള്ളി, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചെലവഴിക്കേണ്ട ദിവസം. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള ബാലന്‍സ് നിലനിർത്തുക. പുതിയ ജോലിക്ക് അപേക്ഷിക്കുന്നതിനും സ്പോര്‍ട്സ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനും മികച്ച ദിവസമാണ്. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതായിരിക്കില്ല. അതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ആവേശം കാണിക്കാതിരിക്കുക. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇലക്ട്രോണിക്സ്, മരുന്നുകള്‍, കയറ്റുമതി ഇറക്കുമതി, സൗരോര്‍ജ്ജം, കൃഷി, രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം ഉണ്ടാകും. ഭാഗ്യനിറം: ക്രീം, ആകാശനീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്കും കന്നുകാലികള്‍ക്കും കുടിവെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): വീട്ടില്‍ ഒരു തുളസി ചെടി നട്ട് വൈകുന്നേരം ദീപം തെളിയിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നിറഞ്ഞ ദിവസം. നിങ്ങളുടെ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കുന്നതിനുള്ള മികച്ച ദിവസമാണിത്. ഇഷ്ടപ്പെടുന്ന ആളോട് വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം അറിയിക്കാൻ അനുയോജ്യമായ ദിവസം. പഴയ പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങള്‍ വിജയം കൈവരിക്കും. രാഷ്ട്രീയക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനശ്രദ്ധ ആകര്‍ഷിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് മുമ്പും അഭിമുഖത്തിന് മുമ്പും ഗുരു മന്ത്രം ചൊല്ലണം. സ്ത്രീകള്‍ ഗുരുവിന് വൈകുന്നേരം ദീപം തെളിയിക്കണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ പാവപ്പെട്ടവര്‍ക്കോ വാഴപ്പഴം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ചെടികള്‍ക്ക് വെള്ളം നനയ്ക്കുക. സോഫ്റ്റ്വെയര്, ഹാര്ഡ്വെയര് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യായാമം ചെയ്യുക. കൂടുതല്‍ സമയവും പ്ലാനിംഗിനായി ചെലവഴിക്കണം. സൗരോര്‍ജ്ജം, സിനിമാ സംവിധാനം, പാചകം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ മെഷീനുകള്‍ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ബ്രാന്‍ഡ് ഇമേജ് നിലനിര്‍ത്താന്‍ സത്യസന്ധവും വിശ്വാസയോഗ്യവുമായ ഒരു ടീം ലീഡര്‍ സ്ഥാനം നിങ്ങള്‍ക്ക് ലഭിക്കും. ഗ്രൂപ്പ് ലീഡര്‍മാര്‍ നായകനെപ്പോലെ എല്ലായിടത്തും വിജയിക്കും. നിങ്ങളുടെ സ്വാതന്ത്ര്യം മോശമായ രീതിയില്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും സൂക്ഷിക്കുക, രഹസ്യങ്ങള്‍ അവരുമായി പങ്കുവെയ്ക്കരുത്. പുരുഷന്മാര് നീല നിറത്തിലുള്ളതും സ്ത്രീകള്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ഭാഗ്യം കൊണ്ടുവരും. യാത്രകള്‍ ഒഴിവാക്കുക, ഇന്ന് ലളിതമായ ഭക്ഷണം കഴിക്കുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കായികരംഗത്ത് വിജയം ആസ്വദിക്കും. ഭാഗ്യനിറം: അക്വാ, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യനമ്പര്‍: 5, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ നാളികേരം ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വെല്ലുവിളികളും അവസരങ്ങളും സ്വീകരിക്കണം. മികച്ച പങ്കാളിയെ നല്‍കിയതിന് ദൈവത്തോട് നന്ദി തോന്നുന്ന ദിവസം. രക്ഷിതാക്കള്‍ക്ക് കുട്ടികളില്‍ അഭിമാനം തോന്നും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ചുമതലകള്‍ നിറവേറ്റുന്നതിനും ഓഫീസില്‍ പ്രസന്റേഷനുകള്‍ നടത്തുന്നതിനുമുള്ള സമയം. സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ റിസ്ക് എടുക്കാന്‍ ഭാഗ്യമുണ്ടാകും. ആഡംബര വസ്തുക്കള്‍, ഗൃഹാലങ്കാരങ്ങള്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, മൊബൈല്‍, വീട് എന്നിവയ്ക്കായി പണം ചെലവഴിക്കാനും ഒരു ചെറിയ യാത്ര പ്ലാന്‍ ചെയ്യാനുള്ള നല്ല ദിവസം. ഡോക്ടര്‍മാര്‍ പ്രമോഷനുകള്‍ക്കോ പുതിയ ജോലി ഓഫറുകള്‍ക്കോ വേണ്ടി അപേക്ഷിക്കണം. പങ്കാളികളില്‍ ഒരാളുടെ ആധിപത്യം കാരണം പ്രണയബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഭാഗ്യനിറം: ബീജ്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ചെമ്പ് നാണയമോ വെങ്കല നാണയമോ എപ്പോഴും ബാഗില്‍ സൂക്ഷിക്കുക. ഇന്ന് ഒരു ദിവസത്തേക്ക് പണമിടപാടുകള്‍ ഒഴിവാക്കുക. നിര്‍ദ്ദേശിച്ചിരിക്കുന്ന മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക. ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്യേണ്ട ദിവസം. എതിര്‍ലിംഗത്തിലുള്ള ആളുകളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. വിവാഹാലോചനകള്‍ പരിഗണിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതും ഭാഗ്യം നല്‍കും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞ തുണി ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ബിസിനസ് മെച്ചപ്പെടുത്താന്‍ പണം ഉപയോഗിക്കുക. ആളുകളുടെയോ പണത്തിന്റെയോ പിന്‍ബലത്തില്‍ നിയമപരമായ കേസുകള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ സാമ്പത്തികശേഷിയില്‍ മതിപ്പുളവാക്കും. വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ വലിയ ഫീസ് നല്‍കണം. ഇത് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കും. ഇന്നത്തെ എല്ലാ തീരുമാനങ്ങളും മികച്ചതായിരിക്കും. കായികരംഗത്തുള്ളവർ കഠിനാധ്വാനത്തിലൂടെ നേട്ടം സ്വന്തമാക്കും. യാത്രാ പ്ലാനുകള്‍ വൈകും. ദാനധര്‍മ്മം അനിവാര്യമാണ്. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് ചെരിപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം ഓറഞ്ചോ ചുവപ്പ് നിറത്തിലുള്ളതോ ആയ വസ്ത്രം ധരിക്കുക. കുട്ടികള്‍ക്ക് ഭാവി ആസൂത്രണം ചെയ്യുന്നതിനുള്ള മനോഹരമായ ദിവസം. സര്‍ക്കാര്‍ ടെന്‍ഡറുകളും ഡീലുകളും സുഗമമായി നിറവേറും. ഗ്ലാമര്‍, സോഫ്റ്റ്വെയര്, സംഗീതം, മാധ്യമം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ജനപ്രീതി നേടും. ഭാവി രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് ചില പുതിയ സ്ഥാനങ്ങള്‍ ലഭിക്കും. പൊതു പ്രസംഗം, അഭിമുഖങ്ങള്‍, മത്സര പരീക്ഷകള്‍ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് അനുകൂല ദിനം. സംഗീതജ്ഞരുടെ രക്ഷിതാക്കള്‍ അവരുടെ മക്കളെ ഓര്‍ത്ത് അഭിമാനിക്കും. ഭാഗ്യനിറം: ഓറഞ്ച്, ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ചുവന്ന മസൂര്‍ ദാനം ചെയ്യുക