ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് പങ്കാളിയിൽ നിന്ന് വാഗ്ദാനങ്ങൾ ലഭിക്കുകയും തിരിച്ച് വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണ്. പുതിയ കരാറിൽ ഏർപ്പെടുകയും ഉപദേശകന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുകയും അഭിമുഖത്തിന് തയ്യാറെടുക്കുകയും ചെയ്യും. ജോലിയിൽ സഹപ്രവർത്തകർക്ക് നിങ്ങളോട് അസൂയ തോന്നും. ഭാവി പദ്ധതികൾ മറ്റുള്ളവരുമായി പങ്കിടുന്നത് അവസാനിപ്പിക്കുക. ബുദ്ധിപരമായി നീങ്ങിയാൽ പുതിയ നിക്ഷേപം വിജയകരമായി നടത്താൻ സാധിക്കും. ഭാഗ്യ നിറം: മഞ്ഞ, നീല. ഭാഗ്യ ദിനം – ഞായർ, വ്യാഴം. ഭാഗ്യ സംഖ്യ – 1. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ തേങ്ങ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഭാഗ്യം നിങ്ങളോടൊപ്പമായതിനാൽ അനായാസം ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാനും സർക്കാർ ടെൻഡറുകൾക്ക് അപേക്ഷിക്കാനും ഇത് ഏറ്റവും മികച്ച ദിവസമാണ്. കായിക മത്സരങ്ങളിൽ വിജയം നേടാനാകും. വെള്ളയും നീലയും വസ്ത്രം ധരിക്കുന്നത് ഇന്ന് ഗുണം ചെയ്യും. ആഡംബര വസ്തുക്കൾ, വസ്ത്രങ്ങൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ, വജ്രം, റബ്ബർ, കായിക ഉൽപ്പന്നങ്ങൾ, ദ്രാവകങ്ങൾ, എണ്ണ, ഫർണിച്ചർ, ഭക്ഷണം എന്നിവയുടെ ബിസിനസ്സിൽ നിന്ന് സാമ്പത്തികമായി ലാഭമുണ്ടാകും. ഭാഗ്യ നിറം: വെള്ള. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: ആശ്രമത്തിലോ പാവങ്ങൾക്കോ അരി ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പൊതുഇടങ്ങളിലെല്ലാം നിങ്ങളുടെ അറിവ് നന്നായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. ആശയവിനിമയത്തിലുള്ള മിടുക്ക് കൊണ്ട് ഇന്ന് നിങ്ങൾക്ക് ദിവസം മുഴുവൻ വിജയമായിരിക്കും. അനാവശ്യമായ തർക്കങ്ങൾ അവസാനിപ്പിക്കാൻ ആത്മാർഥമായി പരിശ്രമിക്കുക. സുഹൃത്തുക്കളുമായി ഇടപഴകാനും അവരുമായി നല്ല ബന്ധം ഉണ്ടാക്കാനും പറ്റിയ ദിവസമാണ്. അക്കൗണ്ടിംഗ്, നൃത്തം, പാചകം, സംഗീതം, ഡിസൈനിംഗ്, അഭിനയം, ഓഡിറ്റിംഗ് മേഖലകളിലുള്ളവർ കഴിവ് തെളിയിക്കും. ഭാഗ്യ നിറം: പീച്ച്. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 3,9. ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ചന്ദനം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഭാവിയിൽ ഗുണകരമായ നേട്ടത്തിനായി സാമൂഹ്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുക. ബിസിനസിൻെറ ബ്രാൻഡിംഗിലും വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുമാണ് ഇന്ന് കൂടുതൽ സമയവും ചെലവഴിക്കേണ്ടത്. ഐടി, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, യന്ത്രങ്ങൾ, നിർമ്മാണം, കൗൺസിലിംഗ്, അഭിനയം, മാധ്യമങ്ങൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം. മനസ്സിന്റെ ആരോഗ്യം നിലനിർത്താൻ മധുരപലഹാരങ്ങളും പുളിയുള്ള പഴങ്ങളും കഴിക്കുക. ഭാഗ്യ നിറം: ആകാശനീല. ഭാഗ്യ ദിനം –ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്കും കന്നുകാലികൾക്കും പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങൾക്ക് ഏറ്റവും മികച്ച നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് വിജയം ആഘോഷിക്കാനാവും. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും. കുടുംബവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഇന്ന് തീർത്തും വിജയകരമായി നടപ്പിലാക്കാൻ സാധിക്കും. യാത്രാ പ്രേമികൾക്ക് ലോംഗ് ഡ്രൈവുകൾ പോകാൻ പറ്റിയ ദിവസമാണ്. സംസാരത്തിലും ഭക്ഷണത്തിലും ഇന്ന് അച്ചടക്കം പാലിക്കുന്നത് അനിവാര്യമാണ്. ഭാഗ്യ നിറം: സീ ഗ്രീൻ, അക്വാ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് മധുരം ദാനം നൽകുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ):ഇന്നത്തെ ദിവസം പുഞ്ചിരിയോടെ ആരംഭിക്കുക. ദിവസം മുഴുവൻ നിരവധി നേട്ടങ്ങൾ തേടിയെത്തും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. വീട്ടമ്മമാർ, അഭിനേതാക്കൾ, ഡോക്ടർമാർ, കയറ്റുമതി ഇറക്കുമതി, തുണി, റിയൽ എസ്റ്റേറ്റ്, ആഡംബര വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകാർ എന്നിവർക്ക് നേട്ടമുണ്ടാവും. അനാവശ്യ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഭാഗ്യ നിറം: അക്വാ. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: വീട്ടിലെ സഹായിക്ക് വളകൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ):ജീവിതത്തിൽ മുന്നേറാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വിശ്വാസം തകർത്തവരോട് ക്ഷമിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ വൈകാതെ കുറയും. ജോലിയിൽ ഒരു പുതിയ തുടക്കം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാൻ പറ്റിയ ദിവസമാണ്. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ പങ്കാളിയുടെ സ്വഭാവം അംഗീകരിക്കാൻ ശ്രമിക്കുക. ഭാഗ്യ നിറം: ചാരനിറം. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: യാചകർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ എല്ലാവരുടെയും സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങി മുന്നോട്ട് പോകും. അധികാരം, പണം, സൗഹൃദം, ബഹുമാനം എന്നിവ അനുഭവിക്കേണ്ട ദിവസമാണിത്. സമൃദ്ധമായ ജീവിതത്തിന് ദൈവത്തിന് നന്ദി പറയുക. പണത്തിന്റെയും ബന്ധത്തിന്റെയും ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ പ്രകൃതിയോട് ഇണങ്ങി അൽപസമയം ചെലവഴിക്കുക. ഭാഗ്യ നിറം – നീല. ഭാഗ്യ ദിനം – ശനി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് പാദരക്ഷകൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവരോട് സഹാനുഭൂതിയോടെയും കരുതലോടെയും പെരുമാറിയാൽ വിജയം നിങ്ങൾക്കൊപ്പമായിരിക്കും. വിദ്യാർത്ഥികൾ അക്കാദമിക് വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും നേട്ടമുണ്ടാക്കും. പണമിടപാട്, കരാറുകളിൽ ഒപ്പിടൽ, ശസ്ത്രക്രിയ, പുതിയ ഡീലുകൾ എന്നിവ മോശം സമയം കാരണം വൈകും. ഇവന്റ് മാനേജ്മെന്റ്, പരസ്യം, ശാസ്ത്രം, രാഷ്ട്രീയം, മരുന്നുകൾ, ഡിസൈനിംഗ്, മീഡിയ, ഫിനാൻസ്, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലുള്ളവർക്ക് നേട്ടമുണ്ടാകും. ഭാഗ്യ നിറം - ഓറഞ്ച്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് തണ്ണിമത്തൻ ദാനം ചെയ്യുക