ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഭാഗ്യം വർദ്ധിപ്പിക്കാൻ ഇന്ന് മഞ്ഞ വസ്ത്രം ധരിക്കുക. ആളുകളെ വിലയിരുത്തുന്നതിൽ നിങ്ങൾക്ക് പ്രത്യേക കഴിവ് ഉണ്ടായിരിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും സ്വയം തെളിയിക്കാനും പുതിയ വഴികൾ കണ്ടെത്തും. അഭിനേതാക്കൾ, ടെക്കികൾ, അഭിഭാഷകർ, അധ്യാപകർ, പൊതു പ്രഭാഷകർ തുടങ്ങിയവർക്ക് ജോലിയിൽ വളർച്ചയുണ്ടാകും. ഡോക്ടർമാർ, ലോഹ നിർമ്മാതാക്കൾ, റീട്ടെയിൽ രംഗത്ത് പ്രവർത്തിക്കുന്നവർ, അഭിഭാഷകർ എന്നിവർക്ക് ചില ഓഫർ ലഭിക്കുകയും അത് സ്വീകരിക്കുകയും വേണം. ആകർഷണം വർദ്ധിപ്പിക്കുന്ന തുകൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 3, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ സൂര്യകാന്തി വിത്ത് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): കുടുംബ പ്രശ്നങ്ങളിൽ പക്വതയോടെയുള്ള സമീപനം സ്വീകരിക്കുക. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. അവർ പറയുന്നതു കൂടി കേൾക്കുക. വികാരങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കുന്ന ഒരു പ്രണയദിനം ആയിരിക്കും ഇത്. ഗൗരവം വെടിഞ്ഞ് നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പങ്കിടുക. ബിസിനസ് സംബന്ധമായ ഉത്തരവാദിത്തങ്ങൾ തടസ്സങ്ങളില്ലാതെ നിറവേറ്റാൻ സാധിക്കും. രാഷ്ട്രീയക്കാർ, പാൽ വ്യാപാരികൾ, രോഗശാന്തിക്കാർ, മാധ്യമ പ്രവർത്തകർ, കർഷകർ, ബാങ്കർമാർ തുടങ്ങിയവർക്ക് നേട്ടങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ഭാഗ്യനിറം: ആകാശനീല, മഞ്ഞ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് തൈര് ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പൊതുപ്രവർത്തകർ ഈ ദിവസം പൂർണമായും ഉപയോഗപ്പെടുത്തണം. അവർക്ക് ഇന്ന് മികച്ച പ്രതിഫലം ലഭിക്കും. നിങ്ങളുടെ നേതൃത്വഗുണം ജനങ്ങളെ ആകർഷിക്കും. രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, നാടക കലാകാരന്മാർ എന്നിവർ ജോലിസ്ഥലത്ത് പുതിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം. ഭാഗ്യം അനുകൂലമായിരിക്കും, എന്നാൽ നിങ്ങൾ ഇന്ന് സുഹൃത്തുക്കളുമൊത്ത് ആയിരിക്കുമ്പോൾ സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കരുത്. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയ പ്രവർത്തകർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവരുടെ കരിയറിൽ വളർച്ച ഉണ്ടാകും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: വ്യാഴ്, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: മൃഗങ്ങൾക്ക് വാഴപ്പഴം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ബിസിനസിൽ ഇന്ന് ഓഡിറ്റും അവലോകനവും ആവശ്യമാണ്. വസ്തുവകകളും ആസ്തികളും സംബന്ധിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങൾ തടസം കൂടാതെ നടക്കും. നിങ്ങൾ എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യസമയത്ത് പൂർത്തിയാക്കും. ധാന്യങ്ങൾ ദാനം ചെയ്യുന്നത് ഭാഗ്യം വർദ്ധിപ്പിക്കും. വിദ്യാഭ്യാസം, നിർമ്മാണം, യന്ത്രസാമഗ്രികൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയ ബിസിനസുകളിലെ നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇന്ന് കാര്യമായി തന്നെ പ്രവർത്തിക്കേണ്ടതുണ്ട്. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ധാന്യങ്ങളോ പച്ച പയർവർഗ്ഗങ്ങളോ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: നിങ്ങളുടെ ജ്ഞാനവും പ്രശ്നങ്ങളോടുള്ള സമീപനവും ജീവിതത്തിൽ വിജയം നേടാൻ സഹായിക്കും. എന്നാൽ ചിലപ്പോഴൊക്കെ നിങ്ങൾ നിങ്ങളിലേക്കു തന്നെ ചുരുങ്ങും. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുക, മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ പ്രകടനത്തിന് പ്രതിഫലവും അംഗീകാരവും ലഭിക്കും. സാമ്പത്തിക നിക്ഷേപം നടത്താൻ അനുയോജ്യമായ ഒരു ദിവസം ഉടൻ തന്നെ വന്നുചേരും. കായിക താരങ്ങൾ, അവതാരകർ, ജ്വല്ലറി ഉടമകൾ, വിദ്യാർത്ഥികൾ, യാത്രക്കാർ എന്നിവർക്ക് മികച്ച ഫലം ലഭിക്കും. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച നിറമുള്ള വസ്ത്രം ധരിക്കുക. ഇടക്ക് പുറത്തേക്കൊക്കെ ഇറങ്ങി ആസ്വദിച്ച്, ജോലിയിൽ നിന്ന് അൽപം വിശ്രമം കണ്ടെത്തണം. ഭാഗ്യനിറം: പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യം ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവർ നിങ്ങൾ വേദനിപ്പിക്കാൻ നോക്കിയേക്കാം. അത്തരം സാഹചര്യങ്ങളിൽ നിന്നും സ്വയം മാറിനിൽക്കുക. പണമിടപാടുകൾ നടത്തുമ്പോളും നിയമപരമായ രേഖകളിൽ ഒപ്പു വെയ്ക്കുമ്പോളും ജാഗ്രത പാലിക്കുക. നിങ്ങൾ ഇന്ന് സജീവമായിരിക്കുകയും നിരവധി ജോലികൾ ഒരുമിച്ച് പൂർത്തിയാക്കുകയും ചെയ്യും. ത്യാഗം ചെയ്യാൻ തോന്നും, പക്ഷേ വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹോട്ടലുടമകൾ, സഞ്ചാരികൾ, ജ്വല്ലറി ഉടമകൾ, അഭിനേതാക്കൾ, റേഡിയോ ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ദിവസം ഈ ദിവസം ഭാഗ്യം നിറഞ്ഞതായിരിക്കും. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുക. വിദ്യാഭ്യാസ കാര്യത്തിൽ മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുക ഭാഗ്യനിറം: നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: അനാഥരായ കുട്ടികൾക്ക് പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ബിസിനസിൽ ഉയർന്ന ലാഭം നേടും. പൂർവികരുടെയും ഗുരുവിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഈ ദിവസം ആരംഭിക്കുക. നിങ്ങളുടെ നേതൃത്വവും വിശകലന വൈദഗ്ധ്യവും നിങ്ങൾക്കു തന്നെ ഗുണം ചെയ്യും. സാമ്പത്തിക തീരുമാനങ്ങളിൽ അറിവും വിവേകവും ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ജീവനക്കാരെ ദുരുപയോഗം ചെയ്യുന്നതും അവിശ്വസിക്കുന്നതും ഒഴിവാക്കുക. പ്രണയബന്ധത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. കോടതികൾ, സ്റ്റേഷനറി, തിയേറ്റർ, ടെക്നോളജി, , റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയർ, തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് മികച്ച ദിവസമായിരിക്കും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ കടുക് വിത്ത് ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): സാമ്പത്തിക പ്രശ്നങ്ങളിൽ പരിഹാരം കാണാനാകില്ല. സോഫ്റ്റ്വെയർ ജീവനക്കാർക്കും ഡോക്ടർമാർക്കും പുതിയ എന്തെങ്കിലും ഓഫർ ലഭിക്കാൻ സാധ്യതയുണ്ട്. സ്റ്റാഫ് അംഗങ്ങളോട് മൃദുവായ ഭാഷയിൽ സംസാരിക്കുക. ദിനചര്യകൾ ശ്രദ്ധിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുക. സാമൂഹിക പ്രവർത്തനം നടത്തുകയും ദൈവാനുഗ്രഹം തേടുകയും ചെയ്യുക. കോർപ്പറേറ്റ് ഇവന്റുകൾ, സർക്കാർ കരാറുകൾ, അഭിമുഖങ്ങൾ എന്നിവയിൽ നിർബന്ധമായും പങ്കെടുക്കണം. സമൃദ്ധി ലഭിക്കാൻ ശിവന്റെയും ശനിയുടെയും അനുഗ്രഹം തേടുക. ഭാഗ്യനിറം: നീല, മഞ്ഞ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ചീര ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഭാവി പദ്ധതികളും നിക്ഷേപ പദ്ധതികളും ആസൂത്രണം ചെയ്യുന്നത് ഒരു ദിവസത്തേക്ക് നിർത്തിവെക്കുക. സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യണം. അഭിനയം, മാധ്യമം, ആങ്കറിംഗ്, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ വ്യവസായം എന്നീ മേഖലയിലുള്ള ആളുകൾക്ക് ഉയർച്ച താഴ്ചകൾ ഉണ്ടാകും. പോസിറ്റീവായി ദിവസം തുടങ്ങാനായി മഞ്ഞ നിറമുള്ള ചോറ് കഴിക്കുക. സമൃദ്ധിയ്ക്കായി ശിവന്റെയും ശനിയുടെയും അനുഗ്രഹം തേടുക. ഭാഗ്യനിറം: ചുവപ്പ്, മഞ്ഞ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9,6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് ചുവന്ന നിറമുള്ള ധാന്യങ്ങൾ ദാനം ചെയ്യുക