ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): മത്സര പരീക്ഷകൾക്കോ സ്പോർട്സ് ടൂർണമെന്റുകൾക്കോ ഹാജരായാൽ ഇന്ന് നിങ്ങൾ തീർച്ചയായും വിജയിക്കും. നിങ്ങളുടെ അതുല്യമായ നേതൃത്വത്തിലൂടെ ഒരു ബ്രാൻഡ് സ്ഥാപിച്ച് എടുക്കാനും ജോലിയിൽ ഉയർന്ന സ്ഥാനം നിലനിർത്താനും നിങ്ങൾക്ക് സാധിക്കും . അവിവാഹിതർ അവരുടെ പ്രണയം കണ്ടെത്തും. നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളുടെ മേൽ മതിപ്പുണ്ടാവുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ഏറെ പ്രിയപ്പെട്ടവരിൽ നിന്ന് അഭിനന്ദനങ്ങൾ, നിർദ്ദേശങ്ങൾ, പ്രതിഫലങ്ങൾ അല്ലെങ്കിൽ പിന്തുണ എന്നിവ ലഭിക്കുന്നതിനാൽ സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്. അഭിനയം, സൗരോർജ്ജം, കലാസൃഷ്ടികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കൃഷി, വസ്തുവകകൾ എന്നീ മേഖകളിലുള്ളവർ ഇന്ന് വിപണിയിൽ മുന്നിലെത്തും. ഭാഗ്യ നിറം: ഇരുണ്ട ചാരമോ നീലയോ നിറം, ഭാഗ്യ ദിനം : ഞായറാഴ്ച, ഭാഗ്യ നമ്പർ: 1 ഉം 5 ഉം, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് വാഴപ്പഴം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ വികാരങ്ങൾ ആയിരിക്കും നിങ്ങളോട് സംസാരിക്കുക. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങളുടെ ഭാഗ്യം വളരെയധികം അനുകൂലമായിരിക്കുമ്പോഴും, വ്യക്തിപരമായ ബന്ധങ്ങളിൽ മൂന്നാമതൊരു വ്യക്തിയെ സൂക്ഷിക്കുക. സ്ത്രീകൾക്ക് പുതിയ ജോലിക്കും ബിസിനസ്സിനും അപേക്ഷിക്കാൻ അനുകൂലമായ ദിവസമാണ്. സ്ത്രീകൾക്ക് ഇന്ന് ബിസിനസ്സിൽ നിക്ഷേപം നടത്താൻ സാധിക്കും. കുട്ടികൾക്ക് അവരുടെ പ്രകടനത്തിലെ ആത്മവിശ്വാസം, കഠിനാധ്വാനം, ഭാഗ്യം, ആകർഷണം എന്നിവ ആസ്വദിക്കാനാകും. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ അക്കാദമിക, കായിക പ്രകടനങ്ങളിൽ അഭിമാനം തോന്നും. പ്രണയം ദമ്പതികളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. എന്നാൽ ആൾക്കൂട്ടത്തിൽ നിന്നും പാർട്ടികളിൽ നിന്നും അകന്നു നിൽക്കും. പ്രധാനപ്പെട്ട അഭിമുഖങ്ങളിൽ കടൽപച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, ഡിസൈനർ, ഡോക്ടർമാർ, അഭിനേതാക്കൾ എന്നിവർക്ക് വിജയം നേടാനാകും. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ രണ്ട് നാളികേരം ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): തുളസിയില കഴിക്കുന്നതും വീടിന്റെ വടക്ക് ഭാഗത്ത് ഒരു വാഴ വയ്ക്കുന്നതും നല്ലതാണ്. ഇന്ന് നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ എത്ര താഴ്ത്താൻ ശ്രമിച്ചാലും ഒന്നും സംഭവിക്കില്ല, പക്ഷേ പൊതുവിൽ അജ്ഞത ഭാവിക്കുന്നതാണ് നല്ലത്. കലാകാരന്മാർക്ക് നിക്ഷേപത്തിനും വരുമാനത്തിനും മികച്ച സമയമാണ്. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ കഴിയും. സ്റ്റോക്ക് ബ്രോക്കർമാർ, എയർലൈൻ ജീവനക്കാർ, പ്രതിരോധ ജീവനക്കാർ, ഹോട്ടലുടമകൾ, സംഗീതജ്ഞർ, രാഷ്ട്രീയക്കാർ എന്നിവർക്ക് പ്രമോഷൻ ലഭിക്കും. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം : വ്യാഴാഴ്ച, ഭാഗ്യം നമ്പർ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങൾക്ക് ഭാഗ്യദിനമാണ്. തീർപ്പാക്കാത്തതോ വൈകിയതോ ആയ ജോലികൾ ഇന്ന് പൂർത്തിയാകും. സാമ്പത്തികവും വിപണനപരവുമായ തന്ത്രങ്ങൾ പ്രവർത്തനക്ഷമമാക്കുകയും വരുമാനം വർധിക്കുകയും ചെയ്യുക. ചെറുപ്പക്കാർ പ്രണയം പങ്കുവെക്കുകയും വിശ്വസനീയമല്ലാത്ത സൗഹൃദങ്ങളെയോ ബന്ധങ്ങളെയോ ഒഴിവാക്കുകയും ചെയ്യണം. നോൺ വെജും മദ്യവും ഒഴിവാക്കുക. ഭാഗ്യ നിറം: കടൽനീല, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത് : കന്നുകാലികൾക്ക് പച്ചിലകൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ക്ഷേത്രത്തിൽ ഗണേശ ഭഗവാന്റെ അനുഗ്രഹം നേടുന്നത് ശുഭകരമാണ്. ഇന്ന് നിങ്ങൾ വളരെ ഭാഗ്യവാനാണ്. കൂടുതൽ സമയവും പണം സമ്പാദിക്കുന്നതിനും ഷോപ്പിംഗും ആഘോഷങ്ങൾക്കുമായി ചെലവഴിക്കും. കരിയറിൽ മെച്ചപ്പെട്ട വളർച്ച നേടാനാകും. സമയം പാഴാക്കാതിരിക്കുക. നിങ്ങൾ ജാഗ്രത പുലർത്തണം. ബന്ധങ്ങൾ, ടൂറുകൾ, റിസ്ക് എടുക്കൽ, വസ്തു വാങ്ങൽ, മത്സരങ്ങൾ എന്നിവ നന്നായി ആസ്വദിക്കാനുള്ള ഒരു ദിവസമാണ്. എല്ലാ ആഡംബരങ്ങളോടും കൂടി ഇന്ന് ഒരു ചെറിയ യാത്ര പോകും. ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങാനാകും. ഭാഗ്യ നിറം: കടൽ പച്ച, ഭാഗ്യ ദിനം : ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത് : കന്നുകാലികൾക്കും ദരിദ്രർക്കും പച്ച ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഉന്നതപഠനം, പുതിയ വീട്, ജോലി, പുതിയ ബന്ധങ്ങൾ, ധനലാഭം, യാത്രകൾ, പാർട്ടി തുടങ്ങി ഇന്ന് നിങ്ങൾക്ക് വരാനിരിക്കുന്ന കാര്യങ്ങളിൽ ഭാഗ്യം തുണയ്ക്കും. ഇന്ന് വളരെ വലിയ ചുമതലകൾ ആയിരിക്കും നിങ്ങൾ ആസ്വദിക്കുക. എല്ലാ ലക്ഷ്യങ്ങളും ഇന്ന് കൈവരിക്കാനാകും. രാഷ്ട്രീയക്കാർ, കായികതാരം, ബ്രോക്കർമാർ, ചില്ലറ വ്യാപാരികൾ, ഹോട്ടൽ വ്യാപാരികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ലക്ഷ്യത്തിലെത്താനും വിജയം നിലനിർത്താനും സാധിക്കും. വീട്ടമ്മമാർക്കും അധ്യാപകർക്കും കുടുംബത്തിൽ നിന്ന് ആദരവും വാത്സല്യവും അനുഭവിക്കാൻ യോഗമുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ പ്രൊഫൈലും പ്രമോഷനും കിട്ടാൻ സാധ്യതയുണ്ട്. കാത്തിരുന്ന വിവാഹാലോചനകൾ ഇന്ന് യാഥാർത്ഥ്യമായേക്കാം. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ 6 ഉം 2 ഉം, ദാനം ചെയ്യേണ്ടത് : കുട്ടികൾക്ക് നീല പെൻസിലോ പേനയോ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): പഴയ ചില സ്രോതസ്സുകളിൽ നിന്ന് പണമുണ്ടാക്കാൻ അവസരമുണ്ടാകുന്ന ദിവസമാണിന്ന്. ഗുരു നാമം ജപിച്ചും പൂർവ്വികരെ ആദരിച്ചും ദിവസം ആരംഭിക്കുക. പുരുഷന്മാർക്ക് ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ സ്ത്രീകൾക്ക് ബിസിനസിൽ വളർച്ച ഉണ്ടാകും. വിശ്വാസ്യതയാണ് ഇന്നത്തെ പ്രധാന ഘടകം, അതുകൊണ്ട് എന്തും പറയുന്നതിന് മുൻപ് വീണ്ടും ആലോചിക്കുക. വീട്ടിൽ ഇരുന്നുള്ള ജോലി ഒഴിവാക്കാൻ ശ്രമിക്കുക. മഞ്ഞ പയർ ദാനം ചെയ്യുന്നത് നല്ല ഫലങ്ങൾ തരും. ചെറുകിട ബ്രാൻഡുകൾ വൻകിടക്കാരേക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. അഭിഭാഷകരും സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുന്നവരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുകയും ഓഫീസിൽ പോകുകയും വേണം. ഭാഗ്യ നിറം: ഓറഞ്ചും പച്ചയും, ഭാഗ്യ ദിനം : തിങ്കളാഴ്ച , ഭാഗ്യ നമ്പർ 7, ദാനം ചെയ്യേണ്ടത് : അനാഥർക്ക് സ്റ്റേഷനറികൾ സംഭാവന ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): രാവിലെ ശനി മന്ത്രം ജപിക്കുക. ലക്ഷ്യം വളരെ അടുത്തായതിനാൽ അതിനായുള്ള പ്രവർത്തനങ്ങൾ തുടരുക. ഇന്നത്തെ ഏത് പ്രതിസന്ധിയിൽ നിന്നും കരകയറാൻ നിങ്ങളെ സഹായിക്കുന്നത് ആത്മവിശ്വാസവും കഠിനാധ്വാനവുമാണ്. ദമ്പതികൾക്കിടയിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകും. ഡോക്ടർമാർ, ബിൽഡർമാർ, തിയേറ്റർ ആർട്ടിസ്റ്റുകൾ, ഫാർമസിസ്റ്റ്, എഞ്ചിനീയർമാർ, നിർമ്മാതാക്കൾ എന്നിവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. യന്ത്രസാമഗ്രികൾ, സാധന സാമഗ്രികൾ, ഫർണിച്ചറുകൾ, ലോഹമോ ഭൂമിയോ വാങ്ങാനോ നിക്ഷേപം നടത്താനോ ഏറ്റവും നല്ല ദിവസം. തിരക്ക് കാരണം ശാരീരിക ക്ഷമത തകരാറിലായേക്കാം, അതുകൊണ്ട് ഇന്ന് കുറച്ച് സമയം പച്ചപ്പുള്ള സ്ഥലത്ത് ചെലവഴിക്കുക. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : അനാഥാലയത്തിൽ കടുകെണ്ണ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): പൊതുപ്രവർത്തകർക്ക് ഇന്ന് ജനപ്രീതി വർദ്ധിക്കുന്ന ദിവസമാണ്. ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകാൻ അൽപ്പസമയം ധ്യാനത്തിലേർപ്പെടുക. അഭിനേതാക്കൾ, ഗായകർ, ഡിസൈനർമാർ, രാഷ്ട്രീയക്കാർ, ഡോക്ടർമാർ, എഴുത്തുകാർ, ചരിത്രകാരന്മാർ അല്ലെങ്കിൽ മാധ്യമ പ്രവർത്തകർ എന്നിവർക്ക് സ്വർണ്ണം, ഭൂമി തുടങ്ങിയ ബിസിനസ്സുകളിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ ദിവസം. യുവാക്കൾക്ക് അവരുടെ പങ്കാളികളെ ആകർഷിക്കാൻ ഈ ദിവസം അനുകൂലമായിരിക്കും. ഭാഗ്യ നിറം: ബ്രൗൺ, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് തക്കാളി ദാനം ചെയ്യുക