ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ പ്രായോഗികമായും പക്വതയോടെയും ഇടപെടുന്ന ആളായതിനാൽ വസ്തുവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ തടസ്സം നേരിടില്ല. സർക്കാർ കരാറുകളിൽ ഒപ്പിടുന്നതിനും അവതരണങ്ങളിൽ പങ്കെടുക്കുന്നതിനും ഇന്ന് നല്ല ദിവസമാണ്. ടൂർണമെന്റുകൾ കളിക്കുന്നതിനും ഇന്നത്തെ ദിവസം ഉപയോഗപ്പെടുത്താം. സുഹൃത്തുക്കൾക്ക് നിങ്ങളുടെ പിന്തുണ നൽകണം. ഇന്ന് തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – ഞായർ. ഭാഗ്യ സംഖ്യ – 7,1. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ മഞ്ഞച്ചോറ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ പ്രമാണങ്ങളും മറ്റ് പ്രധാന രേഖകളും ഇന്ന് ജാഗ്രതയോടെ സൂക്ഷിക്കുക. ചിലർ അത് നശിപ്പിക്കാനോ കൈവശപ്പെടുത്താനോ ശ്രമിച്ചേക്കും. വ്യക്തിപരമായ പ്രശ്നങ്ങൾ പരമാവധി അവഗണിക്കുക. വളർച്ചയുടെ വേഗത വർദ്ധിപ്പിക്കുന്നതിന് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സ് മേഖലയിലെ പ്രതിസന്ധികൾ അവസാനിക്കും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയമാണിത്. രാഷ്ട്രീയക്കാർ കരാറുകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശനീല, മഞ്ഞ. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്കോ അമ്പലത്തിലോ എണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഇന്ന് ലഭിക്കുന്ന വേദികളിൽ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. നാടക കലാകാരന്മാർ പുതിയ പദ്ധതികൾ ആരംഭിക്കാൻ ശ്രമിക്കുക. ഒരു പുതിയ ബന്ധുവിനെ ഇന്ന് കണ്ടുമുട്ടിയേക്കും. പൊതുപ്രവർത്തകർക്കും അഭിഭാഷകർക്കും ഭാഗ്യം അനുകൂലമായിരിക്കും. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് നേട്ടമുണ്ടാവും. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് മഞ്ഞ എൻവലപ്പുകൾ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഇന്ന് പണം നിങ്ങൾക്ക് ആവശ്യത്തിനുള്ളത് ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ വലിയ പുരോഗതിക്ക് സാധ്യത. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ ബിസിനസ്സ് മേഖലയിലുള്ളവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രൊഫഷണൽ ജീവിതം നിങ്ങൾക്ക് സംതൃപ്തി പകരും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് നാരങ്ങ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ബോസ് അല്ലെങ്കിൽ സീനിയർ ഇന്ന് നിങ്ങളുടെ വാക്കുകളാൽ സ്വാധീനിക്കപ്പെടുകയും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ പ്രകടനത്തിന് അംഗീകാരവും പ്രതിഫലവും ലഭിക്കും. വസ്തുവകകൾ വാങ്ങാനോ സ്റ്റോക്ക് നിക്ഷേപങ്ങൾ നടത്താനോ ശ്രമിക്കാവുന്നതാണ്. കായികതാരങ്ങൾക്കും സഞ്ചാരികൾക്കും മികച്ച നേട്ടമുണ്ടാവും. ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച വസ്ത്രം ധരിക്കുക. ഭാഗ്യ നിറം - സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ധാന്യങ്ങൾ ദാനം നൽകുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇന്ന് പ്രണയവും വാഗ്ദാനങ്ങളുമെല്ലാം നിങ്ങളുടെ മനസ്സിൽ നിറയും. എന്നാൽ വിശ്വാസവഞ്ചനയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഓർക്കുക. ബിസിനസ്സിലും തൊഴിൽ മേഖലയിലും നല്ല വളർച്ചയുണ്ടാവും. വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്നത്തെ ദിവസത്തെ കൂടുതൽ സങ്കീർണ്ണമാക്കും. അതിനാൽ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. എല്ലാവരെയും സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. അതിനാൽ അമിതമായി ഉത്തരവാദിത്വം ഏറ്റെടുക്കരുത്. സഞ്ചാരികൾ, ജ്വല്ലറികൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് നല്ല ദിവസമാണ്. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: വെള്ളി നാണയങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): അഭിഭാഷകർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, വിദ്യാർത്ഥികൾ, സ്പോർട്സ്മാൻ, സിഎക്കാർ എന്നിവർക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ നേതൃത്വവും വിശകലന വൈദഗ്ധ്യവും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കും. സാമ്പത്തികമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രായോഗികമായി ചിന്തിക്കുക. നിങ്ങളുടെ സത്യസന്ധതയ്ക്ക് പകരമായി സ്നേഹബന്ധത്തിൽ വിശ്വാസവും ബഹുമാനവും ലഭിക്കും. കോടതികൾ, തിയേറ്റർ, ടെക്നോളജി, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഭാഗ്യ നിറം: ഓറഞ്ച്, നീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: മഞ്ഞ വസ്ത്രം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): പൂർത്തിയാക്കാൻ ഏറെ അസൈൻമെൻറുകൾ ഉള്ളതിനാൽ ഇന്ന് നിങ്ങൾക്ക് തിരക്ക് അനുഭവപ്പെടും. ഹ്രസ്വകാല ലക്ഷ്യങ്ങളിലെത്താൻ സാധിക്കും. എന്നാൽ, ദീർഘകാല ലക്ഷ്യങ്ങളിൽ പുനരാലോചന വേണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ദയവായി ഇന്ന് ലോംഗ് ഡ്രൈവുകൾ ഒഴിവാക്കുക. ഭാഗ്യ നിറം – ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് പച്ചപ്പുല്ല് ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ജനപ്രീതി എപ്പോഴും നിങ്ങളുടെ ജോലിയുടെയും വ്യക്തിത്വത്തിന്റെയും ഭാഗമായി കൂടെയുണ്ടാവും. മാധ്യമങ്ങൾ, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ വ്യവസായം എന്നിവയിൽ നിന്നുള്ള ആളുകൾ പുതിയ നേട്ടങ്ങൾ കൈവരിക്കും. ബിസിനസ്സ് അല്ലെങ്കിൽ ജോലി മെച്ചപ്പെടുത്താൻ ബന്ധങ്ങൾ ഉപയോഗപ്പെടുത്തുക. ഭാഗ്യ നിറം – ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9,6. ദാനം ചെയ്യേണ്ടത്: പെൺകുട്ടിക്ക് ഓറഞ്ച് വസ്ത്രം ദാനം ചെയ്യുക