ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഈ ദിവസം കഠിനാധ്വാനവും ക്ഷമയും നിങ്ങളിൽ നിന്നും ആവശ്യപ്പെടുന്നു. ജീവിതത്തിൽ തടസങ്ങൾ ഉണ്ടാകുമ്പോൾ ആത്മവിശ്വാസം കൈവിടരുത്. മാതാപിതാക്കൻമാരുടെയും അധ്യാപകരുടെയും അനുഗ്രഹം ലഭിക്കും. അവരെ വേദനിപ്പിക്കരുത്. പുതിയ ജോലിയോ പുതിയ സുഹൃത്തിനെയോ ലഭിക്കും. ദേഷ്യം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കപം.സാമ്പത്തിക കാര്യങ്ങളിൽ കാലതാമസം നേരിടും. കൃഷി, വിദ്യാഭ്യാസ വ്യവസായം എന്നിവ ലാഭത്തിലാകും. ഭാഗ്യനിറം: ഓറഞ്ച്, നീല, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 3, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവർ നിങ്ങളെ വൈകാരികമായി ചൂഷണം ചെയ്തേക്കാം. വികാരങ്ങൾ എവിടെയൊക്കം പ്രകടിപ്പിക്കണണെന്നും എവിടെയൊക്കെ പാടില്ലെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ സമർപ്പണവും സത്യസന്ധതയും വിജയത്തിന് കാരണമാകും. അധ്യാപകർ, കയറ്റുമതി ഇറക്കുമതി വ്യവസായങ്ങൾ ചെയ്യുന്നവർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബ്രോക്കർമാർ, ട്രാവൽ ഏജൻസികൾ നടത്തുന്നവർ തുടങ്ങിയവർ വിജയം നേടും. പങ്കാളിയോ സഹപാഠികളോ മാനസികമായി വേദനിപ്പിച്ചേക്കാം. പക്ഷേ ഇത് താൽക്കാലികമായിരിക്കും. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ജനക്കൂട്ടത്തെ ആകർഷിക്കാനും നേതാവാകാനും നിങ്ങളുടെ കഴിവുകൾ പരമാവധി ഉപയോഗിക്കുക. നിങ്ങളുടെ ഭാവനയും മാന്ത്രികമായ സംസാരവും മേലുദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെയും ആകർഷിക്കും. സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ പ്രതിച്ഛായയെക്കുറിച്ച് ബോധവാനായിരിക്കുക. ഡിസൈനർമാർ, എഴുത്തുകാർ, അഭിനേതാക്കൾ, സംഗീതജ്ഞർ തുടങ്ങിയവർ പേരും പ്രശസ്തിയും നേടും. ഭാഗ്യനിറം: ഓറഞ്ച്, ബ്രൗൺ, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ഒരു തടി ഉത്പന്നം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ ക്ഷേത്രത്തിൽ പോയി ദരിദ്രരെയും മൃഗങ്ങളെയും സേവിക്കണം. ഇന്ന് മാംസാഹാരവും മദ്യവും എന്നിവ ഒഴിവാക്കുക. താൽപര്യമുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കണം. വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. നിർമാതാക്കൾക്കും ഡോക്ടർമാർക്കും ഉയർന്ന സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഇന്ന് ദാനധർമം ചെയ്യേണ്ടത് അനിവാര്യമാണ്. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ മുള ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: വീടിന്റെ മധ്യഭാഗത്ത് ഏതെങ്കിലും ഇലക്ട്രിക് ഉപകരണം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് അവിടെ നിന്നും മാറ്റുക. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അതു ലഭിക്കും. പങ്കാളിയോട് നിങ്ങളുടെ വികാരങ്ങൾ പങ്കുവെയ്ക്കാൻ അനുയോജ്യമായ ദിവസം. ഓഹരികൾ വാങ്ങാനും, ഭൂമി വാങ്ങാനും, കായിക മത്സരങ്ങൾ കളിക്കാനും, വസ്തു വിൽക്കാനും, ഔദ്യോഗിക രേഖകളിൽ ഒപ്പിടാനും അനുയോജ്യമായ ദിവസമാണ്. സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, സംവിധായകർ, വാർത്താ അവതാരകർ, അഭിനേതാക്കൾ, കലാകാരന്മാർ, വിദ്യാഭ്യാസ നീരിക്ഷകർ, അഭിഭാഷകർ, രാഷ്ട്രീയക്കാർ എന്നിവർക്ക് കൈയടികൾ ഏറ്റുവാങ്ങാൻ പറ്റിയ ദിവസം. സംസാരം നിയന്ത്രിക്കാൻ ഓർക്കുക, കാരണം അത് നിങ്ങളുടെ നല്ല മനസ്സിന് ദോഷം ചെയ്യും. ഭാഗ്യനിറം: റ്റീൽ, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിലോ കുട്ടികൾക്കോ പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് ശുക്ര ഗ്രഹ പൂജ നടത്തുക. കരിയറിൽ അവസരങ്ങൾ ലഭിക്കുന്ന ഐശ്വര്യപൂർണമായ ദിവസമാണിത്. ഒരുമിച്ച് ജോലി ചെയ്താൽ ദിവസം സന്തോഷകരമായ ഫലങ്ങൾ നൽകും. ഇന്ന് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും. ഈ ദിവസം നിങ്ങൾക്ക് എല്ലാവിധ നേട്ടങ്ങളും ലഭിക്കും. കുടുംബാംഗങ്ങളുടെ ബഹുമാനവും പിന്തുണയും അഭിവൃദ്ധി കൊണ്ടുവരും. വീട്ടമ്മമാർ, ഡിസൈനർമാർ, അഭിഭാഷകർ, ടെക്കികൾ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ എന്നിവർക്ക് പ്രത്യേക അഭിനന്ദനവും ഭാഗ്യവും ലഭിക്കും. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാരന് സൗന്ദര്യവർദ്ധക വസ്തുക്കൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): തുകലിനു പകരം സിൽവർ മെറ്റാലിക് വാച്ച് ധരിക്കണം. ഈ ദിവസം ചില ആശയക്കുഴപ്പങ്ങളുണ്ടാകും. പുതിയ ഓഫറുകൾ നിരസിക്കണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടമുണ്ടാകും. അനാരോഗ്യകരമായ ഭക്ഷണം കഴിക്കരുത്. രാത്രി വൈകിയുള്ള പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കുക. എതിർലിംഗത്തിൽ പെട്ടവരും മുതിർന്നവരും ഭാഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ശിവന്റെ അനുഗ്രഹം ലഭിക്കാൻ ആചാരങ്ങൾ അനുഷ്ഠിക്കണം. ഭാഗ്യനിറം: പച്ച, മഞ്ഞ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 3, ദാനം ചെയ്യേണ്ടത്: തെരുവിൽ അലയുന്ന കന്നുകാലികൾക്ക് ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): കോപം നിയന്ത്രിക്കുക. തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. ഇന്ന് വ്രതാനുഷ്ഠാനം ചെയ്യുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും. ബിസിനസിൽ വലിയ ബ്രാൻഡുകളുമായി സഹകരിക്കാൻ ശ്രമിക്കുക. ഇന്ന് വീടിനേക്കാൾ കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കം. പൂന്തോട്ടത്തിൽ കുറച്ചു സമയം ചിലവഴിക്കുക. ഭാഗ്യനിറം: പർപ്പിൾ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് കറുത്ത നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): എപ്പോഴും സജീവമായി ഇരിക്കുക. സംഗീതജ്ഞർ, നർത്തകർ, അഭിനേതാക്കൾ, രോഗശാന്തിക്കാർ, പരിശീലകർ, ജ്വല്ലറി ഉടമകൾ, കൗൺസിലർമാർ, സർജൻ, രാഷ്ട്രീയക്കാർ, കായികതാരങ്ങൾ തുടങ്ങിയവർക്ക് പ്രതിഫലവും അംഗീകാരവും ലഭിക്കും. ഈ ദിവസം നേട്ടങ്ങളും അവസരങ്ങളും പ്രശസ്തിയും വിനോദവും കൊണ്ടു നിറയും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കുങ്കുമം ദാനം ചെയ്യുക