ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ബിസിനസ്സ് ആവശ്യങ്ങൾക്കോ വസ്തുവകകളിലോ മൂലധനമായോ നിക്ഷേപിക്കുമ്പോൾ ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുക. കാരണം ഭാഗ്യം നിങ്ങൾക്ക് അനുകൂലമാണ്. കായികരംഗത്തുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകാൻ കാലതാമസം നേരിടും. മെറ്റൽ, ഇഷ്ടിക, പ്ലാസ്റ്റിക്, ഫർണിച്ചർ, പുസ്തകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ധനകാര്യം എന്നീ മേഖലകളിലുള്ളവർക്ക് പൂർണ്ണ വിജയം ഉണ്ടാകും. ഭാഗ്യ നിറം : പീച്ച്, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പർ: 3, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): കൂട്ടുകച്ചവടത്തിൽ ജാഗ്രതയോടെ നീങ്ങുന്നത് ഇന്ന് നിങ്ങളെ നഷ്ടങ്ങളിൽ നിന്നും വേദനകളിൽ നിന്നും രക്ഷിക്കും. പ്രശ്നങ്ങളുടെ വലുപ്പം ക്രമേണ കുറയുകയും വൈകുന്നേരത്തോടെ കാര്യങ്ങൾ നേരെയാവുകയും ചെയ്യും. നിങ്ങളുടെ ആത്മാഭിമാനത്തിന് മുറിവേൽക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് ഒത്തുചേരലുകൾ ഒഴിവാക്കുക. മുതിർന്ന അംഗങ്ങളുമായി കുട്ടികൾ സഹകരിക്കണം. സമാധാനത്തോടെ പകൽ ആരംഭിക്കാൻ പാൽ കലർത്തിയ വെള്ളത്തിൽ കുളിക്കുക. കയറ്റുമതി ഇറക്കുമതി ബിസിനസ്സ്, രാഷ്ട്രീയക്കാർ എന്നിവർക്ക് പുതിയ അവസരങ്ങൾ കിട്ടിയേക്കും. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ രണ്ട് നാളികേരം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കഴിവുകൾ, അറിവ് എന്നിവയും അതല്ലാത്ത മറ്റ് കാര്യങ്ങളും പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല ദിവസമാണിന്ന്. ജോലിസ്ഥലത്തെ റിക്രൂട്ട്മെന്റിൽ നിങ്ങളും സ്വാഗതം ചെയ്യപ്പെടും. നിങ്ങളുടെ അറിവും സംസാരവും ആളുകളിൽ മതിപ്പുളവാക്കും. ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രത്യേകിച്ച് സംഗീതജ്ഞരോ എഴുത്തുകാരോ ആയവർക്ക് അനുകൂലമായിരിക്കും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭിക്കും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്ന മനസ്സോടെ കൈമാറണം. എല്ലാ ഇടപാടുകളിലും വലിയ ഭാഗ്യം ആസ്വദിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം കിട്ടും. ഇന്നത്തെ ദിവസം ആരംഭിക്കുന്നതിന് മുമ്പ് ഗുരു നാമം ജപിക്കാനും നെറ്റിയിൽ ചന്ദനം ധരിക്കാനും മറക്കരുത്. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത് : സഹായിയായി നിൽക്കുന്ന സ്ത്രീയ്ക്ക് കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ദൈവവിശ്വാസിയായി തുടരാൻ ഇപ്പോഴും ഓർക്കണം, കാരണം അതിന് നിങ്ങളുടെ ജീവിതത്തെ സമ്പൂർണ്ണമായി മാറ്റാനുള്ള കഴിവുണ്ട്. സമയം നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്, അതുകൊണ്ട് തന്നെ അപ്പോയ്ന്റ്മെന്റുകൾക്കായി നല്ല തയ്യാറെടുപ്പ് നടത്തുക. ഭാവിക്ക് വേണ്ടി ഇന്ന് വിത്ത് വിതയ്ക്കുക എന്നത് ഇന്ന് നടത്തേണ്ട കാര്യമാണ്. രാഷ്ട്രീയ, വിനോദ വ്യവസായ മേഖലയിലുള്ളവർക്ക് യാത്രയ്ക്ക് അനുകൂലമല്ലാത്ത ദിവസമാണ്. നിർമ്മാണം അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് ബിസിനസ്സ് മേഖലകൾ മന്ദഗതിയിലെ മുന്നോട്ട് പോകൂ. അതേസമയം മെഡിക്കൽ, കാർഷിക മേഖലകളിൽ നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ അവരുടെ മാസാവസാന ലക്ഷ്യങ്ങളിൽ എത്താൻ സാധ്യതയുണ്ട്. ഇന്ന് നോൺ വെജ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത് : നിർബന്ധമായും ഒരു യാചകന് പുതപ്പ് ദാനം ചെയ്യണം
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നമ്പർ 5: നിങ്ങളുടെ പ്രവർത്തന ശൈലിയും പുഞ്ചിരിയും ചുറ്റുമുള്ള എല്ലാവരെയും ആകർഷിക്കും. പ്രകടനത്തിന് അംഗീകാരവും നേട്ടങ്ങളും ലഭിക്കാനിടയുണ്ട്. ഒരു സുഹൃത്തോ ബന്ധുവോ സഹായത്തിനായി ഉടൻ സമീപിക്കും. നിങ്ങൾ കഴിയുന്ന പിന്തുണ അവർക്ക് നൽകണം. ബാങ്കർമാർ. വിൽപന മേഖലയിൽ ഉള്ളവർ, കായികരംഗത്തുള്ളവർ എന്നിവർ വേഗത കൂട്ടുന്നത് ഭാഗ്യാനുഭവം കൂടാൻ സഹായിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് നേട്ടങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ദിവസമാണ്. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത് : പച്ച ഇലക്കറികൾ ദാനം ചെയ്യണം
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി വ്യക്തിത്വവികസന കാര്യങ്ങൾ പങ്ക് വയ്ക്കുന്നത് ഗുണം ചെയ്യും. യാത്ര പോകാനും അവതരണങ്ങൾക്കും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും വിജയം ആഘോഷിക്കാനും അനുയോജ്യമായ ദിവസമാണ്. കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ദിവസം. വിസയ്ക്കായി കാത്തിരിക്കുകയാണെങ്കിൽ അനുകൂലമായ ചില നീക്കങ്ങൾ ആശ്വാസം നൽകും. പുതിയ ഫാക്ടറി സ്ഥാപിക്കാൻ ഭൂമി അന്വേഷിക്കുന്നവർക്ക് തൃപ്തികരമായ ഒരു വസ്തു തിരഞ്ഞെടുക്കാൻ കഴിയും. അഭിനേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും വിജയം ആസ്വദിക്കാൻ കഴിയുന്ന ദിവസമാണ്. ഭാഗ്യ നിറം: ഇരുണ്ട ചാരമോ നീലയോ നിറം, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത് : ദരിദ്രർക്ക് മധുരപലഹാരങ്ങൾ നൽകുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിയമ വ്യവഹാരങ്ങളിലും മറ്റ് സാമ്പത്തിക പ്രശ്നങ്ങളിലും നിങ്ങൾക്ക് അനുകൂലമായതും ഭാഗ്യം നിറഞ്ഞതുമായ ദിവസമാണ്. സ്പോർട്സ്, അക്കാദമിക് എന്നീ രംഗത്തുള്ളവരുടെ വിജയത്തെ പിന്തുണയ്ക്കാൻ മുതിർന്നവരുടെ അനുഗ്രഹം ഉണ്ടാകും. എതിർലിംഗത്തിലുള്ളവരുമായുള്ള ബന്ധം ഇന്ന് പൂവണിയും. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും വേണം. മൃദുവും ദയയുള്ളതുമായ വാക്കുകൾ ഇന്ന് എല്ലാ രംഗത്തും നിങ്ങൾക്ക് വിജയം തരും. രാഷ്ട്രീയക്കാർക്ക് പൊതുയോഗങ്ങളിൽ പങ്കെടുക്കാനും പാർട്ടിയിലെ മുതിർന്നവരെ ആകർഷിക്കാനുമുള്ള മനോഹരമായ അവസരങ്ങൾ കിട്ടുന്ന ദിവസമാണിന്ന്. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത് : ദയവായി ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഇന്ന് വലിയ ഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. വിജയം കൈവരിക്കാൻ കഠിനാധ്വാനത്തേക്കാൾ സമർത്ഥമായ പ്രവർത്തനം കൊണ്ട് സാധിക്കും. സുമനസ്സുകളുടെ സഹായത്തോടെ ദിവസാവസാനത്തോടെ നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. സെമിനാർ അവതരണത്തിന് ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് വൈകുന്നേരത്തോടെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. ഭാഗ്യ നിറം: കടൽ നീല, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത് : ദയവായി ഒരു യാചകന് ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): വർഷത്തിൽ ഒരിക്കലെങ്കിലും മംഗളപൂജ നടത്തുക. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളോ വിജയമോ പ്രതീക്ഷിക്കാവുന്നതാണ്. സർക്കാർ ഉത്തരവുകൾക്കായി സമീപിക്കാൻ അനുകൂലമായ ദിവസമാണ്. സ്പോർട്സ്മാന്മാരും വിദ്യാർത്ഥികളും ഡോക്യുമെന്റേഷൻ സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ മുന്നോട്ട് കൊണ്ടുപോകേണ്ട ദിവസമാണ്. അഭിനേതാക്കൾ, അധ്യാപകർ, സ്പോർട്സ്മാൻ, ഹോട്ടലുടമ എന്നിവർക്ക് വലിയ ഭാഗ്യം വന്നു ചേരാനിടയുണ്ട്. നിങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്ത് ഒരു ചുവന്ന ബൾബ് കത്തിക്കണം. ഭാഗ്യ നിറം: ചുവപ്പും ഓറഞ്ചും, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 3 ഉം 9 ഉം, ദാനം ചെയ്യേണ്ടത് : വീട്ടുജോലിക്കാർക്കോ യാചകർക്കോ മാതളനാരങ്ങ ദാനം ചെയ്യുക മാർച്ച് 5ന് ജനിച്ച സെലിബ്രിറ്റികൾ: വരുൺ ഗാന്ധി, ഗോപിചന്ദ് മാലിനേനി, നിമ്രത് കൗർ, ഡെറക് ഒബ്രിയാൻ, ഗീത ബസ്ര, മുഹമ്മദ് സിറാജ്