ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): പുതിയ ബന്ധങ്ങൾ കണ്ടെത്താനും അഭിമുഖത്തിൽ പങ്കെടുക്കാനും സാധിക്കുന്ന ദിവസം. ഈ ദിവസം മന്ദഗതിയിൽ ആയിരിക്കും മുന്നോട്ടു പോകുക. ഓഫീസിലെ സമപ്രായക്കാർക്ക് നിങ്ങളോട് അസൂയ തോന്നും. വിജയം നേടുന്നതിന് നിങ്ങളുടെ ഓഫീസിലെ മുതിർന്നവരുമായി സഹകരിച്ചു പ്രവർത്തിക്കണം. വ്യക്തിജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും. സൂര്യഭഗവാനെ പ്രാർത്ഥിക്കുക. ഭാഗ്യ നിറം: ക്രീം, ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): എതിർലിംഗത്തിൽ പെട്ടവരോട് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. നിങ്ങൾ പ്ലാൻ ചെയ്തതിന് വിരുദ്ധമായിട്ടാകും ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കുക. സംഗീതം ആസ്വദിക്കുന്നവരായിരിക്കും നിങ്ങൾ. പങ്കാളിയോടൊപ്പം ഷോപ്പിംഗ് നടത്താൻ അനുകൂലമായ ദിവസം. ജോലിസ്ഥലത്ത് മികച്ച ആശയവിനിമയം നടത്തേണ്ടത് ആവശ്യമാണ്. പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാൻ പറ്റിയ ദിവസമാണ്. ഇന്ന് നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായി മാറും. ധാരാളം വെള്ളം കുടിക്കുക. ശിവനും ചന്ദ്രനും പ്രത്യേക പൂജകൾ നടത്തുക. ഭാഗ്യ നിറം: വെളുപ്പ്, ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പാൽ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): വിവാഹാലോചനകൾ പരിഗണിക്കണം. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ ശ്രദ്ധിക്കുകയും സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും ചെയ്യുക. വാക്കാലുള്ളതോ രേഖാമൂലമോ ആയ കരാറുകളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കണം. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് സംസാരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടപഴകാനും അവരുമായി ധാരാളം സമയം ചെലവഴിക്കാനും അനുകൂലമായ ദിവസമാണ്. നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, അദ്ധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ വിജയം നേടും. ഭാഗ്യ നിറം: പീച്ച്, ഭാഗ്യദിനം: വ്യാഴം, ഭാഗ്യ നമ്പർ: 3, 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് ചെലവുകൾ നിയന്ത്രിക്കുക. ബിസിനസ് പ്ലാനുകൾ യാഥാർത്ഥ്യമാകും. കൂടുതൽ സമയവും ബിസിനസ് മാർക്കറ്റിംഗിൽ ചെലവഴിക്കണം. യാത്ര ചെയ്യുകയോ യന്ത്രങ്ങളുമായി ഇടപഴകുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പാലിക്കുക. വ്യക്തിബന്ധങ്ങൾ നന്നായി മുന്നോട്ടു പോകും. കുങ്കുമപ്പൂവ് അടങ്ങിയ മധുരപലഹാരങ്ങളും സിട്രസ് അടങ്ങിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: സുഹൃത്തിന് തുളസിച്ചെടി ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): പണമോ സ്വാതന്ത്ര്യമോ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിക്ഷേപങ്ങൾ സൂക്ഷിച്ചു നടത്തുക. യോഗങ്ങളിൽ
പച്ച നിറമുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. അഭിമുഖങ്ങൾക്കും ജോലികൾക്കും സന്തോഷത്തോടെ പുറപ്പെടുക. സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. യാത്രാ പ്രേമികൾക്ക് വിദേശ യാത്രകൾ നടത്താൻ അനുകൂല സമയം. ഭക്ഷണ കാര്യത്തിൽ നിയന്ത്രണം പാലിക്കണം. ഭാഗ്യ നിറം: പച്ച, ഭാഗ്യദിനം: ബുധൻ, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥർക്ക് ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് പൊതുപ്രവർത്തകർ ധാരാളം പ്രശസ്തി നേടും. നിങ്ങളുടെ ഊർജം നല്ല കാര്യങ്ങൾക്കായി ചെലവഴിക്കണം. എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റണം. കുട്ടികളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. കയറ്റുമതി ഇറക്കുമതി, തുണി, റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകൾ വിജയിക്കും. വാഹനങ്ങൾ, വീട്, യന്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാൻ നല്ല ദിവസം. ഭാഗ്യ നിറം: അക്വാ, പീച്ച്, ഭാഗ്യദിനം: വെള്ളി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ മധുരപലഹാരങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഓഫീസ് ടേബിളിൽ ഒരു മുളച്ചെടി സൂക്ഷിക്കുക. ഇന്ന് എടുക്കുന്ന യുക്തിസഹമായ തീരുമാനങ്ങൾ ബിസിനസിലെ വളർച്ചക്ക് ഗുണം ചെയ്യും. ബിസിനസിൽ ക്ലൈന്റുകളുമായി ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. അഭിഭാഷകരുടെ നിർദ്ദേശങ്ങൾ കേൾക്കാൻ ശ്രമിക്കുക. വിവാഹാലോചനകൾ യാഥാർത്ഥ്യമാകും. ശിവക്ഷേത്രം സന്ദർശിച്ച് അഭിഷേകം നടത്തുന്നത് വിജയം നേടാൻ സഹായിക്കും. ഭാഗ്യ നിറം: പച്ച, ഭാഗ്യദിനം: തിങ്കൾ, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): വിവാഹം കഴിക്കാൻ ശരിയായ പൊരുത്തത്തിനായി കാത്തിരിക്കുകയാണെങ്കിൽ, അത് അന്വേഷിക്കാൻ അനുകൂലമായ ദിവസമാണ്. എല്ലാ കാര്യത്തിലും അമിതമായ ആവേശം ഒഴിവാക്കുക. നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. ബിസിനസ് ഡീലുകൾ വിജയിക്കും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിൽ അഭിമാനം തോന്നും. വിദ്യാർത്ഥികൾ എല്ലാ മേഖലകളിലും വിജയിക്കും. ഇന്ന് കന്നുകാലികൾക്ക് തീറ്റ നൽകണം. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ശനി, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ചെരിപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഇന്ന് ഭാഗ്യം കൈവരിക്കാൻ ചുവന്ന നിറമുള്ള പേന ഉപയോഗിക്കുന്നത് നല്ലതാണ്. രാഷ്ട്രീയക്കാർ ജനപ്രീതി നേടും. നിങ്ങളുടെ മനസു പറയുന്നത് കേട്ട് മുന്നോട്ട് പോകുക. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസം ഉണ്ടായിരിക്കണം. പ്രണയിക്കുന്ന ആളെ പ്രപ്പോസ് ചെയ്യാൻ അനുകൂലമായ ദിവസം. ബിസിനസ് ഇടപാടുകൾ വിജയകരമായി നടക്കും. രാഷ്ട്രീയം, ദ്രാവകം, മരുന്നുകൾ, ഡിസൈനിംഗ്, മാധ്യമം, ധനകാര്യം , വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ വലിയ വളർച്ച കൈവരിക്കും. കായിക താരങ്ങളുടെ രക്ഷിതാക്കൾക്ക് മക്കളെ കുറിച്ച് അഭിമാനം തോന്നും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: ചൊവ്വ, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: സ്ത്രീ സുഹൃത്തിന് സൗന്ദര്യവർദ്ധക വസ്തുക്കൾ ദാനം ചെയ്യുക