ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): കുടുംബത്തിലെ മുതര്‍ന്നവരുടെ അനുഗ്രഹം തേടുന്നത് തുടരുക. പക്വത നിങ്ങളുടെ പ്രകടനത്തെ മികച്ചതാക്കും. എന്നാല്‍ മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ചില കുഴപ്പങ്ങള്‍ നിങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കാം. ക്ഷമയോടെയും ശ്രദ്ധയോടെയും ഇരിക്കുക. വിജയത്തിനായി ഓഫീസിലെ മുതിര്‍ന്നവരുമായി കൈ കോര്‍ക്കുകയും മീറ്റിംഗുകള്‍ക്കായി യാത്രകള്‍ പ്ലാന്‍ ചെയ്യുകയും വേണം. ഇടപാടുകാരുമായും ബന്ധുക്കളുമായും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ വിശ്വാസം നേടുന്നതിനും പറ്റി ദിവസം. വ്യക്തി ജീവിതത്തില്‍ നയതന്ത്രപരമായി ഇടപെടുക. പുതിയ നിക്ഷേപങ്ങള്‍ നടത്തുകയും ഉയര്‍ന്ന വരുമാനം കൈവരിക്കുകയും ചെയ്യും. ഭാഗ്യനിറം: ഇളം തവിട്ട് നിറം ഭാഗ്യദിവസം: ഞായര്‍, ഭാഗ്യനമ്പര്‍: 1, ദാനം ചെയ്യേണ്ടത്: പാവങ്ങള്‍ക്കോ കന്നുകാലികള്‍ക്കോ മഞ്ഞ ധാന്യം നല്‍കുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ആത്മാഭിമാനം പണയം വെയ്ക്കരുത്. വളരെ വികാരഭരിതമായ ഒരു ദിവസമായിരിക്കും ഇന്ന്. ദൈവത്തിന്റെയും മുതിര്‍ന്നവരുടെയും അനുഗ്രഹം ഉണ്ടാകും. ഷോപ്പിംഗ് ആരംഭിക്കുന്നതിന് പറ്റിയ ദിവസം. കരാറുകളില്‍ ഏര്‍പ്പെടാന്‍ നല്ല ദിനം. ഇന്ന് നയതന്ത്ര ആശയവിനിമയം അതി നിര്‍ണ്ണായകമാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിയ്ക്കാന്‍ പറ്റിയ ദിവസം. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ദിവസത്തിന്റെ അവസാനം അല്പം ഒഴിവു സമയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. വെളുത്ത വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും. ഭാഗ്യനിറം: ക്രീം, ഭാഗ്യദിവസം: തിങ്കള്‍, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ വെള്ളി നാണയങ്ങള്‍ സമര്‍പ്പിക്കുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): അഭിമുഖങ്ങളില്‍ വാക്കുകള്‍ കൊണ്ട് ആകര്‍ഷണീയത സൃഷ്ടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമൂഹിക ഇടപെഴകലിന് പറ്റിയ ദിവസം. അദ്ധ്യാപനം, പൊതു സംസാരം, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, ബിഎസ്എന്കിംഗ്, മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ ഓഡിറ്റിംഗ് എന്നീ രംഗങ്ങളിലുള്ളവര്‍ക്ക് കഴിവ് തെളിയിക്കാന്‍ പറ്റിയ ദിവസം. ഫിനാന്‍സ് വിഷയം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ സാധ്യത. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം:വ്യാഴം, ഭാഗ്യനമ്പര്‍: 3,9 , ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കും പാവങ്ങള്‍ക്കും പഴം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഒരുപാട് കാര്യങ്ങള്‍ നടക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ഭാവിയെക്കുറിച്ചുള്ള തന്ത്രപരമായ പല കാര്യങ്ങളും ഇന്ന് നടക്കും. സാധനങ്ങളും രേഖകളും സൂക്ഷിക്കുക. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. ക്ലൈന്റ് മീറ്റിംഗുകളും പ്രസന്റേഷനുകളും നന്നായി നടക്കും. പണമുണ്ടാക്കല്‍, ഓഡിറ്റിംഗ്, മാര്‍ക്കറ്റിംഗ്, കൗണ്‍സിലിംഗ് എന്നിവയില്‍ കൂടുതല്‍ സമയം ചെലവഴിയ്ക്കുക. നിര്‍മ്മാണം, മെഷിനറി, ഇലക്ട്രോണിക്സ്, രോഗശാന്തി, അഭിനയം, കായികം, രാഷ്ട്രീയം എന്നീ രംഗത്തുള്ളവര്‍ പുതിയ പങ്കാളികളെ കണ്ടെത്തണം. വ്യക്തി ബന്ധങ്ങള്‍ ആരോഗ്യകരമായിരിക്കും. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിവസം:ചൊവ്വ, ഭാഗ്യനമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ വസ്ത്രങ്ങള്‍ സംഭാവന ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍: പാര്‍ട്ടികള്‍ക്കും യാത്രകള്ക്കുമായിരിക്കും ഇന്ന് കൂടുതല്‍ സമയവും ചെലവഴിയ്ക്കുക. മറ്റുള്ളവര്‍ നിങ്ങളുടെ മുകളില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചേക്കാം. അതിനെ കൈകാര്യം ചെയ്യാന്‍ തയ്യാറായിരിക്കുക. നിക്ഷേപങ്ങള്‍ ഒരു ദിവസത്തേയ്ക്ക് തിരികെ ലഭിയ്ക്കും. അഭിമുഖങ്ങള്‍ക്കായി സന്തോഷത്തോടെ പോവുക. വസ്തു സംബന്ധമായ തീരുമാനങ്ങള്‍ക്ക് മികച്ച ദിനമാണിന്ന്. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ജീവിതത്തില്‍ അച്ചടക്കം അനിവാര്യമാണ്. ജോലിയിലേയോ വ്യക്തി ജീവിതത്തിലേയോ പങ്കാളിയുടെ വിശ്വാസ്യത നേടാന്‍ സാധിക്കും. പഴയ സുഹൃത്തിനെ കണ്ടുമുട്ടും. ഭാഗ്യനിറം:ഇളം നീ നിറം, ഭാഗ്യദിവസം: ബുധന്‍, ഭാഗ്യനമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥര്‍ക്ക് പച്ച നിറമുള്ള പഴവര്‍ഗ്ഗങ്ങള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവരാണ്, അതിനാല്‍ പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റാനുള്ള ദിവസമാണിന്ന്. ധാരാളം അവസരങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ നിങ്ങള്‍ക്ക് അനുഗ്രഹമായി തോന്നും. പങ്കാളിയോടൊപ്പം സമയം ചെലവഴിയ്ക്കുക. ഓഫീസില്‍ പ്രമോഷന് ലഭിക്കും. ബിസിനസില്‍ വിജയകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം അനുകൂലമായിരിക്കും. റൊമാന്റിക് ബന്ധങ്ങള്‍ ശക്തിപ്പെടും. ഭാഗ്യനിറം: പീച്ച്, നീല, ഭാഗ്യദിവസം:വെള്ളി, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: യാചകര്‍ക്കോ കുട്ടികള്‍ക്കോ വെളുത്ത മധുരപലഹാരങ്ങള്‍ നല്‍കുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ജോലി സ്ഥലത്ത് ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്നത് ഒഴിവാക്കണം. വൈകാരിക പ്രശ്നം വലിയ ആശയക്കുഴപ്പം ഉണ്ടാക്കും. കൂടുതല്‍ ബാധ്യതകള്‍ ഉണ്ടാക്കാതിരിക്കുക. എന്നാല്‍ ഓഹരി നിക്ഷേപങ്ങള്‍ കുഴപ്പമില്ല. യാത്രകള്‍ നടത്തേണ്ടി വരും. ബിസിനസ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. രോഗശാന്തി, നിയമപരിശീലനം, മെഡിക്കല്‍ മേഖല, മാധ്യമങ്ങള്‍, കയറ്റുമതി ഇറക്കുമതി, രാഷ്ട്രീയം എന്നിവയില്‍ ഇടപെടുന്ന സ്ത്രീകള്‍ക്ക് ഇത് ഭാഗ്യദിനമാണ്. എതിര് ലിംഗത്തില്‍പ്പെട്ടവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുക. സിഎയുടെ ഉപദേശം സ്വീകരിക്കുന്നത് അക്കൗണ്ടുകള്‍ ശരിയായി കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. വ്യാപാര ഇടപാടുകളില്‍ കാലതാമസം നേരിടും. വിവാഹാലോചനകള്‍ പരിഗണിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനവും അഭിഷേകവും നടത്തുന്നത് നല്ലതാണ്. ഭാഗ്യനിറം: കടല്‍പ്പച്ച, ഭാഗ്യദിവസം:തിങ്കള്‍, ഭാഗ്യനമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ ചെമ്പ് അല്ലെങ്കില്‍ വെങ്കലം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ബിസിനസില്‍ റിസ്ക്ക് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിവ് കൂടുതലാണ്. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വളരെ ഭാഗ്യമുള്ള ദിവസമാണ്. അതിനാല്‍ റിസ്ക്ക് എടുക്കുന്നതില്‍ കുഴപ്പമില്ല. കേസുകള്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കും. അഹംഭാവം മാറ്റിവെയ്ക്കണം. നര്‍മ്മ സ്വഭാവം പങ്കാളിയില്‍ മതിപ്പ് ഉണ്ടാക്കും. വിദ്യാര്‍ത്ഥികളും കായിക താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും, ഒപ്പം എല്ലാ വിജയങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയും. ആരോഗ്യം നിലനിര്‍ത്താന്‍ സസ്യാഹാരം ശീലിക്കണം. വൃദ്ധസദനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കണം. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ചൊവ്വയുടെ സ്വാധീനത്താല്‍ ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും മികച്ച ദിനം. പുതിയ ഓഫര്‍ സ്വീകരിക്കുന്നവര്‍ക്കും, സ്ഥലത്തേക്ക് മാറുന്നവര്‍ക്കും, പുതിയ ബന്ധങ്ങളിലേര്പ്പെടുന്നവര്ക്കും, ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്കും പുതിയ വീട് തിരഞ്ഞെടുക്കുന്നവര്‍ക്കും ഒരു മനോഹരമായ ദിവസമായിരിക്കും ഇന്ന്. വ്യാപാര ബന്ധങ്ങള്‍ സുഗമമായിരിക്കും. രാഷ്ട്രീയം, മാധ്യമം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ആളുകള്‍ വളര്‍ച്ച കൈവരിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് നേട്ടം. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലേയ്ക്ക് മട്ട അരി ദാനം ചെയ്യുക