ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): സൂര്യ ഭഗവാന്റെ അനുഗ്രഹം ഇന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. ബിസിനസ്സ് യൂണിറ്റ് സ്ഥാപിക്കുന്നതിനോ ജോലിയില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നതിനോ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകും. വ്യക്തി ജീവിതത്തില്‍ ഭാഗ്യം തുണയ്ക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിഫലങ്ങളും പിന്തുണയും ലഭിക്കും. സോളാര്‍ ബിസിനസ്സ്, ജ്വല്ലറികള്‍, എഞ്ചിനീയര്‍മാര്‍, ഇലക്ട്രോണിക്സ്, ലോഹം, ധാന്യങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്ര വ്യാപാരം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ഭാഗ്യനിറം: പച്ചയും മഞ്ഞയും, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1 ഉം 5 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ സൂര്യകാന്തി വിത്തുകള്‍ സംഭാവന ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): പ്രണയ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാല്‍ ആശയവിനിമയം ഒഴിവാക്കുക. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ കുട്ടികള്‍ക്കായി നിക്ഷേപിക്കാനുള്ള സമയമാണിത്. പ്രണയവികാരങ്ങള്‍ ദമ്പതികളുടെ ബന്ധം ശക്തിപ്പെടുത്തും. പ്രധാനപ്പെട്ട മീറ്റിംഗുകളിലോ അഭിമുഖങ്ങളിലോ കടല്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം നല്‍കും. ഭാവിയില്‍ സഹായത്തിനായി പഴയ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കണം. അഭിഭാഷകരും അഭിനേതാക്കളും പ്രത്യേക നേട്ടം ആസ്വദിക്കും. ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് ഉപ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം ഒരു കഷ്ണം ശര്‍ക്കര കഴിക്കുക. ആശയവിനിമയം നടത്തേണ്ട ദിവസം. ക്രിയേറ്റീവായ ആളുകള്‍ക്ക് നിക്ഷേപത്തിനും വരുമാനത്തിനുമുള്ള മികച്ച സമയം. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും കഴിയും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഹോട്ടലുടമകള്‍, സംഗീതജ്ഞര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് പ്രമോഷനും പബ്ലിസിറ്റിയും ലഭിക്കും. ബിസിനസുകാര്‍ ഉച്ചഭക്ഷണത്തിന് ശേഷം ഇടപാടുകാരെ കാണുക. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ മഞ്ഞ അരി ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ മനസ്സ് തുറന്ന് സംസാരിക്കണം. ജോലിസ്ഥലത്ത് മാറ്റങ്ങള്‍ ഉണ്ടാകും. അത് സുസ്ഥിരവും നീണ്ടുനില്ക്കുന്നതുമാകും. ഇന്നത്തെ ദിവസം ആശയക്കുഴപ്പമുള്ളതും ലക്ഷ്യമില്ലാത്തതുമാണെന്ന് തോന്നുമെങ്കിലും, വൈകുന്നേരത്തോടെ ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ചെറുപ്പക്കാര്‍ സ്നേഹവികാരങ്ങള്‍ പങ്കുവെക്കണം. കൂടാതെ, സൗഹൃദങ്ങളോ ബന്ധങ്ങളോ ദുരുപയോഗം ചെയ്യാതിരിക്കാനും ശ്രമിക്കണം. മാംസാഹാരവും മദ്യവും ഒഴിവാക്കുക. ഭാഗ്യനിറം: ടീല്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് സിട്രസ് പച്ചക്കറി ഭക്ഷണം നല്‍കുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഓഫീസ് ടേബിളില്‍ ഒരു ക്രിസ്റ്റല്‍ ലോട്ടസ് വെയ്ക്കുക. പെട്ടെന്നുള്ള ഭാഗ്യവും കരിയറിലെ മെച്ചപ്പെട്ട വളര്‍ച്ചയും അനുഭവിക്കാന്‍ കഴിയും. ബന്ധങ്ങള്‍ ആസ്വദിക്കാനും, ഷോപ്പിംഗ് നടത്താനും, റിസ്ക് എടുക്കാനും, ഓഹരി വാങ്ങാനും, മത്സരങ്ങളില്‍ പങ്കെടുക്കാനുമുള്ള അനുകൂല ദിനം. ഇന്ന് ഒരു ചെറിയ യാത്ര പോകാൻ സാധ്യതയുണ്ട്. ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടിയേക്കാം. ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുക. ഓഹരിയിലോ വസ്തുവിലോ നിക്ഷേപം നടത്താം. നിങ്ങള്‍ ഒരു പ്രത്യേക സുഹൃത്തിനെയോ വഴികാട്ടിയെയോ ഇന്ന് കണ്ടുമുട്ടിയേക്കാം. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യദിനം ബുധനാഴ്ച, ഭാഗ്യനമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ച ചെടികള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): പ്രണയം യാഥാര്‍ത്ഥ്യമാക്കി മാറ്റാനുള്ള ദിവസം. വിവാഹജീവിതത്തില്‍ ദമ്പതികള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസവും ശക്തമായ ബന്ധവും ഉണ്ടാകും. ഇന്നത്തെ എല്ലാ ലക്ഷ്യങ്ങൾ വിജയിക്കും. രാഷ്ട്രീയക്കാര്‍ വിജയം നിലനിര്‍ത്തും. വീട്ടമ്മമാര്‍ക്ക് കുടുംബത്തില്‍ നിന്ന് ആദരവും വാത്സല്യവും ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന് ലഭിക്കും. കലാകാരന്മാര് ജനശ്രദ്ധ നേടും. വസ്തു ഇടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. വിവാഹാലോചനകള്‍ വരും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6 ഉം 2 ഉം, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരന് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): രോഗങ്ങള്‍ ഇല്ലാതിരിക്കാന്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും പെരുംജീരകം കഴിക്കുക. നിങ്ങളുടെ പക്വത വ്യക്തിജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കും. ഇന്നത്തെ ദിവസം പൂര്‍വ്വികരുടെ അനുഗ്രഹം വാങ്ങാന്‍ ഓര്‍മ്മിക്കണം. ഇന്ന് മഞ്ഞ നിറത്തിലുള്ള പയറുവര്‍ഗ്ഗങ്ങള്‍ ദാനം ചെയ്യുക. ചെറുകിട ബ്രാന്‍ഡുകള്‍ക്ക് ഭീമന്മാരേക്കാള് കൂടുതല്‍ നേട്ടം ലഭിക്കും. ഇന്ന് എടുക്കുന്ന ഏത് തീരുമാനങ്ങളും കൃത്യമായി പാലിക്കണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം:തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍ 7, ദാനം ചെയ്യേണ്ടത്: ചെമ്പ് പാത്രം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ഊര്‍ജ്ജവും കഴിവും ഇന്നത്തെ ദിവസം നിങ്ങളെ മികച്ച നേതാവാക്കി മാറ്റും. മുന്‍കാലങ്ങളിലെ കഠിനാധ്വാനം ഇന്നത്തെ ഏത് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ നിങ്ങളെ സഹായിക്കും. ദമ്പതികള്‍ക്കിടയില്‍ ആരോഗ്യകരമായ സ്നേഹബന്ധം നിലനില്ക്കും. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, എഞ്ചിനീയര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും വസ്തുവകകളില്‍ നിക്ഷേപിക്കുന്നതിനും ഏറ്റവും നല്ല ദിവസം. ഉറങ്ങുന്നതിന് മുമ്പ് യോഗ ശീലമാക്കുക. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്ക് കുടിവെള്ളം ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): സ്റ്റോക്കുകള്‍ ഒഴികെയുള്ള ബിസിനസ്സ് നിക്ഷേപങ്ങള്‍ നടത്തുന്നതിന് അനുയോജ്യമായ ദിവസം. യുവാക്കള്‍ക്ക് അവരുടെ പങ്കാളികളെ ആകര്‍ഷിക്കാന്‍ അനുകൂലമായ ദിവസം. പൊതുവേദികളില്‍ സംസാരിക്കാനും ഒരു പരിപാടിയില്‍ പങ്കെടുക്കാനും പാര്‍ട്ടി നടത്താനും ആഭരണങ്ങള്‍ വാങ്ങാനും കൗണ്‍സിലിംഗ് നടത്താനും അനുയോജ്യമായ ദിവസം. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ഒരു പെണ്‍കുട്ടിക്ക് ചുവന്ന തൂവാല ദാനം ചെയ്യുക. ഓഗസ്റ്റ് 14-ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: കുല്‍ദീപ് നയ്യാർ, ജോണി ലിവര്‍, ദിന വാഡിയ, സുനിധി ചൗഹ, മോഹിത് റെയ്ന, അസം ഖാന്