ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങള്‍ സൂര്യനെപ്പോലെ പ്രകാശിക്കും. നേതാക്കൾക്ക് അവരുടെ ആശയവിനിമയ കഴിവുകള്‍ പ്രകടിപ്പിക്കാനും വിജയിക്കാനുമുള്ള ദിവസമാണ്. നിങ്ങള്‍ മറ്റ് ഗ്രൂപ്പുകളുമായോ ബ്രാന്‍ഡുകളുമായോ സഹകരിക്കാനോ, പ്രസംഗം നടത്താനോ, ആസ്തികളില്‍ നിക്ഷേപം നടത്താനോ, അഭിമുഖങ്ങളില്‍ പങ്കെടുക്കാനോ, സുഹൃത്തിനോട് സ്നേഹം പ്രകടിപ്പിക്കാനോ ശ്രമിക്കണം. ഇന്ന് നിങ്ങള്‍ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കും. ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതിനാല്‍, പണം സമ്പാദിക്കുകയോ ലക്ഷ്യം നേടുകയോ ചെയ്യുന്നത് എളുപ്പമായിരിക്കും. വിജയം നേടുന്നതിന് ഗണപതിയുടെയും സൂര്യഭഗവാന്റെയും അനുഗ്രഹം വാങ്ങുക. കായിക താരങ്ങള്‍ക്ക് വിജയം കൈവരിക്കാനാകും. സൗമ്യമായ ആശയവിനിമയത്തിലൂടെയും പാചകത്തിലൂടെയും സ്ത്രീകള്‍ക്ക് ആളുകളുടെ മനസ്സ് കീഴടക്കാന്‍ സാധിക്കും. സൂര്യഭഗവാന് വെള്ളം ദാനം ചെയ്യുക. ഭാഗ്യനിറം: മഞ്ഞയും നീലയും, ഭാഗ്യദിനം: ഞായര്‍, തിങ്കള്‍, ഭാഗ്യ നമ്പര്‍: 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കോപ്പര്‍ ഗ്ലാസ് നല്‍കുകയോ കലശം നടത്തുകയോ ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം നിങ്ങള്‍ ശിവന് പാലഭിഷേകം നടത്തണം. നിങ്ങളുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ പറ്റിയ ദിവസം. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ശരാശരിയായിരിക്കും. ദ്രാവകങ്ങള്‍, ഇലക്ട്രോണിക്, മരുന്നുകള്‍, കയറ്റുമതി ഇറക്കുമതി, സൗരോര്‍ജ്ജം, കൃഷി, രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം ലഭിക്കും. ഭാഗ്യനിറം: നീലയും വെള്ളയും, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ആത്മവിശ്വാസം ഉണ്ടാകും. വിജയം അടുത്ത് തന്നെയുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ ഗുരുവിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നിറഞ്ഞ ദിവസം. നിങ്ങളുടെ പ്രയത്നങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങളുടെ ഉപദേശകനോട് നന്ദി പറയണം. കത്തിലൂടെയും മറ്റുമുള്ള ആശയവിനിമയത്തിലൂടെ മാത്രം നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാനുള്ള മികച്ച ദിവസം. വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളോട് പ്രണയം അറിയിക്കാനുള്ള അനുയോജ്യമായ ദിവസം. പഴയ പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങള്‍ വിജയം കൈവരിക്കും. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനശ്രദ്ധ ആകര്‍ഷിക്കും. സ്ത്രീകള്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും വീട്ടിലെ എല്ലാവര്ക്കും നല്‍കുകയും വേണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യനമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലേക്ക് ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ ആശയക്കുഴപ്പം ഇല്ലാതാകും. പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായിരിക്കണം. രേഖകള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് കൂടുതല്‍ സമയവും ചെലവഴിക്കേണ്ടത്. നിങ്ങളുടെ മനസ്സ് പറയുന്നതനുസരിച്ച് കയറ്റുമതി ഇറക്കുമതി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധിക്കുക. വ്യായാമം ചെയ്യുക. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ആര്ഭാടങ്ങള്ക്ക് വേണ്ടി നിങ്ങള്‍ ഇന്ന് പണം ചെലവഴിക്കും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വളര്‍ച്ചയുണ്ടാകും. നിങ്ങളുടെ സ്വാതന്ത്ര്യം ശരിയായ രീതിയിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബുദ്ധിപൂര്‍വ്വം പെരുമാറുക. ഗ്ലാമര്‍, നിര്‍മ്മാണം, മാധ്യമങ്ങള്‍, വിദേശ ചരക്കുകള്‍, സ്പോര്‍ട്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ പ്രത്യേകം വിലയിരുത്തും. ടീല്‍ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് മീറ്റിങുകളില്‍ സഹായകരമാകും. ഇന്ന് മദ്യവും മാംസാഹാരവും ഒഴിവാക്കുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിജയം നേടാനാകും. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ തുളസി ചെടി ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വ്യക്തിബന്ധങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാകുമെങ്കിലും കാലത്തിനനുസരിച്ച് കാര്യങ്ങള്‍ ശരിയാകും. പണം ചെലവഴിക്കുന്നത് നിയന്ത്രിക്കണം. കുട്ടികളെ കുറിച്ച് മാതാപിതാക്കള്‍ക്ക് അഭിമാനം തോന്നും. മാതാപിതാക്കള്‍ അവരുടെ പൊസസ്സീവ് സ്വഭാവം ഉപേക്ഷിക്കണം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കുന്നത് അനുഗ്രഹമായി അനുഭവപ്പെടും. മീറ്റിംഗുകള്‍, ഇടപാടുകള്‍, ഹോസ്റ്റിംഗ്, മാര്‍ക്കറ്റിംഗ്, ഓഫീസിലെ അവതരണങ്ങള്‍ എന്നിവയ്ക്കായി സമയം ചെലവഴിക്കണം. സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ റിസ്ക് എടുക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. അവലോകനങ്ങളില്‍ പങ്കെടുക്കാനും വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വാഹനങ്ങള്‍, മൊബൈല്‍, വീട് എന്നിവ വാങ്ങാനും ഒരു ചെറിയ യാത്ര പ്ലാന്‍ ചെയ്യാനുമുള്ള മികച്ച ദിവസം. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് അനുകൂലമായിരിക്കും. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: അനാഥാലയത്തില്‍ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വ്യക്തിത്വവും സാമൂഹിക ബന്ധങ്ങളും ഉയര്‍ന്ന വിജയസാധ്യത കൊണ്ടുവരും. അഭിഭാഷകരും രാഷ്ട്രീയക്കാരും അവരുടെ പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കണം. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. പുതിയ അവസരങ്ങള്‍ സ്വീകരിക്കുക. പണം ശരിയായ രീതിയില്‍ ലാഭിക്കാന്‍ വക്കീലിന്റെ ഉപദേശം സഹായിക്കും. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. വിവാഹാലോചനകളില് ഇന്ന് തീരുമാനമുണ്ടാകും. ശിവക്ഷേത്രം സന്ദശിക്കുന്നതും ആചാരങ്ങള്‍ നടത്തുന്നതും ഐശ്വര്യം കൊണ്ടുവരും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞ കടുകെണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): പ്രണബന്ധങ്ങള് ഇന്ന് ഭാഗ്യം നിറഞ്ഞതും സന്തോഷകരവും ആയിരിക്കും. സുഗമമായ ഇടപാടുകള്‍ക്കായി നിങ്ങളുടെ അറിവും പണവും ഉപയോഗിക്കേണ്ടി വരും. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പണം കണ്ട് മതിപ്പുളവാക്കും. വിദ്യാര്‍ത്ഥികള്‍ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ സമയം ചെലവഴിക്കണം. ഇന്ന് നിങ്ങള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയായിരിക്കും. പ്രത്യേകിച്ച്, കായികമേഖലയിലുള്ളവര്ക്ക്. ദാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടത് ഇന്ന് അനിവാര്യമാണ്. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് ചെരിപ്പുകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ആശയവിനിമയം ഗുണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ ശരിയായ ആശയവിനിമയം നടത്തുന്നതിലൂടെ പേരും പ്രശസ്തിയും ലഭിക്കും. ദമ്പതികള്‍ക്ക് ഭാവി ആസൂത്രണം ചെയ്യാനുള്ള മനോഹരമായ ദിവസം. ഗ്ലാമര്‍, സോഫ്റ്റ്വെയര്, സംഗീതം, മാധ്യമം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലുള്ള ആളുകള്‍ ജനപ്രീതി നേടും. യുവ രാഷ്ട്രീയക്കാര്‍ക്കും യുവ കലാകാരന്മാര്ക്കും ഇന്ന് ചില പുതിയ അവസരങ്ങള്‍ ലഭിക്കും. പൊതു പ്രസംഗം, അഭിമുഖങ്ങള്‍, മത്സര പരീക്ഷകള്‍ എന്നിവയ്ക്ക് നിര്‍ബന്ധമായും പങ്കെടുക്കേണ്ട ദിവസം. ഗായകരുടെ രക്ഷിതാക്കള്‍ മക്കളെ ഓര്‍ത്ത് അഭിമാനിക്കും. ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയാ വിദഗ്ധര്‍ക്കും മികച്ച പ്രതിഫലം ലഭിക്കും. യാത്രകൾ നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് ആപ്പിള്‍ ദാനം ചെയ്യുക.