ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് സൂര്യഭഗവാന്റെ അനുഗ്രഹം വാങ്ങുക. നേതാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അനുയോജ്യമായ ദിവസമാണിന്ന്. മറ്റ് ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കാനും ഒരു ടീമിനെ നയിക്കാനും പ്രസംഗം നടത്താനും കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും പറ്റിയ ദിവസം കൂടിയാണ്. ഇന്ന് നിങ്ങൾ സൗഹൃദം ആസ്വദിക്കും. ആരോഗ്യം നിലനിർത്താൻ ഉച്ചഭക്ഷണത്തിൽ മഞ്ഞനിറമുള്ള എന്തെങ്കിലും ഉൾപ്പെടുത്തുക. കായിക രംഗത്തുള്ളവർ ടീം സ്പോർട്സിൽ കൂടുതൽ വിജയിക്കും. സൂര്യന് വെള്ളം സമർപ്പിക്കുക. ഭാഗ്യനിറം: മഞ്ഞ, നീല, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 1, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് മഞ്ഞ നിറമുള്ള പഴങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സ്ഥിരം നിലനിർത്തേണ്ട ഒരു ബന്ധം കണ്ടെത്തണമെങ്കിൽ അതിനായി കുറച്ച് കാത്തിരിക്കേണ്ടി വരും. ജോലിയും വ്യക്തിജീവിതവും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ പരിശ്രമിക്കുക. ഇന്ന് ജോലിയിൽ നയതന്ത്രപരമായ കഴിവുകൾ ആവശ്യമാണ്. ശിവന്റെയും ചന്ദ്രന്റെയും അനുഗ്രഹം നേടുക. ദ്രാവകങ്ങൾ, ഇലക്ട്രോണിക്സ്, മരുന്നുകൾ, കയറ്റുമതി, ഇറക്കുമതി, സൗരോർജ്ജം, കൃഷി, ദ്രാവകങ്ങൾ, രാസവസ്തുക്കൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ ലാഭം നേടും. ഭാഗ്യനിറം: മഞ്ഞ, നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, ദാനം ചെയ്യേണ്ടത്: യാചകർക്ക് തൈര് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): നേതാക്കൻമാർ, ക്യാപ്റ്റൻമാർ, പരിശീലകർ, അധ്യാപകർ, എന്നിവർക്ക് ഭാവി ആസൂത്രണം ചെയ്യാൻ അനുയോജ്യമായ ദിവസമാണിത്. ഈ ദിവസം ആരംഭിക്കുന്നതിന് മുൻപ് നിങ്ങളുടെ ഗുരുവിന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാൻ ഓർമിക്കുക. വിദ്യാർത്ഥികൾ ഈ ദിവസം വിജയം നേടും. നിങ്ങളുടെ പ്രയത്നങ്ങൾ അംഗീകരിക്കപ്പെടും. നിങ്ങളുടെ ഉപദേശകനോട് നന്ദി പറയാൻ ഓർമിക്കണം. പങ്കാളിയെ ആകർഷിക്കാൻ അനുയോജ്യമായ ദിവസമാണിത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ പ്രപ്പോസ് ചെയ്യാൻ അനുയോജ്യമായ ദിവസം. പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങൾ വിജയം നേടും. സർക്കാർ ഉദ്യോഗസ്ഥർ, കലാകാരൻമാർ, കായികതാരങ്ങൾ, വിതരണക്കാർ, വിദ്യാഭ്യാസ നിരീക്ഷകർ എന്നിവർ വളർച്ച നേടും. ഗുരു ഗ്രഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് സ്ത്രീകൾ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും കുടുംബാംഗങ്ങൾക്ക് മുഴുവൻ വിളമ്പുകയും ചെയ്യണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പണമിടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഇന്ന് നിക്ഷേപിക്കുന്ന പണത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കണം. രേഖകൾ പരിശോധിക്കുന്നതിന് കൂടുതൽ സമയം ചെലവഴിക്കണം. കയറ്റുമതി ഇറക്കുമതി, റെസ്റ്റോറന്റുകൾ, സ്റ്റോക്കുകൾ, ആഭരണങ്ങൾ, നിർമ്മാണം, ചില്ലറ വിൽപന എന്നീ രംഗങ്ങളിൽ ഉള്ളവർ ബിസിനസ് ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വ്യക്തിബന്ധങ്ങളിൽ ഒരു വഴിത്തിരിവ് സംഭവിക്കും. ആരെയെങ്കിലും വേദനിപ്പിക്കാൻ സാധ്യതയുണ്ട്, അതിനാൽ ആശയവിനിമയം നടത്തുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് പച്ച മുന്തിരി ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: നിങ്ങൾക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. പണം അമിതമായി ചെലവഴിക്കരുത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഉദാരമനസോടെ പെരുമാറുക. സ്പോർട്സ്, ഗ്ലാമർ, നിർമാണം, മാധ്യമങ്ങൾ, വിദേശ ചരക്കുകൾ, സ്പോർട്സ് എന്നീ രംഗങ്ങളിൽ ഉള്ളവർ വിജയം നേടും. അക്വാ നിറമുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യം നിലനിർത്താൻ സഹായിക്കും. ഇന്ന് മദ്യവും നോൺ വെജും ഒഴിവാക്കുക. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാക്കും ഭാഗ്യനിറം: അക്വാ: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് തൈകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ലക്ഷ്മി ദേവിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുക. കുട്ടികളിൽ അഭിമാനിക്കാനിട വരും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് അനുഗ്രഹമായി മാറും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ, വീട് എന്നിവ വാങ്ങാനും ചെറിയ യാത്ര ആസൂത്രണം ചെയ്യാനും നല്ല ദിവസം. ഇന്ന് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ:6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ജീവിതം ഉയർച്ച താഴ്ചകൾക്കിടയിലൂടെ നീങ്ങും. കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഭാവിയിൽ പണം ലാഭിക്കാൻ സഹായിക്കും. നിർമ്മാണം, യന്ത്രങ്ങൾ, സ്വർണ്ണം, വിദ്യാഭ്യാസം, സോഫ്റ്റ്വെയർ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഇടപാടുകൾ വിജയകരമാകും. വിവാഹാലോചനകൾ വൈകും. ശിവക്ഷേത്ര ദർശനവും പൂജാദികർമങ്ങളും ഗുണം ചെയ്യും. ഭാഗ്യനിറം: മഞ്ഞ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് വാഴപ്പഴം നൽകുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകൾ പരിഹരിക്കപ്പെടും. പങ്കാളിക്കായി സമയം മാറ്റിവയ്ക്കുക. ലക്ഷ്യം അടുത്തിരിക്കുന്നതിനാൽ വിദ്യാർത്ഥികൾ അർപ്പണബോധത്തോടെ പ്രവർത്തിക്കണം. ദാനധർമ്മം ഇന്നത്തെ ദിവസം അനിവാര്യമാണ്. ഭാഗ്യനിറം: സീ ഗ്രീൻ, ഭാഗ്യദിവസം: ശനി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ചീര ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ദമ്പതികൾക്ക് പുറത്തുപോകാനും പരസ്പര വിശ്വാസം വർദ്ധിപ്പിക്കാനുമുള്ള അവസരം ലഭിക്കും. ഗ്ലാമർ, സോഫ്റ്റ്വെയർ, സംഗീതം, മാധ്യമം അല്ലെങ്കിൽ വിദ്യാഭ്യാസ വ്യവസായം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ജനപ്രീതി ലഭിക്കും. യുവ രാഷ്ട്രീയക്കാർക്കും യുവ കലാകാരന്മാർക്കും ഇന്ന് ചില പുതിയ സ്ഥാനങ്ങൾ ലഭിക്കും. സംഗീതജ്ഞരുടെ രക്ഷിതാക്കൾ ഇന്ന് മക്കളെ ഓർത്ത് അഭിമാനിക്കും. ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് തണ്ണിമത്തൻ ദാനം ചെയ്യുക.