ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ അറിവിന്റെ കരുത്ത് വ്യക്തിത്വത്തിൽ പ്രതിഫലിക്കുന്നുണ്ട്. പുതിയ ഓഫറുകളെ സ്വാഗതം ചെയ്യുന്നതിനുള്ള ദിവസം. ജോലിസ്ഥലത്തും കുടുംബത്തിലും നിങ്ങൾക്ക് വളരെയധികം ബഹുമാനം ലഭിക്കും. മത്സരങ്ങൾ, സംഗീത കച്ചേരികൾ, കുടുംബ ചടങ്ങുകൾ, ഇവന്റുകൾ എന്നിവ ഇന്ന് ഭംഗിയായി നടക്കും. വസ്തുവകകൾ വാങ്ങുമ്പോഴും ആസ്തികൾ വിൽക്കുമ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടതായി വന്നേക്കും. ഇലക്ട്രോണിക്സ്, സ്കൂളുകൾ, റെസ്റ്റോറന്റുകൾ, കൗൺസിലിംഗ് പുസ്തകങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, ലോഹങ്ങൾ, ക്രിയേറ്റീവ് ക്ലാസുകൾ, സ്പോർട്സ് അക്കാദമികൾ എന്നിവയുടെ ബിസിനസ്സ് ഉയർന്ന ലാഭം നേടും. ഭാഗ്യ നിറം: ഓറഞ്ച്, നീല. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ബിസിനസ്സിലും ജോലിയിലും അപകട സാധ്യതയുള്ള പദ്ധതികൾ ഏറ്റെടുത്താലും പ്രശ്നമില്ല. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടെന്ന് മനസ്സിലാക്കുക. നിയമപരമായ വിഷയങ്ങൾ വിട്ടുവീഴ്ചകളില്ലാതെ നിറവേറ്റപ്പെടും. ഇന്ന് മുതിർന്നവരുടെ വിമർശനങ്ങളെ സ്ത്രീകളും കുട്ടികളും അവഗണിക്കണം. കയറ്റുമതി ഇറക്കുമതി, ദ്രാവകം, മരുന്നുകൾ, നിയമ സ്ഥാപനങ്ങൾ, ഡയമണ്ട് ബിസിനസ്സ്, രാഷ്ട്രീയക്കാർ എന്നിവർക്ക് നേട്ടമുണ്ടാവും. റീട്ടെയിലർമാർ, ബ്രോക്കർമാർ, കായികതാരങ്ങൾ എന്നിവർ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. ഭാഗ്യ നിറം: അക്വാ. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 2. ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ പാൽ ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): സർഗ്ഗാത്മക ഭാവന ഉയർന്നതിനാൽ എഴുത്തുകാർക്കും സംഗീതജ്ഞർക്കും ഒരു മികച്ച ദിവസം പ്രതീക്ഷിക്കുന്നു. കലാകാരന്മാർക്ക് ജോലിസ്ഥലത്ത് അവസരങ്ങളുടെ രൂപത്തിൽ പുതിയ തുടക്കമുണ്ടാകും. നിങ്ങളുടെ പ്രവർത്തനങ്ങളും സംസാരവും ആളുകളിൽ മതിപ്പുണ്ടാക്കും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും സമീപഭാവിയിൽ അനുകൂലമായി മാറും. സാമ്പത്തിക പദ്ധതികൾ മറ്റുള്ളവരുമായി പങ്കിടുന്നത് നിർത്തുക. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം – വ്യാഴം. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ മഞ്ഞ കടുക് വിത്തുകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): സോഷ്യൽ നെറ്റ്വർക്കിംഗിന്റെ സഹായത്തോടെ നിങ്ങൾ എളുപ്പത്തിൽ പണം സമ്പാദിക്കും. വിദേശത്ത് പഠിക്കുകയാണെങ്കിൽ നിങ്ങൾ പൂർണമായും അർപ്പണബോധത്തോടെ ഇടപെടുക. രാഷ്ട്രീയത്തിലും വിനോദമേഖലയിലും വ്യവസായത്തിലും ഉള്ളവർക്ക് യാത്ര ചെയ്യാൻ നല്ല ദിവസമാണ്. മെഷിനറി, വിദ്യാഭ്യാസം, പരിശീലനം, സോഫ്റ്റ്വെയർ ബിസിനസ്സ്, മെഡിക്കൽ ഫീൽഡ് എന്നീ മേഖലകളിൽ വളർച്ചയുണ്ടാവും. ഓഹരി നിക്ഷേപം പ്രതീക്ഷിച്ച പോലെ നേട്ടമുണ്ടാക്കാൻ സാധ്യതയില്ല. വിദ്യാർത്ഥികൾ ധ്യാനിക്കുന്നത് മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം –ശനി. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: യാചകന് പച്ചയോ ചുവപ്പോ വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): പങ്കാളിയുമായോ അടുത്ത സുഹൃത്തുമായോ ചിന്തകൾ പങ്കിടാനുള്ള ഒരു ദിവസം. ജോലിസ്ഥലത്ത് ലാഭമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. വായ്പകൾ പോലുള്ള ബാധ്യതകളുടെ കെണിയിൽ വീഴരുത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പമാവും. പരസ്യം, മീഡിയ, ട്രാവൽ ഏജൻസി, സ്പോർട്സ് എന്നീ മേഖലയിൽ നേട്ടമുണ്ടാവും. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് നേട്ടങ്ങൾ ആസ്വദിക്കാനാവും. ഭാഗ്യ നിറം: നീല, സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ പഴങ്ങൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ആഡംബരവും സമൃദ്ധിയും നിങ്ങൾക്കൊപ്പമുണ്ടാവുന്ന ദിവസമാണിത്. ഇന്ന് കുടുംബയോഗങ്ങളിലും പാർട്ടികളിലും പങ്കെടുക്കേണ്ടി വരും. പങ്കാളിക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ദിവസം. വിദ്യാർത്ഥികളും രാഷ്ട്രീയക്കാരും പുതിയ അവസരങ്ങൾ ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കുക. വ്യക്തിപരമായ ബന്ധങ്ങളിൽ നിങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ വെളുത്ത മധുരം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ഊർജ്ജസ്വലത ഇന്ന് വല്ലാതെ ഗുണം ചെയ്യും. പൊതു വ്യക്തികൾ, രാഷ്ട്രീയക്കാർ, സോഫ്റ്റ്വെയർ, ഹാർഡ്വെയർ എഞ്ചിനീയർമാർ, ബിൽഡർമാർ, ജ്യോതിഷികൾ, മേക്കപ്പ് ആർട്ടിസ്റ്റ്, കായികതാരങ്ങൾ എന്നിവർക്ക് മികച്ച നേട്ടമുണ്ടാവുന്ന ദിവസം. നിയമ വ്യവഹാരങ്ങളിൽ വിജയം നിങ്ങളോടൊപ്പമായിരിക്കും. പങ്കാളികളുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക. വേർപിരിയലിന് വരെ സാഹചര്യം ഉണ്ടാകാം. കായികതാരത്തിന് അംഗീകാരവും ആദരവും ലഭിക്കും. ഭാഗ്യ നിറം: ടീൽ. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: ചെമ്പിൻെറയോ ഓടിൻെറയോ വസ്തുക്കൾ ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): യാത്ര ചെയ്യാൻ പദ്ധതി ഇടുന്നുണ്ടെങ്കിൽ ഇന്ന് അതിന് പറ്റിയ ദിവസമാണ്. പക്ഷേ, സ്വയം വാഹനമോടിക്കുന്നത് ഒഴിവാക്കുക. യാത്ര ആഡംബരമാണെന്ന് തോന്നുമെങ്കിലും നിരവധി ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാവും. ഡോക്ടർമാർക്കും ധനകാര്യ പ്രവർത്തകർക്കും പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. ഭാഗ്യ നിറം – ആകാശനീല, പീച്ച്. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: യാചകർക്ക് തണ്ണിമത്തൻ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): അഭിനേതാക്കൾ, കലാകാരന്മാർ, ഡോക്ടർമാർ, പ്രോപ്പർട്ടി ഡീലർമാർ, ഗായകർ, ചില്ലറ വ്യാപാരികൾ, ഗൃഹനിർമ്മാതാക്കൾ, സെയിൽസ്, മാർക്കറ്റിംഗ് മേഖലയിൽ ഉള്ളവർ എന്നിവർക്ക് നേട്ടങ്ങളുടെയും കയ്യടികളുടെയും ദിനം. സ്പോർട്സ്മാൻ, വ്യവസായി, അധ്യാപകർ, ബാങ്കർമാർ, സംഗീതജ്ഞർ, വിദ്യാർത്ഥികൾ എന്നിവർ ശ്രദ്ധയോടെ മുന്നോട്ട് പോവണം. ഇന്ന് നിങ്ങളുടെ കണ്ണുകളെ നന്നായി പരിപാലിക്കുക. യാത്രകൾ ഒഴിവാക്കി ഇന്ന് ഓൺലൈനായി ജോലി ചെയ്യാൻ ശ്രമിക്കുക. ഭാഗ്യ നിറം – പർപ്പിൾ. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: യാചകർക്ക് ഓറഞ്ച് ദാനം ചെയ്യുക.